- സർക്കാർ നിക്ഷേപ പദ്ധതി പ്രകാരമുള്ള വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമല്ല
- ഐറിഷ് പൗരത്വദാന ചടങ്ങ് ഏപ്രിൽ 14,15 തീയതികളിൽ
- അയര്ലൻഡില് ഏറ്റവുമധികം ജനപ്രീതിയുള്ള രാഷ്ട്രീയ പാര്ട്ടിയായി ഷിന് ഫെയ്ൻ
- പെസഹാ അപ്പത്തിന്റെ മാധുര്യത്തിലേയ്ക്ക്
- ഭീകരപ്രവർത്തനത്തിന്റെ ഭാഗമായി കൊലപാതകം ചെയ്താൽ മരണം ഉറപ്പ് ;നിയമത്തിന് അംഗീകാരം നൽകി ഇസ്രായേൽ
- ബീഹാറിൽ ശീതള ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം ; നിരവധി പേർക്ക് പരിക്ക്
- സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കണമെന്ന് പറഞ്ഞതു കേട്ടു ; ഗണേഷിന്റെ മുൻ പേഴ്സണൽ സ്റ്റാഫിന്റെ മൊഴി
- വിജയ്ക്ക് ആസ്തി 625 കോടി ; സംഗീതയ്ക്ക് സ്വന്തമായി 391 പവൻ
Author: sreejithakvijayan
ടൈറോൺ: കൗണ്ടി ടൈറോണിൽ ഉണ്ടായ മരണങ്ങളിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഇന്നലെ രാത്രി രണ്ട് പേരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഒമാഗിലെ ഗർവാഘി റോഡ് പ്രദേശത്താണ് സംഭവം. ഇതേ തുടർന്ന് റോഡ് അടച്ചു. പൊതുജനങ്ങൾ ഈ വഴി യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ നിർദ്ദേശമുണ്ട്.
ഡബ്ലിൻ: ഗൾഫിൽ നിന്നുള്ള പൗരന്മാരുമായുള്ള രണ്ടാമത്തെ ചാർട്ടേഡ് വിമാനം ഇന്ന് ഡബ്ലിനിലെത്തും. ഇന്ന് ഉച്ചയ്ക്ക് ശേഷം അബുദാബിയിൽ നിന്നുള്ള വിമാനം ഡബ്ലിനിൽ എത്തിച്ചേരുമെന്ന് അധികൃതർ അറിയിച്ചു. 271 യാത്രികരാണ് ഈ വിമാനത്തിൽ ഉണ്ടാകുക. അബുദാബിയിൽ നിന്നും രാവിലെ വിമാനം പുറപ്പെട്ടിട്ടുണ്ട്. ആകെ യാത്രികരിൽ 27 പേർ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ പൗരന്മാരാണ്. ഗൾഫ് മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ദുർബലരായ പൗരന്മാരെ ലക്ഷ്യമിട്ടാണ് ഈ ചാർട്ടേർഡ് വിമാനവും ഏർപ്പെടുത്തിയത് എന്ന് അധികൃതർ അറിയിച്ചു. ഒമാനിൽ നിന്നുള്ള ആദ്യ വിമാനം ഞായറാഴ്ച അയർലൻഡിൽ എത്തിയിരുന്നു.
ഡബ്ലിൻ: പ്രതിരോധസേനയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകാൻ ആലോചിക്കുന്നതായി പ്രതിരോധമന്ത്രി ഹെലൻ മക്കെന്റി. അയർലൻഡിന്റെ സമുദ്രമേഖലയുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയാണ് പ്രതിരോധസേനയ്ക്ക് നിയമപരമായ കൂടുതൽ അധികാരങ്ങൾ നൽകുന്നത്. ഇതിനായി പുതിയ നിയമ നിർമ്മാണം നടത്തുമെന്നും മക്കെന്റി കൂട്ടിച്ചേർത്തു. സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ചില സാഹചര്യങ്ങളിൽ ഏകപക്ഷീയമായി പ്രവർത്തിക്കാനുള്ള അധികാരം നാവിക സേനയ്ക്ക് ആവശ്യമാണ്. ഇതിനായി പുതിയ നിർമ്മാണം അവതരിപ്പിക്കും. അയർലൻഡിന്റെ സമുദ്രപരിസ്ഥിതിയ്‌ക്കോ അടിസ്ഥാന സൗകര്യങ്ങൾക്കോ ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ തടയുന്നതിനുള്ള അധികാരവും കപ്പലുകൾ വഴിതിരിച്ചുവിടാൻ നിർദ്ദേശിക്കുന്നതിനുള്ള അധികാരവും ഇതിൽ ഉൾപ്പെടുമെന്നും മക്കെന്റി പറഞ്ഞു.
ഡബ്ലിൻ: അയർലൻഡിൽ ഉപയോഗിച്ച ഇലക്ട്രിക് കാറുകളുടെ വില ഡീസൽ വാഹനങ്ങളെക്കാൾ കുറവ്. ഡൺഡീൽ കാർസിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് ഡീസൽ വാഹനങ്ങളെക്കാൾ 11 ശതമാനം കുറവാണ് ഉപയോഗിച്ച ഇലക്ട്രിക് വാഹനങ്ങളുടെ വില. ഡീലർ-ലിസ്റ്റ് ചെയ്ത ഓൺലൈൻ കാർ മാർക്കറ്റിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന അഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ സാമ്പിളുകൾ വിലയിരുത്തിയതിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. വണ്ടിയുടെ പ്രായം, മൈലേജ് , മോഡൽ തുടങ്ങിയവ വാഹനങ്ങളുടെ വില നിർണയത്തിനുള്ള ഘടകങ്ങളായി പരിഗണിക്കുന്നുണ്ട്. മൂന്ന് വർഷം പഴക്കമുള്ള ഇലക്ട്രിക് കാറുകളുടെ ശരാശരി വില ഇപ്പോൾ 28,825 യൂറോ ആണ്. എന്നാൽ ഇതേ പഴക്കമുള്ള ഡീസൽ കാർ വാങ്ങാൻ 35,893 യൂറോ ചിലവിടേണ്ടിവരും.
ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ കാറ്റ് തുടരും. ഇതേ തുടർന്ന് നാളെ രാജ്യവ്യാപകമായി യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് അർദ്ധരാത്രിയോടെ നിലവിൽവരുന്ന വാണിംഗ് നാളെ വൈകീട്ട് ആറ് മണിവരെ തുടരും. അതേസമയം ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്നലെ മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് ആയിരുന്നു. അതിശക്തമായ തെക്ക് പടിഞ്ഞാറൻ കാറ്റാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ശക്തമായ കാറ്റ് യാത്രയ്ക്ക് ഉൾപ്പെടെ തടസ്സം സൃഷ്ടിച്ചേക്കാം. കാറ്റിൽ മേൽക്കൂരയുടെ അവശിഷ്ടങ്ങളും മരച്ചില്ലകളും പൊട്ടിവീഴാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
ഡബ്ലിൻ: ഉത്പാദനം അവസാനിപ്പിക്കാൻ തീരുമാനിച്ച് അയർലൻഡിലെ പ്രമുഖ ക്യാരറ്റ് ഉത്പാദകർ. ഇത് നിരവധി തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും. ഹ്യൂസ് അഗ്രികൾച്ചർ ആൻഡ് ഫാമിംഗ് ലിമിറ്റഡാണ് ക്യാരറ്റ് ഉത്പാദനം നിർത്തുന്നത്. കിൽക്കെന്നിയിലെ കെൽസിലെ ഹാഗാർഡിൽ രജിസ്റ്റർ ചെയ്ത കമ്പനി പ്രദേശത്തെ പ്രധാന തൊഴിൽദാതാക്കളിൽ ഒന്നാണ്. 700 ഓളം ഏക്കർസ്ഥലത്താണ് കമ്പനി ക്യാരറ്റും മറ്റ് പച്ചക്കറികളും ഉത്പാദിപ്പിക്കുന്നത്. എന്നാൽ അടുത്തിടെ കാലാവസ്ഥ ഉൾപ്പെടെയുള്ള പ്രതികൂലഘടകങ്ങൾ കമ്പനിയെ ബാധിച്ചു. ഇതാണ് ഉത്പാദനം അവസാനിപ്പിക്കുന്നതിലേക്ക് കമ്പനിയെ നയിച്ചത് എന്നാണ് സൂചന.
കാവൻ: കൗണ്ടി കാവനിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് 40 കാരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കനോലി സ്ട്രീറ്റിലെ ഒരു വീട്ടിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. വിശദമായ പരിശോധനകൾക്കായി സംഭവസ്ഥലം സീൽ ചെയ്തു.
ഡബ്ലിൻ: അയർലൻഡിൽ നിന്നും ബ്രസീലിലേക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കും. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവ്വീസ് ഇല്ല. ഡബ്ലിനിലെയും ബ്രസീലിലെയും ഉദ്യോഗസ്ഥർ ചേർന്ന് എയർ സർവ്വീസസ് എഗ്രിമെന്റ് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഐറിഷ് ഗതാഗതമന്ത്രി ദരാഗ് ഒ’ ബ്രിയാനും ബ്രസീലിയൻ തുറമുഖ, വിമാനത്താവള മന്ത്രി സിൽവിയോ കോസ്റ്റ ഫിൽഹോയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ചർച്ച നടത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്.
ഡബ്ലിൻ: ഫെബ്രുവരിയിലെ മഴയുള്ള കാലാവസ്ഥയ്ക്ക് കാരണം ആകുന്നത് കാലാവസ്ഥാവ്യതിയാനം. കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവ്വീസിലെ യൂറോപ്യൻ സെന്ററിലെ ഗവേഷകനായ സാമന്ത ബർഗസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആർടിഇയുടെ റേഡിയോ പരിപാടിയായ മോണിംഗ് അയർലൻഡിൽ സംസാരിക്കുകയായിരുന്നു അവർ. തെക്കോട്ടുള്ള ജെറ്റ് പ്രവാഹവും അറ്റ്‌ലാന്റിക് സമുദ്രത്തിന് കുറുകെവരുന്ന അന്തരീക്ഷ നദികളും കാറ്റിനെ സ്വാധീനിച്ചു. ഇത് മഴയ്ക്ക് കാരണം ആയി. ഫെബ്രുവരി മാസത്തിൽ കാറ്റുകൾ ഉണ്ടാകുക സാധാരണമാണ്. എന്നാൽ ഒരു നിരയിൽ ഏഴോ എട്ടോ എണ്ണംവരിക അസാധാരണമാണെന്നും സാമന്ത ബർഗസ് കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഇന്ധനവില വർധനവിൽ ഇറാനിലും മിഡിൽ ഈസ്റ്റിലും ഉണ്ടാകുന്ന കാര്യങ്ങളെ മാത്രം കുറ്റപ്പെടുത്തൻ കഴിയില്ലെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ശത്രുതയുടെ ദൈർഘ്യം സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. ഇന്ധനവില കുറയ്ക്കാൻ ഏറ്റവും നല്ല മാർഗ്ഗം മിഡിൽ ഈസ്റ്റിലെ സംഘർഷം പരിഹരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാരിസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിതരണവും ഡിമാൻഡും ഇന്ധനവിലയെ സ്വാധീനിക്കും. ഇക്കാര്യം താനും അംഗീകരിക്കുന്നു. എന്നാൽ അയർലൻഡിന്റെ കാര്യത്തിൽ രണ്ട് കിലോ മീറ്റർ അകലെയായി രണ്ട് വ്യത്യസ്ത വിലകളാണ് ഇന്ധനത്തിന് ഉള്ളത്. അതിൽ ഇറാനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല. ഒരു രാജ്യത്തിന്റെയും പ്രസിഡന്റിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
