ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ റെസിഡെൻഷ്യൽ പാർക്കിംഗ് പെർമിറ്റ് നിരക്കുകൾ വർധിച്ചേക്കും. പാർക്കിംഗ് ചട്ടങ്ങളിൽ മാറ്റം വരുന്നതോട് കൂടിയാണ് നിരക്ക് വർധന. നിലവിലേതിനെക്കാൾ നാലിരട്ടി വർധനവാണ് നിരക്കിൽ ഉണ്ടാകുക.
ചില ഭാഗങ്ങളിലാണ് പാർക്കിംഗ് പെർമിറ്റ് നിരക്ക് ഉയരുക. ചില ഇടങ്ങളിൽ മൊബൈൽ ഫോൺ വഴി പണമടയ്ക്കുന്ന രീതിയും എടുത്തുകളയും. യെല്ലോ സോണുകളിൽ പാർക്കിംഗിനായുള്ള ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് ഡബ്ലിൻ സിറ്റി കൗൺസിലിൽ പാർക്കിംഗ് പെർമിറ്റ് നിരക്ക് ഉയർത്താൻ തീരുമാനിച്ചത്.
നിലവിൽ പാർക്കിംഗ് പെർമിറ്റ് ഫീ നിരക്ക് 50 യൂറോ ആണ്. ഇത് 225 യൂറോ ആയിട്ടാണ് ഉയർത്തുക.
Discussion about this post

