ഡബ്ലിൻ: അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണികളായ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. 20 വയസ്സുള്ള യുവതിയും, 20 ഉം 30 ഉം വയസ്സുള്ള മൂന്ന് യുവാക്കളുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മനുഷ്യക്കടത്ത്, വേശ്യാവൃത്തി മുതലായ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ ആയിരുന്നു പ്രതികൾ പിടിയിലായത്.
ബ്രസീലിയൻ ഫെഡറൽ പോലീസിന്റെയും യൂറോപോളിന്റെയും സഹായത്തോടെയായിരുന്നു അറസ്റ്റ്. നിലവിൽ അറസ്റ്റിലായ നാല് പേരും ഡബ്ലിൻ പോലീസിന്റെ കസ്റ്റഡിയിലാണ്. ഡബ്ലിൻ സിറ്റി സെന്ററിൽ നടത്തിയ പരിശോധനയിലാണ് നാലംഗ സംഘം പിടിയിലായത്. ഇതേസമയം ബ്രസീലിലെ വിവിധയിടങ്ങളിലും പരിശോധന നടന്നിരുന്നു.
Discussion about this post

