കോർക്ക്: കൗണ്ടി കോർക്കിൽ പുതിയ ഭവന പദ്ധതി. മല്ലോയിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയ്ക്ക് കഴിഞ്ഞ ദിവസം ആസൂത്രണ കമ്മീഷൻ ( ആസൂത്രണ ബോർഡ്) അനുമതി നൽകി. അതേസമയം പ്രദേശവാസികളുടെ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് പദ്ധതിയ്ക്ക് കമ്മീഷൻ അനുമതി നൽകിയത്.
470 പുതിയ വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. സെന്റ് ജോസഫസ് റോഡിലെ കാസിൽപാർക്കിലെ ഭൂമിയാണ് നിർമ്മാണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 305 ഡിറ്റാച്ച്ഡ്- സെമി ഡിറ്റാച്ച്ഡ് വീടുകൾ, ഡൗൺഹൗസ്, ബംഗ്ലാവുകൾ, 164 അപ്പാർട്ട്മെന്റുകൾ, മൂന്ന് നിലകൾവരെയുള്ള ഡ്യൂപ്ലെക്സ് യൂണിറ്റ്സ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. 18.2 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്.
Discussion about this post

