കോർക്ക്: കോർക്കിൽ യുവാവ് കുത്തേറ്റ് മരിച്ച് സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 40 കാരനെയാണ് കോർക്ക് പോലീസ് അറസ്റ്റ് ചെയ്തത്. 31 വയസ്സുള്ള യുക്രെയ്ൻ പൗരനാണ് കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ചത്.
രാവിലെയോടെയായിരുന്നു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

