ഡബ്ലിൻ: കഴിഞ്ഞ മൂന്ന് മാസത്തിനിടെ അയർലൻഡിൽ നിന്നും നാടുകടത്തിയത് 42 ബ്രസീലിയൻ പൗരന്മാരെയെന്ന് നീതി മന്ത്രി ജിം ഒ കെല്ലഗൻ. ഇതിൽ 15 പേർ തടവ് പുള്ളികളാണെന്നും അദ്ദേഹം പറഞ്ഞു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കണക്കുകളാണ് അദ്ദേഹം പങ്കുവച്ചത്.
എക്സിലൂടെയായിരുന്നു കെല്ലഗൻ ഇക്കാര്യങ്ങൾ അറിയിച്ചത്. കൊമേഴ്ഷ്യൽ ഫ്ളൈറ്റിലാണ് 42 പെരെയും തിരികെ ബ്രസീലിലേക്ക് മടക്കി അയച്ചത്. ഇതിൽ 15 പേർ തടവ് പുള്ളികളാണ്. ഈ വർഷം 29 വരെ 2,713 നാടുകടത്തൽ ഉത്തരവുകളിൽ ഒപ്പുവച്ചു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കൂടുതലാണ്. 2024 ഓഗസ്റ്റ് വരെ 1285 ഉത്തരവുകളിൽ ആയിരുന്നു ഒപ്പുവച്ചത്. ഈ വർഷം ഇതുവരെ 1,386 പേരെ തിരികെ അവരവരുടെ നാടുകളിലേക്ക് അയച്ചു.
Discussion about this post

