ഡബ്ലിൻ: അയർലൻഡിൽ ഇനി ഒൻപത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പൊതുഗതാഗതത്തിൽ സൗജന്യയാത്ര. ട്രാൻസ്പോർട്ട് ഫോർ അയർലൻഡിന്റെ ചൈൽഡ് ലീപ്പ് കാർഡ് സേവനത്തിൽ മാറ്റം വന്നതോടെയാണ് കുട്ടികൾക്ക് പണം നൽകാതെ യാത്ര ചെയ്യാനുള്ള സൗകര്യം ലഭിച്ചത്. നേരത്തെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാത്രമായിരുന്നു ഈ ആനൂകുല്യം.
ഈ മാസം 1 മുതൽ സൗകര്യങ്ങൾ നിലവിൽവന്നു. രാജ്യത്തെ 2,36,000 കുട്ടികൾക്കാണ് ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയുക. കഴിഞ്ഞ വർഷം ബജറ്റിലാണ് ഒൻപത് വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. ഈ വർഷം മൂന്നാം പാദത്തിൽ ഇത് നടപ്പിലാക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കിയിരുന്നു.
കുടുംബങ്ങളുടെ ചെലവ് കുറയ്ക്കുന്നതിനും കുട്ടികൾക്ക് ചെറുപ്പം മുതൽ തന്നെ പൊതുഗതാഗതവുമായി സമ്പർക്കത്തിൽ വരാനും പുതിയ മാറ്റം സഹായകരമാകും.

