ഫെർമനാഗ്: ഫെർനാഗിലെ വെടിവയ്പ്പ് സംഭവത്തിൽ പരിക്കേറ്റയാളുടെ നില ഗുരുതരമായി തുടരുന്നു. ഫെർമനാഗ് സ്വദേശി ഇയാൻ റട്ട്ലഡ്ജിനാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലായതിനാൽ ഇയാളിൽ നിന്നും മൊഴിയെടുക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ഹോസ്പിറ്റലിലാണ് ഇയാൻ ചികിത്സയിൽ കഴിയുന്നത്. വെനേസയ്ക്കും മക്കൾക്കും നേരെ വെടിയുതിർത്ത ശേഷം ഇയാൾ സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ ഇയാളുടെ മൊഴിയിലൂടെ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകൂ. വെനേസയും ഇയാനും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്.
Discussion about this post

