ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യത്തിൽ താപനില കുറയുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. അന്തരീക്ഷ താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസിൽ താഴുമെന്ന് മെറ്റ് ഐറാൻ പ്രവചിക്കുന്നു. ഇതിന് പുറമേ ഈ വാരാന്ത്യം അതിശക്തമായ കാറ്റും അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
വെള്ളിയാഴ്ചയോടെ അയർലൻഡിൽ തണുപ്പ് തുടങ്ങും. ശനിയാഴ്ച അതിശക്തമായ മഞ്ഞ് വീഴ്ചയ്ക്കാണ് സാധ്യതയുള്ളത്. രാത്രിയിൽ മഴയ്ക്കൊപ്പം ആലിപ്പഴ വീഴ്ചയും ഉണ്ടാകും. മഞ്ഞ് വീഴ്ച വാഹനമോടിക്കുമ്പോൾ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. അതിനാൽ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post

