മയോ: കൗണ്ടി മയോയിൽ മരണപ്പെട്ട മലയാളി ബേസിൽ വർഗ്ഗീസിന്റെ കുടുംബത്തിനായുള്ള ധനസമാഹരണം ആരംഭിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് കൈത്താങ്ങാകാൻ ആഗ്രഹിക്കുന്നവർക്ക് കഴിയുന്ന തുക സംഭാവന ചെയ്യാം. https://www.gofundme.com/f/basil-varghese?attribution_id=sl:f90d2c15-f0ea-41cc8948b3e55ce12850&lang=en_GB&ts=1764152116&utm_campaign=man_sharesheet_dash&utm_medium=customer&utm_source=whatsapp എന്ന ലിങ്കുവഴി ആളുകൾക്ക് സാമ്പത്തിക സഹായം നൽകാം.
ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുകയാണ് ധനസമാഹരണത്തിന്റെ ലക്ഷ്യം. 39 കാരനായ ബേസിൽ എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ്. കുടുംബവുമൊത്ത് കാസിൽബാറിലാണ് ബേസിൽ താമസിക്കുന്നത്. വീട്ടിൽ വച്ച് അദ്ദേഹം കുഴഞ്ഞ് വീഴുക ആയിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

