ഡബ്ലിൻ: അയർലന്റിൽ ചൂട് ഉയരുന്നു. ഈ വാരം മുഴുവൻ പകൽ ചൂടുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാൻ അറിയിച്ചു. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ ചാറ്റൽ മഴയും ഉണ്ടാകും.
കഴിഞ്ഞ ആഴ്ച 21 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അയർലന്റിൽ രേഖപ്പെടുത്തിയിരുന്ന താപനില. എന്നാൽ ഈ ആഴ്ച 1 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ച് 22 ഡിഗ്രിയിൽ എത്തും. പകൽ സമയം പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. മഴയുള്ള പ്രദേശങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ചൊവ്വാഴ്ചയായിരിക്കും ഈ വാരത്തിലെ ചൂടേറിയ ദിനം.
Discussion about this post

