ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കാണാതായ കുട്ടിയുടെ മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് ഡൊണബേറ്റിലെ ഗ്രാമത്തിൽ പരിശോധന നടത്തുന്നത്. ഗാർഡ ടെക്നിക്കൽ ബ്യൂറോയിലെ അംഗങ്ങളാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
ഗ്രാമത്തിലെ തുറസ്സായ ഗ്രൗണ്ടിലാണ് പരിശോധന. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഇവിടെ സംസ്കരിച്ചിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായുള്ള പരിശോധന തുടരുകയാണെന്ന് ഗാർഡ പ്രസ്താവനയിൽ അറിയിച്ചു. വിഷയത്തിൽ മാധ്യമങ്ങൾ സംയമനം പാലിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ടവരുമായി മാധ്യമങ്ങളിലെ ചെറിയൊരു വിഭാഗം ബന്ധപ്പെടാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ഇത് തങ്ങൾക്ക് അറിയാമെന്നും ഗാർഡ വ്യക്തമാക്കി. മൂന്ന് വയസ്സുള്ള കൈരാൻ ഡർണിനെ ആണ് മൂന്ന് വർഷം മുൻപ് കാണാതായത്.

