ഡബ്ലിൻ: അയർലൻഡിൽ നികുതി വരുമാനത്തിൽ വർധന. ഓഗസ്റ്റ് അവസാനമാകുമ്പോഴേയ്ക്കും നികുതി വരുമാനം 64 ബില്യൺ യൂറോയിൽ എത്തി. കഴിഞ്ഞ വർഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ നികുതി വരുമാനത്തിൽ 4.4 ബില്യൺ യൂറോ, അഥവാ 7.3 ശതമാനത്തിന്റെ വർധനവ് ആണ് ഉണ്ടായത്.
ആദായ നികുതിയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ ഇക്കുറി 10.6 ശതമാനത്തിന്റെ വർധനവ് ഉണ്ടായി. 2.9 ബില്യൺ യൂറോയുടെ അധിക നേട്ടം കൈവരിച്ചതോടെ ആകെ വരുമാനം 23.2 ബില്യൺ യൂറോയായി ഉയർന്നു. 2024 കാലയളവിൽ 1 ബില്യൺ യൂറോയുടെ വർധനവ് ആയിരുന്നു രേഖപ്പെടുത്തിയത്. 15.2 ബില്യൺ യൂറോയാണ് ഇത്തവണത്തെ മൂല്യവർധിത നികുതി ( വാറ്റ്) വരുമാനം. അതേസമയം കഴിഞ്ഞ വർഷം ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി കോർപ്പറേഷൻ നികുതിയിൽ കുറവ് വന്നിട്ടുണ്ട്.

