- കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
- കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് അനുവദിച്ചേക്കും : അരുവിക്കര വേണമെന്ന് ശിവകുമാർ
- ‘ ഇവിടെ എല്ലാവരും സനാതനികളാണ് , സാറാ അലിഖാനും അങ്ങനെ എഴുതി നൽകണം , അതിൽ എന്താണ് എതിർപ്പ് ‘ ; കങ്കണ
- ഫെർമനാഗിൽ വാഹനാപകടം; 30 കാരി മരിച്ചു
- ജയിൽ മാറ്റത്തെ എതിർത്തുള്ള ഹർജി; എനോക്ക് ബർക്കിന് തിരിച്ചടി
- യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതി അറസ്റ്റിൽ
- ജിഎഎ കോച്ച് മരിച്ച നിലയിൽ
- ചൈനയിലേക്കില്ല , ഇന്ത്യയിലേയ്ക്ക് ; ഗതി തിരിച്ചുവിട്ട് റഷ്യൻ എണ്ണക്കപ്പൽ
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിലെ ഇന്ത്യൻ എംബസിയുടെ സേവനങ്ങളിൽ മാറ്റം. ഏതാനും സേവനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തി. വിദേശകാര്യമന്ത്രാലയാണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈൻ വഴി ബുക്ക് ചെയ്യേണ്ട സേവനങ്ങളും ലിങ്കുകളും ചുവടെ. എംബസി കൗണ്ടറിലെ എല്ലാവിധ കോൺസുലാർ സേവനങ്ങൾക്കും ബുക്ക് ചെയ്യാനായി:https://embassyofindia-dublin.youcanbook.me/ 2025 സെപ്റ്റംബർ 3 മുതൽ പാസ്പോർട്ട്, PCC സർവീസുകൾ ഓൺലൈൻ വഴി ആക്കിയിട്ടുണ്ട്. ലിങ്ക്: https://mportal.passportindia.gov.in/gpsp/ രേഖകൾ കലക്ട് ചെയ്യുക, പുതുക്കിയ 3 ടയർ റെസ്പോൺസ് സിസ്റ്റം എന്നിവയ്ക്കായി: https://www.indianembassydublin.gov.in/page-link/
ഡബ്ലിൻ: അയർലൻഡിൽ അനധികൃത സ്ട്രീമിംഗ് സർവ്വീസുകൾ നൽകിവരുന്ന സ്ഥാനങ്ങൾക്കെതിരെ നടപടി. 15 ഓളം സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി. സ്‌കൈ ടിവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങൾക്കെതിരെ പകർപ്പവകാശലംഘനവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചത്. കെറി, ലൗത്ത്, ലാവോയിസ്, മയോ, ഡൊണഗൽ, കിൽക്കെന്നി, വെക്‌സ്‌ഫോർഡ്, മീത്ത്, കാവൻ എന്നീ കൗണ്ടികളിലെ റീട്ടെയിൽ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. ഡോജ്ഡി ബോക്സുകൾ’ എന്നറിയപ്പെടുന്ന ഉപകരണം വഴിയും മറ്റും അനധികൃതമായി സ്ട്രീമിംഗ് നൽകിയെന്നാണ് സ്ഥാപനങ്ങൾക്കെതിരായ പരാതി. അടുത്തിടെ ഡോഡ്ജി ബോക്‌സ് ഉപയോഗിച്ച് അനധികൃത സ്ട്രീമിംഗ് നടത്തിയ വിതരണക്കാരന് ഹൈക്കോടതി 4,80,000 യൂറോ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൈ ടിവിയുടെ പരാതിയിൽ കൂടുതൽ നടപടികൾ ഉണ്ടാകുന്നത്.
ഡബ്ലിൻ: അയർലൻഡിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ഇന്ത്യക്കാരെന്ന് റിപ്പോർട്ടുകൾ. മറ്റുള്ളവരെ അപേക്ഷിച്ച് ഇന്ത്യൻ തൊഴിലാളികൾക്ക് 876.04 യൂറോവരെ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുകെ, ഐറിഷ് പൗരന്മാർക്കും മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്നുണ്ട്. യുകെയിൽ നിന്നെത്തി അയർലൻഡിൽ ജോലി ചെയ്യുന്നവർക്ക് 780 യൂറോയാണ് വരുമാനം. ഐറിഷ് പൗരന്മാർക്ക് 762.72 യൂറോയും ലഭിക്കുന്നുണ്ട്. യുക്രെയ്‌നിൽ നിന്നുള്ള തൊഴിലാളികൾക്കാണ് ഏറ്റവും കുറവ് വേതനം ലഭിക്കുന്നത്. 500 യൂറോയിൽ താഴെ മാത്രമാണ് ഇവരുടെ വരുമാനം. അതേസമയം ഇവർക്ക് മറ്റ് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.
ഡബ്ലിൻ: ഡബ്ലിനിൽ ഹൗത്തിലെ പാറക്കെട്ടുകളിൽ നിന്നും വീണ് വിനോദസഞ്ചാരിയ്ക്ക് ഗുരുതര പരിക്ക്. അമേരിക്കയിൽ നിന്നെത്തിയ 20 കാരനാണ് പരിക്കേറ്റത്. അദ്ദേഹം മേറ്റർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വൈറ്റ് വാട്ടർ ബീച്ചിൽ നിന്നും പാറക്കെട്ടുകൾ കയറുകയായിരുന്നു 20 കാരൻ. ഇതിനിടെ നിയന്ത്രണം വിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു. ഉടനെ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ അടിയന്തിര സേവനങ്ങളുമായി ബന്ധപ്പെട്ടു. ഇതോടെ കോസ്റ്റ് ഗാർഡിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കോസ്റ്റ്ഗാർഡിനെ ഹെലികോപ്റ്ററിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. പുലർച്ചെ സമയങ്ങളിലും വൈകുന്നേരങ്ങളിലുമായിരിക്കും മഴ ലഭിയ്ക്കുക. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാം. ഇന്ന് രാവിലെ രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. അതേസമയം പടിഞ്ഞാറ് ഭാഗത്ത് ചാറ്റൽ മഴ ഉണ്ടാകും. രാവിലെയും ഉച്ചയ്ക്ക് ശേഷവും ഇടവിട്ട് മഴ ലഭിക്കും. ചിലയിടങ്ങളിൽ മഴ ശക്തമാകും. 15 ഡിഗ്രി സെൽഷ്യസിനും 19 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആകും താപനില രേഖപ്പെടുത്തുക. തെക്ക്-പടിഞ്ഞാറ് ഭാഗത്ത് നല്ല തണുത്ത കാറ്റിനും സാധ്യതയുണ്ട്.
ഡബ്ലിൻ: ഹെയ്തിയിൽ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ ഐറിഷ് വനിത ജെന ഹെരാട്ടിയുമായി സംസാരിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജെനയോട് ഫോണിലൂടെയായിരുന്നു അദ്ദേഹം സംസാരിച്ചത്. സംഭാഷണത്തിന് ശേഷം തനിക്ക് വലിയ ആശ്വാസം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രാത്രിയിൽ ജെന ഹെരാട്ടിയുമായി സംസാരിച്ചു. ജെനയുമായുള്ള സംഭാഷണത്തിന് ശേഷം വലിയ ആശ്വാസം ലഭിച്ചു. ജെനയുടെ ധീരതയ്ക്കും പ്രതിബദ്ധതയ്ക്കും അതിരുകളില്ല. അസാധാരണമായ ധൈര്യവും, സമാധാനത്തോടുള്ള പ്രതിബദ്ധതയും, ഹെയ്തിയിലെ ഏറ്റവും ദുർബലരായവർക്കുവേണ്ടി പതിറ്റാണ്ടുകളുടെ സമർപ്പണവും ഉള്ള ഒരാളാണ് ജെനയെന്നും സൈമൺ ഹാരിസ് വ്യക്തമാക്കി. ഹെയ്തിയിലെ ജനങ്ങൾക്കും ഹെയ്തിയുടെ സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കാൻ ജെന ആവശ്യപ്പെട്ടെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.
ഡബ്ലിൻ: സ്‌കൂൾ സെക്രട്ടറിമാരുടെയും കെയർടേക്കർമാരുടെയും അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ വിദ്യാഭ്യാസവകുപ്പ് ഇടപെടണമെന്ന് ആവശ്യം. എൻഎപിഡി ( നാഷണൽ അസോസിയേഷൻ ഓഫ് പ്രിൻസിപ്പാൾസ് ആൻഡ് ഡെപ്യൂട്ടി പ്രിൻസിപ്പാൾസ് ) ആണ് ഇടപെടൽ ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. സമരം സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഫോർസയുമായുള്ള ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് എൻഎപിഡിയുടെ ആവശ്യം. എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്നും സമരം നീണ്ട് പോകുന്നത് ഗുരുതര പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും എൻഎപിഡി അംഗം പോൾ ക്രോൺ പറഞ്ഞു. ഫോർസയിൽ അംഗങ്ങളായ 2,600 ഓളം സ്‌കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരുമാണ് സമരം നടത്തുന്നത്. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിൽ നിന്നും തുടർച്ചയായി ഒഴിവാക്കപ്പെടുന്ന പശ്ചാത്തലത്തിൽ ആയിരുന്നു പ്രതിഷേധ സൂചകമായി ഇവർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച സമരം തുടരുകയാണ്.
ഡബ്ലിൻ: അയർലൻഡിൽ ജയിലുകളിലെ അന്തേവാസികളുടെ എണ്ണം പരമാവധി ശേഷിയും മറികടന്നതായി ഐറിഷ് പ്രിസൺ സർവ്വീസ്. 2024 ലെ വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശം. ജയിലുകൾ നിറഞ്ഞുകവിയുന്നതിൽ വലിയ ആശങ്കയും ഐപിഎസ് പങ്കുവയ്ക്കുന്നു. 2023 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 766 ലധികം പേരെ കഴിഞ്ഞ വർഷം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതായത് 10 ശതമാനത്തിന്റെ വർദ്ധനവ്. ഇതിൽ 77 ശതമാനം പേരുടെയും ശിക്ഷാ കാലാവധി ഒരു വർഷമോ അതിൽ കുറവോ ആയിരുന്നു. ജയിലുകളിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ അടിസ്ഥാന സൗകര്യവികസനം ത്വരിതപ്പെടുത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ പിടികൂടിയത് നാല് ലക്ഷം യൂണിറ്റ് അനധികൃത- വ്യാജ മരുന്നുകൾ. ഈ വർഷം ജനുവരി മുതൽ ജൂൺവരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പിടികൂടിയ മരുന്നുകളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്ന് ഹെൽത്ത് പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി അതോറിറ്റി ( എച്ച്പിആർഎ) വ്യക്തമാക്കുന്നു. 2024 ൽ ജൂൺ മാസം വരെ 7 ലക്ഷം യൂണിറ്റ് വ്യാജ- അനധികൃത മരുന്നുകളാണ് പിടികൂടിയത്. സെഡേറ്റീവ്‌സ്, അനബോളിക് സ്റ്റിറോയിഡ്‌സ്, ഉദ്ദാരണക്കുറവിനുള്ള മരുന്നുകൾ എന്നിവയാണ് പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും. ഇതിന് പുറമേ 10,000 ലധികം ജിഎൽപി-1 പാച്ചസും പിടിച്ചെടുത്തിട്ടുണ്ട്. അംഗീകൃതമല്ലാത്ത സ്രോതസ്സുകളിൽ നിന്നും മരുന്നുകൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് എച്ച്പിആർഎ വ്യക്തമാക്കി. ഇത്തരത്തിൽ വാങ്ങുന്ന മരുന്നുകൾ സുരക്ഷിതമല്ല. മാത്രവുമല്ല ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കും ഇത് കാരണമാകുമെന്നും എച്ച്പിആർഎ വ്യക്തമാക്കി.
കോർക്ക്: കൗണ്ടി കോർക്കിലെ ബ്ലാക്ക് വാട്ടർ നദിയിൽ മീനുകൾ ചത്ത് പൊന്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇപിഎ). മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ മീനുകൾ ചാകാൻ വെള്ളത്തിലെ ചില ഘടകങ്ങൾ കാരണമായതായുള്ള പരാമർശങ്ങളുണ്ട്. ഇതേ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ഇപിഎ നിയന്ത്രിത മേഖലകളിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇവിടെ നിന്നുള്ള മാലിന്യങ്ങളോ രാസവസ്തുക്കളോ കഴിഞ്ഞ മാസം 12 ന് മുൻപ് നദിയിലെ വെള്ളവുമായി സംയോജിച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്. പ്രദേശത്തെ 10 വ്യവസായ ശാലകൾ, രണ്ട് കുടിവെള്ള പ്ലാന്റുകൾ എന്നിവ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
