- ‘ ഇവിടെ എല്ലാവരും സനാതനികളാണ് , സാറാ അലിഖാനും അങ്ങനെ എഴുതി നൽകണം , അതിൽ എന്താണ് എതിർപ്പ് ‘ ; കങ്കണ
- ഫെർമനാഗിൽ വാഹനാപകടം; 30 കാരി മരിച്ചു
- ജയിൽ മാറ്റത്തെ എതിർത്തുള്ള ഹർജി; എനോക്ക് ബർക്കിന് തിരിച്ചടി
- യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതി അറസ്റ്റിൽ
- ജിഎഎ കോച്ച് മരിച്ച നിലയിൽ
- ചൈനയിലേക്കില്ല , ഇന്ത്യയിലേയ്ക്ക് ; ഗതി തിരിച്ചുവിട്ട് റഷ്യൻ എണ്ണക്കപ്പൽ
- ഐറിഷ് ഓപ്പൺ ഗോൾഫ് ടൂർണമെന്റിന് എത്താൻ ശ്രമിക്കും; ഡൊണാൾഡ് ട്രംപ്
- സെന്റ് പാട്രിക് ദിനം ആഘോഷിച്ച് അയർലൻഡ്
Author: sreejithakvijayan
ഡബ്ലിൻ: യൂറോപ്പിൽ ആത്മഹത്യാ നിരക്ക് വർദ്ധിക്കുന്നു. യുവതീ-യുവാക്കളുടെ മരണത്തിന്റെ പ്രധാനകാരണമായി ആത്മഹത്യ മാറിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കോവിഡിന് മുൻപ് അയർലൻഡിൽ ആത്മഹത്യാ നിരക്ക് കുറഞ്ഞിരുന്നു. എന്നാൽ ഇതിന് ശേഷം അയർലൻഡിൽ ഉൾപ്പെടെ ആത്മഹത്യകളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. യൂറോപ്പിലെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള യൂറോഫൗണ്ടിന്റെ റിപ്പോർട്ട് പ്രകാരം, 2021-ൽ 15 നും 29 നും ഇടയിൽ പ്രായമുള്ളവരിൽ 18.9 ശതമാനം മരണങ്ങളും ആത്മഹത്യ മൂലമാണ് ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്. 16.5 ശതമാനം പേർക്ക് വാഹനാപകടത്തിലാണ് ജീവൻ നഷ്ടമായത്. സ്ത്രീകളേക്കാൾ പുരുഷന്മരിലാണ് ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ മോശം മാനസികാവസ്ഥയെ തുടർന്ന് ചികിത്സ തേടിയവരിൽ ഏറിയ പങ്കും സ്ത്രീകളാണ്. 20 വയസ്സിന് താഴെയുള്ള സ്ത്രീകളിലും 85 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലും ആത്മഹത്യകളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. ഇതേ തുടർന്ന് ഇവരെ ആത്മഹത്യയ്ക്ക് ഇരയാകുന്നവരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ എൻഡോമെട്രിയോസിസ് സർജറിയ്ക്കായി കാത്തിരിക്കുന്നത് എഴുന്നൂറിലധികം സ്ത്രീകൾ. എൻഡോമെട്രിയോയിസ് അസോസിയേഷൻ ഓഫ് അയർലൻഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 747 സ്ത്രീകളാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്. ഇതിൽ 175 സ്ത്രീകൾ മൂന്ന് മുതൽ ആറ് മാസം വരെ കാത്തിരിക്കുന്നവരാണ്. ഗർഭപാത്രത്തിന്റെ ഉൾവശത്തെ പാളിക്ക് സമാനമായ ടിഷ്യൂ ഗർഭപാത്രത്തിന് പുറത്ത് വളരുന്ന ഒരു അവസ്ഥയാണ് എൻഡോമെട്രിയോസിസ്. കഠനിമായ വേദന നൽകുന്ന ഈ രോഗം ശസ്ത്രക്രിയയിലൂടെ മാത്രമാണ് സുഖപ്പെടുത്താൻ കഴിയുക. അയർലൻഡിൽ ശസ്ത്രക്രിയയ്ക്ക് കാലതാമസം നേരിടുന്നതിനാൽ നൂറു കണക്കിന് സ്ത്രീകൾ ശസ്ത്രക്രിയയ്ക്കായി വിദേശത്തേയ്ക്ക് പോകുന്നുണ്ടെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്.
ഡബ്ലിൻ: അയർലൻഡിൽ ഇന്നും വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സധ്യതയുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ രാജ്യവ്യാപകമായി മഴ ലഭിക്കും. പിന്നീടുള്ള മണിക്കൂറുകളിൽ തെളിഞ്ഞ അന്തരീക്ഷം ആകും അനുഭവപ്പെടുക. 14 മുതൽ 17 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അനുഭവപ്പെടുന്ന ശരാശരി അന്തരീക്ഷ താപനില. മഴയും മഞ്ഞ് മൂടിയ അന്തരീക്ഷവും വാഹന യാത്രികരുടെ കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.
ഡൊണഗൽ: ഓണാഘോഷം കെങ്കേമമാക്കി ഡൊണഗൽ ഇന്ത്യൻ മലയാളി അസോസിയേഷൻ (ഡിഐഎംഎ). കഴിഞ്ഞ മാസം 30 നായിരുന്നു അസോസിയേഷന്റ് വിപുലമായ ഓണാഘോഷം നടന്നത്. അസോസിയേഷന്റെ 15ാം വാർഷിക ആഘോഷവും ഇതോടൊപ്പം നടന്നു. നിരവധി കലാപരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു. സംഗീത- നൃത്ത പരിപാടികളും, നാടകവും അരങ്ങേറി. കേരളത്തിന്റെ പാരമ്പര്യം പ്രകടമാക്കുന്ന പരിപാടികളും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 25 ഓളം വിഭവങ്ങൾ അടങ്ങിയ ഓണസദ്യയും ഉണ്ടായിരുന്നു. ഡെപ്യൂട്ടി പാറ്റ് ദ കോപ്, ഡെപ്യൂട്ടി പാഡ്രെയ്ഗ് മാക് ലോക്ലെയ്ൻ, മേയർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഡബ്ലിൻ: ഓസ്‌ട്രേലിയൻ ഫ്‌ളൂവിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ ആശുപത്രികൾക്ക് മുന്നറിയിപ്പ് നൽകി ഐറിഷ് നഴ്സസ് ആൻഡ് മിഡൈ്വവ്സ് ഓർഗനൈസേഷൻ (ഐ എൻ എം ഒ). ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കണമെന്ന് ഐഎൻഎംഒ നിർദ്ദേശിച്ചു. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ മാസം 25 വയസ്സുവരെയുള്ള കണക്ക് അനുസരിച്ച് 3,07,000 ലധികം പേർക്ക് ഫ്‌ളൂ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി രോഗം ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. 2024 ൽ ഇതേ കാലയളവിൽ 3,65,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പനി വ്യാപകമായി പടർന്ന് പിടിക്കാൻ ആരംഭിച്ചതോടെ എമർജൻസി വിഭാഗത്തിൽ തിരക്ക് വർദ്ധിക്കുന്നുണ്ട്.
ഡബ്ലിൻ: ഭവനനിർമ്മാണത്തിനായി കൂടുതൽ ഭൂമി റീ സോൺ ചെയ്യാനുള്ള സർക്കാർ തീരുമാനത്തിന് വിമർശനം. സർക്കാരിനെതിരെ ഡബ്ലിൻ സിറ്റി കൗൺസിലർമാരാണ് വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സർക്കാർ തീരുമാനം യുക്തിയ്ക്ക് നിരക്കാത്തത് ആണെന്ന് കൗൺസിലർമാർ പ്രതികരിച്ചു. കൂടുതൽ ഭൂമി ഡെവലപ്പർമാർക്ക് നൽകാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഇത്. കൗൺസിലുകളെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് സർക്കാരിന്റെ നീക്കം. ഭവന വികസനത്തിന് തടസ്സം കൗൺസിലാണെന്ന നിലയിലാണ് സർക്കാർ സമീപനം. ഇത് യുക്തിയ്ക്ക് നിരക്കാത്തതാണ്. ഡെവലപ്പർമാർക്ക് ബാങ്ക് ചെക്ക് നൽകുന്നതിന് തുല്യമാണ് നടപടിയെന്നും കൗൺസിലർമാർ വ്യക്തമാക്കി.
ബെൽഫാസ്റ്റ്: ബാലിമെനയിൽ വീണ്ടും വംശീയ ആക്രമണം. ശനിയാഴ്ച കാറുകൾക്ക് നേരെയുണ്ടായ ആക്രമണം വംശീയ ആക്രമണമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു കാറുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. ആറ് കാറുകൾ അജ്ഞാത സംഘം തീയിട്ട് നശിപ്പിക്കുകയായിരുന്നു. പ്രദേശത്ത് താമസിക്കുന്ന ഫിലിപ്പീനിയോ പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് പോലീസ് പറയുന്നത്.
ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനെതിരെ ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സുള്ള യുവതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു യുവതി ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ ഭീഷണി സന്ദേശവുമായി എത്തിയത്. ഡബ്ലിനിൽ നിന്നാണ് യുവതി പിടിയിലായത്. ഇവർ കസ്റ്റഡിയിൽ തന്നെ തുടരുകയാണ്. ചോദ്യം ചെയ്തതിന് ശേഷം യുവതിയ്‌ക്കെതിരെ തുടർ നടപടികൾ സ്വീകരിക്കും. യുവതിയുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഡബ്ലിനിൽ: അബോട്ട്സ്ടൗണിലെ സ്പോർട്സ് അയർലൻഡ് കാമ്പസിൽ നാഷണൽ വെലോഡ്രോം, ബാഡ്മിന്റൺ സെന്റർ നിർമ്മിക്കാൻ കായിക വകുപ്പ്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കായിക മന്ത്രി പാട്രിക് ഒ ഡോണോവൻ സർക്കാരിന്റെ അനുമതി തേടും. ഏകദേശം 100 മില്യൺ ഡോളറാണ് സെന്ററിന്റെ നിർമ്മാണത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്. കായികതാരങ്ങൾക്ക് ലോകോത്തര പരിശീലനം നൽകുക ലക്ഷ്യമിട്ടാണ് പുതിയ നിർമ്മാണ പദ്ധതി. ഇതിന് പുറമേ ഇരു കായിക ഇനങ്ങളിലും പങ്കാളിത്തം വർദ്ധിപ്പിക്കുകയും ലക്ഷ്യമാണ്. 250 മീറ്റർ സൈക്കിൾ ട്രാക്ക്, 12 ബാഡ്മിന്റൺ കോർട്ടുകൾ, കാണികൾക്ക് ഇരിക്കാനുള്ള സൗകര്യം എന്നിവ പുതിയ സെന്ററിൽ ഉണ്ടാകും.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കഞ്ചാവ് വേട്ട. 1.25 മില്യൺ യൂറോയുടൈ കഞ്ചാവ് ചെടികൾ പിടികൂടി. സ്റ്റീപ്പിൾസ് റോഡ് പ്രദേശത്തെ ഒരു ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്ത് ആയിരുന്നു കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11.20 ഓടെയായിരുന്നു പിഎസ്എൻഐയുടെ പരിശോധന. പ്രദേശത്ത് കഞ്ചാവ് വളർത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ചെടികൾ കണ്ടെത്തിയത്. ചെടികൾക്ക് പുറമേ ഇവ വളർത്തുന്നതിന് ഉപയോഗിക്കുന്ന സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
