ഡബ്ലിൻ: ഐറിഷ് ക്യാൻസർ സൊസൈറ്റിയ്ക്കായി സാഹസിക യാത്രയ്ക്കൊരുങ്ങി നാല് മലയാളികൾ. കശ്മീർ മുതൽ കന്യാകുമാരിവരെ റോഡ്മാർഗ്ഗമാണ് നാലംഗ സംഘത്തിന്റെ യാത്ര. ഐറിഷ് ക്യാൻസർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണമാണ് ലക്ഷ്യം.
ഡബ്ലിനിലെ താമസക്കാരായ സ്വജേഷ്, സുനിൽ, ശിവാനന്ദകുമാർ, കിംഗ്കുമാർ എന്നിവരാണ് യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. മൈൽസ് ഫോർ ലൈവ്സ്- ഇന്ത്യ ബൈ റോഡ്, അയർലൻഡ് ബൈ ഹാർട്ട് എന്നാണ് യാത്രയ്ക്ക് പേര് നൽകിയിരിക്കുന്നത്.
ഈ മാസം 12 ന് ഡബ്ലിനിൽ നിന്നായിരിക്കും ഇവരുടെ യാത്ര. കശ്മീർ മുതൽ കന്യാകുമാരിവരെ 8000 ൽ അധികം കിലോമീറ്റർ ദൂരം റോഡ് മാർഗ്ഗം ഇവർ സഞ്ചരിക്കും.
Discussion about this post

