ഡബ്ലിൻ: അയർലൻഡിലെ ഫാമിലി റീയൂണിഫിക്കേഷൻ നയങ്ങൾ പൊളിച്ചെഴുതി സർക്കാർ. പുതിയ നയങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയമം പ്രകാരം ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ അടക്കമുള്ള എല്ലാ ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റുകാരും സി കാറ്റഗറിയിലേക്ക് മാറും.
2016 ൽ പ്രഖ്യാപിച്ച നയങ്ങളിലാണ് ഇപ്പോൾ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഇതിലെ സ്പോൺസർമാർക്ക് വേണ്ട ഇൻകം ത്രഷ് ഹോഡിൽ മാറ്റം കൊണ്ടുവന്നിട്ടില്ല. 30,000 യൂറോ മൊത്തവരുമാനം ഉണ്ടായിരിക്കണം. മൈനർ കുട്ടികൾക്ക് വിസ ലഭിക്കണമെങ്കിൽ സി സ്പോൺസർമാർക്ക് കഴിഞ്ഞ വർഷം ഉണ്ടായിരുന്ന വരുമാനം മതി.
Discussion about this post

