ന്യൂഡൽഹി; ചൈനയിലേയ്ക്ക് പോകുകയായിരുന്ന റഷ്യൻ എണ്ണ ടാങ്കർ ദക്ഷിണ ചൈനാ കടലിൽ നിന്ന് പിന്തിരിഞ്ഞ് ഇപ്പോൾ ഇന്ത്യയിലേക്ക് അതിവേഗം നീങ്ങുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി വർദ്ധിപ്പിക്കാൻ തുടങ്ങിയതിനാലാണ് ഇതെന്നാണ് വിവരം.
. കപ്പൽ ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, ‘അക്വാ ടൈറ്റൻ’ മാർച്ച് 21 ന് ന്യൂ മംഗലാപുരത്ത് എത്തും. ജനുവരി അവസാനം ബാൾട്ടിക് കടലിലെ തുറമുഖത്ത് നിന്ന് എണ്ണ നിറച്ചാണ് ഇത് യാത്ര ആരംഭിച്ചത് .കപ്പൽ ആദ്യം ചൈനയുടെ റിസാവോ തുറമുഖത്തെ ലക്ഷ്യസ്ഥാനമായി നിശ്ചയിച്ചിരുന്നു, എന്നാൽ മാർച്ച് പകുതിയോടെ തെക്കുകിഴക്കൻ ഏഷ്യൻ ജലാശയങ്ങളിലേക്ക് അതിന്റെ ഗതി മാറ്റി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അടുത്തിടെ യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു,. തുടർന്നുള്ള ആഴ്ചകളിൽ ഇന്ത്യൻ റിഫൈനറികൾ 30 ദശലക്ഷം ബാരൽ വരുന്ന റഷ്യൻ എണ്ണ ഗണ്യമായ അളവിൽ വാങ്ങി. ഇറാൻ യുദ്ധം മൂലം മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ വിതരണം തടസപ്പെട്ടതിനെ തുടർന്നാണിത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പുനരാരംഭിക്കാൻ നിരവധി രാജ്യങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. സമീപ മാസങ്ങളിൽ, ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറച്ചപ്പോൾ, റഷ്യയിൽ നിന്നും ഏറ്റവും വലിയ എണ്ണ വാങ്ങുന്ന രാജ്യമായി ചൈന ഉയർന്നുവന്നിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയിലെ എല്ലാ പ്രധാന റിഫൈനറികളും റഷ്യൻ അസംസ്കൃത എണ്ണ വാങ്ങാൻ വിപണിയിൽ സജീവമായി. കൂടാതെ, കപ്പൽ ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നത് സൂയസ്മാക്സ് സുഷോ എൻ. എന്ന എണ്ണക്കപ്പൽ ഇന്ത്യയുടെ സിക്ക തുറമുഖത്തെ അടുത്ത ലക്ഷ്യസ്ഥാനമായി നിശ്ചയിച്ചിട്ടുണ്ടെന്നും മാർച്ച് 25 ന് അവിടെ എത്തുമെന്നുമാണ്.

