വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ചെറുവിമാനം തകർന്ന് മരിച്ച പൈലറ്റിന്റെ പേര് വിവരങ്ങൾ പുറത്ത്. 48 കാരനും തുർക്കി സ്വദേശിയുമായ ബിർകാൻ ഡോകുസ്ലർ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു വാട്ടർഫോർഡ് വിമാനത്താവളത്തിന് സമീപത്തെ വയലിൽ വിമാനം തകർന്ന് വീണത്.
രണ്ട് കുട്ടികളുടെ പിതാവാണ് അദ്ദേഹം. കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിനായുള്ള ധനസമാഹരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇതുവരെ 33,000 യൂറോയാണ് സമാഹരണത്തിലൂടെ ലഭിച്ചിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.50 ഓടെയായിരുന്നു അപകടം ഉണ്ടായത്. സ്ലൈഗോയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നുവെന്നാണ് സൂചന. ഇതോടെ വയലിൽ ഇറക്കാൻ ശ്രമിക്കുകയായിരുന്നു. ഫ്രാൻസിലെ ബെസിയേഴ്സിലേക്ക് പോകുകയായിരുന്നു വിമാനം.

