ഡബ്ലിൻ: ഐപിസി അയർലൻഡ് ആൻഡ് ഇയു റീജിയന്റെ മൂന്നാമത് വാർഷിക കൺവെൻഷന് നാളെ തുടക്കമാകും. നാളെ മുതൽ മൂന്ന് ദിവസമാണ് ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിൽ പരിപാടി നടക്കുക. ഐപിസി അയർലൻഡ് & ഇയു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി.റ്റി എബ്രഹാം മൂന്നാമത് വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
നാളെ വൈകീട്ട് 5.30 മുതലാണ് പരിപാടികൾ ആരംഭിക്കുക.പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ (കൊച്ചറ) മുഖ്യ പ്രഭാഷകൻ ആയിരിക്കും. കൂടാതെ പാസ്റ്റർ കെ കോശി (ഐപിസി പഞ്ചാബ് സ്റ്റേറ്റ് പ്രസിഡന്റ് ) പാസ്റ്റർ ബാബു ജോൺ (USA) വിവിധ സെഷനുകളിൽ ദൈവ വചനം സംസാരിക്കും.
6 ന് രാവിലെ 9.30 മുതൽ 1.00 വരെ പൊതുയോഗവും ഉച്ചയ്ക്കുശേഷം PYPA, സോദരി സമാജം, സൺഡേ സ്കൂൾ എന്നിവയുടെ വാർഷിക സമ്മേളനവും നടക്കും. ശേഷം വൈകീട്ട് അഞ്ചര മുതൽ എട്ടര വരെ പൊതുയോഗം ആയിരിക്കും. ഞായറാഴ്ച രാവിലെ 9 :30 മുതൽ 1 :30 വരെ സംയുക്ത ആരാധന നടക്കും. ഇതോട് കൂടി പരിപാടികൾക്ക് സമാപനമാകും.

