Author: sreejithakvijayan

വാട്ടർഫോർഡ്: അടിമുടി മാറാൻ ഒരുങ്ങി വാട്ടർഫോർഡ് വിമാനത്താവളം. വിമാനത്താവളം നവീകരിക്കുന്നതിനുള്ള സ്വകാര്യ ഫണ്ടിംഗിന് വാട്ടർഫോർഡ് കൗണ്ടി കൗൺസിൽ അനുമതി നൽകി. ഇതോടെ വലിയ ഏവിയേഷൻ ഹബ്ബായി മാറാനുള്ള സാധ്യതയാണ് വാട്ടർഫോർഡ് വിമാനത്താവളത്തിന് മുൻപിൽ തുറന്നിരിക്കുന്നത്. വിമാനത്താവള നവീകരണത്തിന് സ്വകാര്യ ഫണ്ടിംഗ് സ്വീകരിക്കുന്നത് സംബന്ധിച്ച നിർദ്ദേശം ഇന്ന് കൗൺസിൽ പരിഗണിച്ചിരുന്നു. ഇതിനെ അനുകൂലിച്ച് കൗൺസിലർമാർ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. റൺവേ നവീകരിച്ച് അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതുൾപ്പെടെയാണ് പദ്ധതി. ബ്ലോസ്റ്റർ ഗ്രൂപ്പാണ് ധനസഹായം നൽകുന്നത്. 30 മില്യൺ യൂറോയാണ് നൽകുക.

Read More

കോർക്ക്: കോർക്ക് സിറ്റിയിൽ തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. 30 വയസ്സുള്ള യുവാവിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നൂനാൻസ് റോഡിലെ വീട്ടിൽ ആയിരുന്നു സംഭവം. തർക്കത്തിനിടെ കത്തികൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്.

Read More

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ വയോധിക മരിച്ചു. 60 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. ബാലിഗോവൻ റോഡിൽ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കാർ അപകടത്തിൽപ്പെട്ടാണ് മരണം സംഭവിച്ചിരിക്കുന്നത്. കാറോടിച്ചിരുന്നത് 60 കാരിയാണ്. ഇത് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത് എന്നാണ് സൂചന. സംഭവത്തിന് പിന്നാലെ പരിശോധനകൾക്കും മറ്റുമായി ബാലിഗോവൻ റോഡ് അടച്ചിട്ടിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ വൈദ്യുതി വില കുറയും. ഡിസംബർ മുതൽ കുറഞ്ഞ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് ഏറ്റവും പുതിയ വിവരം. പബ്ലിക് സർവ്വീസ് ഒബ്ലിഗേഷൻ (പിഎസ്ഒ) വില കുറയ്ക്കുന്നതാണ് രാജ്യവ്യാപകമായി വൈദ്യുതി നിരക്ക് കുറയാൻ കാരണമാകുന്നത്. അടുത്ത വർഷം സെപ്തംബർ 30 വരെയായിരിക്കും വൈദ്യുതിയ്ക്ക് കുറഞ്ഞ വില ഉണ്ടായിരിക്കുക. അതേസമയം നിരക്ക് കുറയുന്നത് ഐറിഷ് ജനതയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ്. ഡിസംബർ 1 മുതൽ മാസം 1.46 യൂറോയായി വൈദ്യുതി വില കുറയും. ചെറുകിട വാണിജ്യ ഉപയോക്താക്കൾക്ക് ഇത് 5.65 യൂറോ ആയിരിക്കും. നിലിവിൽ വൈദ്യുതി വില 2.01 യൂറോയും 7.77 യൂറോയുമാണ്. അടുത്തിടെ ഊർജ്ജ വിതരണ കമ്പനികൾ വൈദ്യുതി നിരക്ക് വർധിച്ചിപ്പിച്ചിരുന്നു. ഇതിനിടെയാണ് പിഎസ്ഒ നിരക്ക് കുറയ്ക്കുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിനിലെ തുസ്ല കേന്ദ്രത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആഫ്രിക്കൻ വംശജനായ അഭയാർത്ഥിയാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഡബ്ലിനിലെ സിറ്റി വെസ്റ്റ് ഹോട്ടലിന് സമീപം ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ഇവിടെ വച്ച് ഇയാൾ 10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. അതേസമയം സാഗട്ടിലെ ജനങ്ങളും പൊതുസമൂഹവും ശക്തമായ പ്രതിഷേധം തുടരുകയാണ്. അനിഷ്ടസംഭവങ്ങൾക്ക് സാധ്യതയുള്ളതിനാൽ പോലീസ് ജാഗ്രതയിലാണ്.

Read More

ഡബ്ലിൻ: മുൻ കാമുകിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് തടവ്. 22 കാരന് 14 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 21 കാരിയായ നിയാം കില്ലിയെ ആണ് പ്രതിയായ ജോഷ് ഓബ്രിയൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവതിയെ 50 ലധികം തവണയായിരുന്നു യുവാവ് കുത്തിയത്. 2024 സെപ്തംബറിൽ ആയിരുന്നു സംഭവം. ഡബ്ലിൻ നഗരത്തിൽ പൊതുമധ്യത്തിൽവച്ച് ഇയാൾ പെൺകുട്ടിയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 50 ലേറെ പരിക്കുകൾ ആണ് പെൺകുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. യുവതിയുടെ തലയ്ക്കും മുഖത്തും നിരവധി പരിക്കുണ്ട്. സുഷ്മുനാ നാഡിയ്ക്ക് പരിക്കേറ്റ യുവതിയുടെ കാലിന്റെ സ്വാധീനം നഷ്ടമായി. ഏഴ് മാസമാണ് നിയാം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്.

Read More

ഡബ്ലിൻ: കുറഞ്ഞ വിലയിൽ ഹോം ലോണുകൾ വാഗ്ദാനം ചെയ്ത് അയർലൻഡിലെ ക്രെഡിറ്റ് യൂണിയനുകൾ. വീടുകൾ വാങ്ങുന്നതിനും വായ്പാസ്ഥാപനം സ്വിച്ച് ചെയ്യുന്നതിനും പുതിയ സ്റ്റാൻഡേർഡ് മോർട്ട്‌ഗേജുകൾ പ്രയോജനപ്പെടുത്താം. ഭവന വിപണിയിൽ കണ്ണുവച്ചാണ് ക്രെഡിറ്റ് യൂണിയനുകളുടെ പുതിയ നീക്കം. ഓഗസ്റ്റിൽ സെൻട്രൽ ബാങ്ക് ക്രെഡിറ്റ് യൂണിയനുകളുടെ വായ്പാ ശേഷി മൂന്നിരട്ടിയാക്കിയിരുന്നു. ഇതാണ് ക്രെഡിറ്റ് യൂണിയനുകൾക്ക് ഗുണമായി ഭവിച്ചത്. ഇതോടെ വായ്പാ ശേഷി 2.9 ബില്യൺ യൂറോയിൽ നിന്നും 9.9 ബില്യൺ യൂറോയായി ഉയർന്നു. ഇതോടെയാണ് ഭവന വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

Read More

ഡബ്ലിൻ: ഐപിസി യുകെ ആൻഡ് അയർലൻഡ് റീജൻ ശുശ്രൂഷകരുടെ സമ്മേളനം ശനിയാഴ്ച ( 25 ). 42 സഭകളുടെയും ശുശ്രൂഷകന്മാരുടെ കുടുംബമായുള്ള സമ്മേളനം ആണ് സ്‌റ്റോക്ക് ഓൺ ട്രെൻഡിൽവച്ച് നടക്കുക. യുകെയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. റീജൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജിന്റെ അധ്യക്ഷതയിലാണ് പരിപാടി. പാസ്റ്റർ തോമസ് ഫിലിപ്പ് ക്ലാസുകൾ നയിക്കും. റീജൻ ഭാരവാഹികളും ലോക്കൽ ഐപിസി അഗാപ്പേ സഭയും ചേർന്ന് മീറ്റിംഗിനായുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം സമ്മിശ്ര കാലാവസ്ഥ. ഇടവിട്ട് രാജ്യത്ത് വെയിലും മഴയും അനുഭവപ്പെടും. ഈ വാരം അവസാനമാകുമ്പോഴായിരിക്കും മഴ സജീവമാകുക. ഇന്ന് രാവിലെ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. നേരിയ ചാറ്റൽ മഴയും അനുഭവപ്പെടാം. ഉച്ചയ്ക്ക് ശേഷം താരതമ്യേന ശക്തി കൂടിയ മഴയായിരിക്കും അനുഭവപ്പെടുക. 10 മുതൽ 14 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ താപനില. രാത്രിയിൽ താപനില കുറയും. 3 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക.

Read More

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ ഡൻഗർവാൻ ടൗണിൽ പോലീസുകാർക്ക് നേരെ ആക്രമണം. പരിക്കേറ്റ ഗാർഡകൾ അവധിയിൽ പ്രവേശിച്ചു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് ഗാർഡകൾക്കാണ് പരിക്കേറ്റത്. വ്യാഴം, വെള്ളം ദിവസങ്ങളിൽ ആയിരുന്നു ആക്രമണം. വ്യാഴാഴ്ച ഒരാളെ അറസ്റ്റ് ചെയ്യാനായി എത്തിയതായിരുന്നു പോലീസ്. ഇതിനിടെ പ്രതി പോലീസുകാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് അവധിയിൽ പ്രവേശിക്കുകയായിരുന്നു. ഇതിന് തൊട്ട് പിന്നാലെ വെള്ളിയാഴ്ച രാത്രിയിൽ ആയിരുന്നു രണ്ടാമത്തെ ആക്രമണം ഉണ്ടായത്. നഗരത്തിൽ പ്രശ്‌നം ഉണ്ടാക്കിയ സ്ത്രീയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു രണ്ടാമത്തെ ആക്രമണം ഉണ്ടായത്.

Read More