Author: sreejithakvijayan

കോർക്ക്: കൗണ്ടി കോർക്കിൽ പുതിയ ഭവന പദ്ധതി. മല്ലോയിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയ്ക്ക് കഴിഞ്ഞ ദിവസം ആസൂത്രണ കമ്മീഷൻ ( ആസൂത്രണ ബോർഡ്) അനുമതി നൽകി. അതേസമയം പ്രദേശവാസികളുടെ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് പദ്ധതിയ്ക്ക് കമ്മീഷൻ അനുമതി നൽകിയത്. 470 പുതിയ വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. സെന്റ് ജോസഫസ് റോഡിലെ കാസിൽപാർക്കിലെ ഭൂമിയാണ് നിർമ്മാണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 305 ഡിറ്റാച്ച്ഡ്- സെമി ഡിറ്റാച്ച്ഡ് വീടുകൾ, ഡൗൺഹൗസ്, ബംഗ്ലാവുകൾ, 164 അപ്പാർട്ട്‌മെന്റുകൾ, മൂന്ന് നിലകൾവരെയുള്ള ഡ്യൂപ്ലെക്‌സ് യൂണിറ്റ്‌സ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. 18.2 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്.

Read More

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കാണാതായ കുട്ടിയുടെ മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് ഡൊണബേറ്റിലെ ഗ്രാമത്തിൽ പരിശോധന നടത്തുന്നത്. ഗാർഡ ടെക്‌നിക്കൽ ബ്യൂറോയിലെ അംഗങ്ങളാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ഗ്രാമത്തിലെ തുറസ്സായ ഗ്രൗണ്ടിലാണ് പരിശോധന. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഇവിടെ സംസ്‌കരിച്ചിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായുള്ള പരിശോധന തുടരുകയാണെന്ന് ഗാർഡ പ്രസ്താവനയിൽ അറിയിച്ചു. വിഷയത്തിൽ മാധ്യമങ്ങൾ സംയമനം പാലിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ടവരുമായി മാധ്യമങ്ങളിലെ ചെറിയൊരു വിഭാഗം ബന്ധപ്പെടാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ഇത് തങ്ങൾക്ക് അറിയാമെന്നും ഗാർഡ വ്യക്തമാക്കി. മൂന്ന് വയസ്സുള്ള കൈരാൻ ഡർണിനെ ആണ് മൂന്ന് വർഷം മുൻപ് കാണാതായത്.

Read More

ഡബ്ലിൻ: കഴിഞ്ഞ മൂന്ന് മാസത്തിനിടെ അയർലൻഡിൽ നിന്നും നാടുകടത്തിയത് 42 ബ്രസീലിയൻ പൗരന്മാരെയെന്ന് നീതി മന്ത്രി ജിം ഒ കെല്ലഗൻ. ഇതിൽ 15 പേർ തടവ് പുള്ളികളാണെന്നും അദ്ദേഹം പറഞ്ഞു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കണക്കുകളാണ് അദ്ദേഹം പങ്കുവച്ചത്. എക്‌സിലൂടെയായിരുന്നു കെല്ലഗൻ ഇക്കാര്യങ്ങൾ അറിയിച്ചത്. കൊമേഴ്ഷ്യൽ ഫ്‌ളൈറ്റിലാണ് 42 പെരെയും തിരികെ ബ്രസീലിലേക്ക് മടക്കി അയച്ചത്. ഇതിൽ 15 പേർ തടവ് പുള്ളികളാണ്. ഈ വർഷം 29 വരെ 2,713 നാടുകടത്തൽ ഉത്തരവുകളിൽ ഒപ്പുവച്ചു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കൂടുതലാണ്. 2024 ഓഗസ്റ്റ് വരെ 1285 ഉത്തരവുകളിൽ ആയിരുന്നു ഒപ്പുവച്ചത്. ഈ വർഷം ഇതുവരെ 1,386 പേരെ തിരികെ അവരവരുടെ നാടുകളിലേക്ക് അയച്ചു.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ റെസിഡെൻഷ്യൽ പാർക്കിംഗ് പെർമിറ്റ് നിരക്കുകൾ വർധിച്ചേക്കും. പാർക്കിംഗ് ചട്ടങ്ങളിൽ മാറ്റം വരുന്നതോട് കൂടിയാണ് നിരക്ക് വർധന. നിലവിലേതിനെക്കാൾ നാലിരട്ടി വർധനവാണ് നിരക്കിൽ ഉണ്ടാകുക. ചില ഭാഗങ്ങളിലാണ് പാർക്കിംഗ് പെർമിറ്റ് നിരക്ക് ഉയരുക. ചില ഇടങ്ങളിൽ  മൊബൈൽ ഫോൺ വഴി പണമടയ്ക്കുന്ന രീതിയും എടുത്തുകളയും. യെല്ലോ സോണുകളിൽ പാർക്കിംഗിനായുള്ള ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് ഡബ്ലിൻ സിറ്റി കൗൺസിലിൽ പാർക്കിംഗ് പെർമിറ്റ് നിരക്ക് ഉയർത്താൻ തീരുമാനിച്ചത്. നിലവിൽ പാർക്കിംഗ് പെർമിറ്റ് ഫീ നിരക്ക് 50 യൂറോ ആണ്. ഇത് 225 യൂറോ ആയിട്ടാണ് ഉയർത്തുക.

Read More

ഡബ്ലിൻ: അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണികളായ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. 20 വയസ്സുള്ള യുവതിയും, 20 ഉം 30 ഉം വയസ്സുള്ള മൂന്ന് യുവാക്കളുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മനുഷ്യക്കടത്ത്, വേശ്യാവൃത്തി മുതലായ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ ആയിരുന്നു പ്രതികൾ പിടിയിലായത്. ബ്രസീലിയൻ ഫെഡറൽ പോലീസിന്റെയും യൂറോപോളിന്റെയും സഹായത്തോടെയായിരുന്നു അറസ്റ്റ്. നിലവിൽ അറസ്റ്റിലായ നാല് പേരും ഡബ്ലിൻ പോലീസിന്റെ കസ്റ്റഡിയിലാണ്. ഡബ്ലിൻ സിറ്റി സെന്ററിൽ നടത്തിയ പരിശോധനയിലാണ് നാലംഗ സംഘം പിടിയിലായത്. ഇതേസമയം ബ്രസീലിലെ വിവിധയിടങ്ങളിലും പരിശോധന നടന്നിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ നികുതി വരുമാനത്തിൽ വർധന. ഓഗസ്റ്റ് അവസാനമാകുമ്പോഴേയ്ക്കും നികുതി വരുമാനം  64 ബില്യൺ യൂറോയിൽ എത്തി. കഴിഞ്ഞ വർഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ നികുതി വരുമാനത്തിൽ 4.4 ബില്യൺ യൂറോ, അഥവാ 7.3 ശതമാനത്തിന്റെ വർധനവ് ആണ് ഉണ്ടായത്. ആദായ നികുതിയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ ഇക്കുറി 10.6 ശതമാനത്തിന്റെ വർധനവ് ഉണ്ടായി. 2.9 ബില്യൺ യൂറോയുടെ അധിക നേട്ടം കൈവരിച്ചതോടെ ആകെ വരുമാനം 23.2 ബില്യൺ യൂറോയായി ഉയർന്നു. 2024 കാലയളവിൽ 1 ബില്യൺ യൂറോയുടെ വർധനവ് ആയിരുന്നു രേഖപ്പെടുത്തിയത്. 15.2 ബില്യൺ യൂറോയാണ് ഇത്തവണത്തെ മൂല്യവർധിത നികുതി ( വാറ്റ്) വരുമാനം. അതേസമയം കഴിഞ്ഞ വർഷം ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി കോർപ്പറേഷൻ നികുതിയിൽ കുറവ് വന്നിട്ടുണ്ട്.

Read More

ഡബ്ലിൻ: ഐപിസി അയർലൻഡ് ആൻഡ് ഇയു റീജിയന്റെ മൂന്നാമത് വാർഷിക കൺവെൻഷന് നാളെ തുടക്കമാകും. നാളെ മുതൽ മൂന്ന് ദിവസമാണ് ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിൽ പരിപാടി നടക്കുക. ഐപിസി അയർലൻഡ് & ഇയു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി.റ്റി എബ്രഹാം മൂന്നാമത് വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. നാളെ വൈകീട്ട് 5.30 മുതലാണ് പരിപാടികൾ ആരംഭിക്കുക.പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ (കൊച്ചറ) മുഖ്യ പ്രഭാഷകൻ ആയിരിക്കും. കൂടാതെ പാസ്റ്റർ കെ കോശി (ഐപിസി പഞ്ചാബ് സ്റ്റേറ്റ് പ്രസിഡന്റ് ) പാസ്റ്റർ ബാബു ജോൺ (USA) വിവിധ സെഷനുകളിൽ ദൈവ വചനം സംസാരിക്കും. 6 ന് രാവിലെ 9.30 മുതൽ 1.00 വരെ പൊതുയോഗവും ഉച്ചയ്ക്കുശേഷം PYPA, സോദരി സമാജം, സൺഡേ സ്‌കൂൾ എന്നിവയുടെ വാർഷിക സമ്മേളനവും നടക്കും. ശേഷം വൈകീട്ട് അഞ്ചര മുതൽ എട്ടര വരെ പൊതുയോഗം ആയിരിക്കും. ഞായറാഴ്ച രാവിലെ 9 :30 മുതൽ 1 :30 വരെ സംയുക്ത…

Read More

ഡബ്ലിൻ: ഐറിഷ് ക്യാൻസർ സൊസൈറ്റിയ്ക്കായി സാഹസിക യാത്രയ്‌ക്കൊരുങ്ങി നാല് മലയാളികൾ. കശ്മീർ മുതൽ കന്യാകുമാരിവരെ റോഡ്മാർഗ്ഗമാണ് നാലംഗ സംഘത്തിന്റെ യാത്ര. ഐറിഷ് ക്യാൻസർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണമാണ് ലക്ഷ്യം. ഡബ്ലിനിലെ താമസക്കാരായ സ്വജേഷ്, സുനിൽ, ശിവാനന്ദകുമാർ, കിംഗ്കുമാർ എന്നിവരാണ് യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. മൈൽസ് ഫോർ ലൈവ്‌സ്- ഇന്ത്യ ബൈ റോഡ്, അയർലൻഡ് ബൈ ഹാർട്ട് എന്നാണ് യാത്രയ്ക്ക് പേര് നൽകിയിരിക്കുന്നത്. ഈ മാസം 12 ന് ഡബ്ലിനിൽ നിന്നായിരിക്കും ഇവരുടെ യാത്ര. കശ്മീർ മുതൽ കന്യാകുമാരിവരെ 8000 ൽ അധികം കിലോമീറ്റർ ദൂരം റോഡ് മാർഗ്ഗം ഇവർ സഞ്ചരിക്കും.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇനി ഒൻപത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പൊതുഗതാഗതത്തിൽ സൗജന്യയാത്ര. ട്രാൻസ്‌പോർട്ട് ഫോർ അയർലൻഡിന്റെ ചൈൽഡ് ലീപ്പ് കാർഡ് സേവനത്തിൽ മാറ്റം വന്നതോടെയാണ് കുട്ടികൾക്ക് പണം നൽകാതെ യാത്ര ചെയ്യാനുള്ള സൗകര്യം ലഭിച്ചത്. നേരത്തെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാത്രമായിരുന്നു ഈ ആനൂകുല്യം. ഈ മാസം 1 മുതൽ സൗകര്യങ്ങൾ നിലവിൽവന്നു. രാജ്യത്തെ 2,36,000 കുട്ടികൾക്കാണ് ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയുക. കഴിഞ്ഞ വർഷം ബജറ്റിലാണ് ഒൻപത് വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. ഈ വർഷം മൂന്നാം പാദത്തിൽ ഇത് നടപ്പിലാക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. കുടുംബങ്ങളുടെ ചെലവ് കുറയ്ക്കുന്നതിനും കുട്ടികൾക്ക് ചെറുപ്പം മുതൽ തന്നെ പൊതുഗതാഗതവുമായി സമ്പർക്കത്തിൽ വരാനും പുതിയ മാറ്റം സഹായകരമാകും.

Read More

ഡബ്ലിൻ: അയർലൻഡിലെ ജനത കടന്ന് പോയത് ഇതുവരെ ഉണ്ടായതിൽ വച്ച് ചൂടേറിയ വേനൽക്കാലത്തിലൂടെയെന്ന് മെറ്റ് ഐറാൻ. കഴിഞ്ഞ മൂന്ന് മാസത്തെ ശരാശരി താപനില എന്നത് 16.19 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ദീർഘകാല ശരാശരിയെക്കാൾ ഇത് 1.94 ഡിഗ്രി സെൽഷ്യസ് കൂടുതലാണെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. അതേസമയം ഈ വർഷത്തെ വേനൽക്കാലത്തെ ശരാശരി താപനില 1995 ലെ വേനൽക്കാലത്തെക്കാൾ 0.08 ഡിഗ്രി സെൽഷ്യസ് കുറവാണെന്നും മെറ്റ് ഐറാന്റെ താത്കാലിക ഡാറ്റ വ്യക്തമാക്കുന്നു. 1900 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ വേനൽക്കാലമാണ് ഈ വർഷം അനുഭവപ്പെട്ടതെന്ന് മെറ്റ് ഐറാൻ കാലാവസ്ഥാ നിരീക്ഷകനായ പോൾ മൂർ പറഞ്ഞു. ഇക്കുറി വേനൽക്കാലത്ത് വെയിൽ അനുഭവപ്പെട്ട ദിനങ്ങൾ കുറവ് ആയിരുന്നു. എന്നാൽ ചൂട് കൂടുതൽ ആയിരുന്നു. രാജ്യത്ത് ചൂട് കൂടുന്നുതിനുള്ള പ്രവണതയാണ് ഇത് സൂചിപ്പിക്കുന്നത്. അയർലൻഡിലെ ഏറ്റവും ചൂടേറിയ 10 വേനൽക്കാലങ്ങളിൽ ആറെണ്ണവും 2000 ന് ശേഷമാണ്. ഇതിൽ 1995 ലും 2025 ലും ആണ് ശരാശരി താപനില…

Read More