Author: sreejithakvijayan

ഡെറി: ഫുട്‌ബോൾ മത്സരത്തിനിടെ ഡെറിയിൽ ഉണ്ടായത് ആസൂത്രിത ആക്രമണമെന്ന് പോലീസ്. എന്നാൽ ഇതേക്കുറിച്ച് രഹസ്യന്വേഷണ വിഭാഗത്തിന് യാതൊരു വിവരവും ലഭിച്ചില്ല. സംഭവത്തിൽ ഗൂഢാലോചനയുൾപ്പെടെ അന്വേഷിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച ആയിരുന്നു ഡെറിയിൽ ഫുട്‌ബോൾ ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്. ഡെറി സിറ്റിയുടെയും ഡബ്ലിന്റെ ബൊഹീമിയൻസിന്റെയും ആരാധകർ തമ്മിലായിരുന്നു കയ്യാങ്കളി. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പുറമേ പ്രദേശവാസികളുടെ വാഹനങ്ങൾക്കും സംഘർഷത്തിനിടെ കേടുപാടുകൾ ഉണ്ടായി. സംഭവത്തിന് പിന്നാലെ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് ആക്രമണം ആസൂത്രിതമാണെന്ന് വ്യക്തമായത്. മുഖം മൂടി ധരിച്ച് എത്തിയ ഒരാൾ ആളുകൾക്ക് നേരെ പടക്കങ്ങൾ എറിയുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിന് പുറമേ മുഖം മൂടി ധരിച്ചെത്തിയ മറ്റൊരു സംഘം ഇരുമ്പ് വടിയും ഗോൾഫ് ക്ലബ്ബുകളും കയ്യിലേന്തി ആക്രോശിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ മോട്ടോർവേ 2 ൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. റോഡിൽ ഓയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മോട്ടോർവേ 2 ൽ ഡൻസിലിയ്ക്കും റാൻഡൽസ്ടൗണിനും ഇടയിൽ ആയിരുന്നു ഓയിൽ ചോർന്നതായി കണ്ടെത്തിയത്. ഇതോടെ ഈ വഴി പോലീസ് അടയ്ക്കുകയായിരുന്നു. ഈ സമയം വാഹനയാത്രികരോട് മറ്റൊരു വഴി തിരഞ്ഞെടുക്കാൻ പോലീസ് നിർദ്ദേശിച്ചു. ശേഷം പ്രശ്‌നം പരിഹരിക്കുകയായിരുന്നു. പ്രശ്‌നം പരിഹരിച്ച ശേഷം വീണ്ടും ഗതാഗതം പുന:സ്ഥാപിച്ചു.

Read More

ഡബ്ലിൻ: ഓഗസ്റ്റിലെ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ അയർലന്റിലെ മൂന്ന് കൗണ്ടികളിൽ ജലവിതരണം തടസ്സപ്പെടും. പ്രധാന പൈപ്പ്‌ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുക. ഏവരും സഹകരിക്കണമെന്ന് ജല അതോറിറ്റി അറിയിച്ചു. ഡബ്ലിൻ, വിക്ലോ, കിൽഡെയർ എന്നീ കൗണ്ടികളിലാണ് ജലവിതരണം മുടങ്ങുക. ബാലിമോർ യൂസ്റ്റേസ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിനെ ഡബ്ലിനിലെ സാഗട്ട് റിസർവോയറുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് സങ്കീർണ്ണമായ അറ്റകുറ്റപ്പണി നടത്തുന്നത്. അടുത്തിടെ നടത്തിയ പരിശോധനയിൽ ഈ പൈപ്പ് ലൈനിൽ നിരവധി ചോർച്ചകൾ കണ്ടെത്തിയിരുന്നു. ഇതോടെയാണ് അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചത്. കിൽ, ആർതർസ്ടൗൺ, റാത്ത്മോർ, അത്ഗോ, ടിപ്പർകെവിൻ എന്നിവിടങ്ങളിലെ ആളുകളാകും വെള്ളത്തിന് ബുദ്ധിമുട്ട് നേരിടേണ്ടിവരിക.

Read More

ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ അയർലന്റിൽ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. വ്യാഴാഴ്ച മുതൽ രാജ്യത്ത് ചൂട് ഉയരും. അതേസമയം വൈകുന്നേരങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു. വെള്ളിയാഴ്ച പകൽ താപനില 21 ഡിഗ്രി സെൽഷ്യസ് മറികടക്കും. എന്നാൽ വൈകുന്നേരങ്ങളിൽ താപനില താഴും. ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്ത് നേരിയ തോതിൽ മഴ ലഭിക്കും. എന്നിരുന്നാലും ശരാശരിയിൽ താഴെ മാത്രമായിരിക്കും ഇത്.

Read More

ക്ലെയർ: ഫെർമനാഗ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട അമ്മയുടെയും മക്കളുടെയും സംസ്‌കാരം ജന്മനാട്ടിൽ. ക്ലെയറിലെ ടെമ്പിൾമേലി സെമിത്തേരിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കുക. ശനിയാഴ്ചയാണ് സംസ്‌കാര ചടങ്ങുകൾ. സോഷ്യൽ മീഡിയ വഴിയാണ് സംസ്‌കാരത്തിന്റെ വിശദാംശങ്ങൾ ബന്ധുക്കൾ പുറത്തുവിട്ടത്. മഗ്വിരിഡ്‌സ്ബ്രിഡ്ജിലെ സെന്റ് മേരീസ് ചർച്ചിൽ ഇവർക്കായി നാളെ പ്രത്യേകം പ്രാർത്ഥന സംഘടിപ്പിക്കും. വെള്ളിയാഴ്ചയോടെ ഇവരുടെ മൃതദേഹങ്ങൾ ബെയർഫീൽഡിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളിയിൽ എത്തിക്കും. ബെയർഫീൽഡ് ആണ് കൊല്ലപ്പെട്ട വെനേസയുടെ ജന്മാനാട്.  ഇവിടുത്തെ പ്രാർത്ഥനകൾക്കും ശുശ്രൂഷകൾക്കും ശേഷമാകും സംസ്‌കാരം. അതേസമയം ഫെർമനാഗിലുണ്ടായ വെടിവയ്പ്പിൽ പരിക്കേറ്റ യുവാവും മരിച്ചു.

Read More

ഡബ്ലിൻ: അയർലന്റിൽ കോളനോസ്‌കോപ്പി പരിശോധന ഇഴയുന്നു. നിലവിൽ 3500 ലധികം പേരാണ് പരിശോധനയ്ക്കായി കാത്തിരിക്കുന്നത്. ഇവരിൽ നല്ലൊരു ശതമാനം ആളുകളും അടിയന്തിര പരിശോധനകൾക്ക് നിർദ്ദേശിക്കപ്പെട്ടവരാണ്. 2,764 ആളുകൾ അടിയന്തിര കോളനോസ്‌കോപ്പി പരിശോധനയ്ക്ക് നിർദ്ദേശിക്കപ്പെട്ടവരാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പരിശോധനയ്ക്കായി ഒരു മാസം മുതൽ മൂന്ന് മാസംവരെ ഇവർക്ക് കാത്തിരിക്കേണ്ടിവരുന്നു. കാത്തിരിപ്പ് പലരോഗികളുടെയും ആരോഗ്യനില മോശമാക്കുന്നുവെന്നാണ് ഐറിഷ് ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നത്. പെട്ടെന്ന് ശരീരഭാരം കുറഞ്ഞവർക്കും മലത്തിൽ രക്തം കണ്ടെത്തിയവർക്കുമാണ് അടിയന്തിര പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കുടലിലെ ക്യാൻസറിന്റെ പ്രധാനലക്ഷണങ്ങളാണ് ഇത്. അതുകൊണ്ട് തന്നെ കോളനോസ്‌കോപ്പി പരിശോധന വൈകുന്നത് ഇവർക്ക് ആവശ്യമായ ചികിത്സ നൽകുന്നതിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

Read More

ഡബ്ലിൻ: 16 കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി പോലീസ്. 30 കാരനായ യുവാവിനെതിരെയാണ് കോടതി കുറ്റം ചുമത്തിയത്. പ്രതിയെ ഇന്ന് ന്യൂടൗൺവാർഡ്‌സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. 16 കാരിയായ ജയ്ഡിൻ റൈസ് ആണ് മരിച്ചത്. ഈ മാസം 8 ന് ആയിരുന്നു 30 കാരന്റെ കാറിടിച്ച് റൈസിന് ജീവൻ നഷ്ടമായത്. അന്വേഷണത്തിൽ പ്രതി അപകടകരമായ രീതിയിൽ വാഹനമോടിച്ചതായി പോലീസിന് വ്യക്തമായി. ഇതോടെ ഇയാൾക്ക് മേൽ കുറ്റം ചുമത്തുകയായിരുന്നു. അപകടകരമായി വാഹനമോടിച്ച് ജീവൻ അപായപ്പെടുത്തിയെന്ന കുറ്റമാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.

Read More

ബേയ്‌റൂട്ട്: ഐറിഷ് സമാധാനപാലകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് വധശിക്ഷ. മുഹമ്മദ് അയ്യിബിനാണ് കോടതി ശിക്ഷവിധിച്ചത്. 2022 ൽ ആയിരുന്നു ഐറിഷ് സമാധാനപാലകനും ഡൊണഗൽ സ്വദേശിയുമായ സീൻ റൂണിയെ അയ്യിബ് വെടിവച്ച് കൊലപ്പെടുത്തിയത്. ലെബനീസ് ഗ്രാമമായ അൽ-അഖ്ബിയ ഗ്രാമത്തിൽ ആയിരുന്നു സംഭവം. 24 കാരനായ സീൻ റൂണി സൈനിക വാഹനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ അയ്യിബിന്റെ നേതൃത്വത്തിലുള്ള സംഘം വെടിയുതിർക്കുകയായിരുന്നു. സാരമായി പരിക്കേറ്റ റൂണി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുഹമ്മദ് അയ്യിബിന് വധശിക്ഷ വിധിച്ച വിവരം അയർലന്റ് വിദേശകാര്യമന്ത്രാലയമാണ് പുറത്തുവിട്ടത്.

Read More

ഫെർമനാഗ്: ഫെർമനാഗ് വെടിവയ്പ്പിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. 43 കാരനായ ഇയാൻ റട്ട്‌ലഡ്ജ് ആണ് മരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്നലെ വൈകീട്ടോടെയായിരുന്നു ഇയാൾ മരിച്ചത്. ഇതോടെ സംഭവത്തിൽ പരിക്കേറ്റ നാല് പേരും മരിച്ചു. ഭാര്യ വനേസയ്ക്കും മക്കൾക്കും നേരെ വെടിയുതിർത്ത ശേഷം ഇയാൾ സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. ഡ്രമ്മെർ റോഡ് മേഖലയിലാണ് ഇവർ താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ പോലീസിന് വിവരം ലഭിച്ചതിന് പിന്നാലെ ഇവരുടെ വീട്ടിൽ എത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് വെടിയേറ്റ നിലയിൽ നാല് പേരെ കണ്ടത്. ഇതിൽ വനേസയും മക്കളിൽ ഒരാളും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരു കുട്ടി ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിക്കുകയായിരുന്നു.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പങ്കാളിയെ ക്രൂരമായി ആക്രമിച്ച യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി. കില്ലിഗോർഡൻ സ്വദേശിയായ ക്രിസ്റ്റഫർ റൈസിനാണ് ശിക്ഷവിധിച്ചത്. നാല് വർഷം തടവാണ് ഇയാൾക്ക് കോടതി വിധിച്ചത്. ഫോറസ്റ്റ് പാർക്കിലുള്ള വീട്ടിൽ വച്ചായിരുന്നു ഇയാൾ യുവതിയെ ഉപദ്രവിച്ചത്. വളരെ ക്രൂരമായി ഇയാൾ യുവതിയെ മർദ്ദിക്കുകയായിരുന്നു. മുഖത്തുൾപ്പെടെ പരിക്കേറ്റ യുവതി പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് ക്രൂരമായ സംഭവം പുറത്തറിഞ്ഞത്.

Read More