- യുവാവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതിയ്ക്ക് തടവ്
- ഇന്ത്യയിൽ ആദ്യമായി സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയ മാറ്റ ശസ്ത്രക്രിയ ; ഷിബുവിന്റെ ഹൃദയം പറക്കുന്നത് ദുർഗയ്ക്കായി
- മനുഷ്യനെ പോലെ എഴുതാൻ എഐയ്ക്ക് കഴിയില്ല; നിർണായക പഠനം പുറത്ത്
- ലിമെറിക്കിലെ വാഹനാപകടം; കൊല്ലപ്പെട്ട യുവാവിന്റെ സംസ്കാരം നാളെ
- ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെ , അതിന് ഭരണഘടനാ അംഗീകാരം ആവശ്യമില്ല ; മോഹൻ ഭാഗവത്
- ഷൈൻ ടോം ചാക്കോ മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവില്ല : പൊലീസിന് തിരിച്ചടിയായി ഫോറൻസിക് റിപ്പോർട്ട്
- മുസ്ലീം ലീഗിന്റെ ഓഫീസിന് നേരെ കല്ലേറ് ; പ്രതി അറസ്റ്റിലായതോടെ ഹർത്താൽ പിൻവലിച്ചു
- വീടിന് നേരെയുണ്ടായ വെടിവയ്പ്പ്; പ്രതികരിച്ച് പോൾ ഡൊഹാർട്ടി
Author: sreejithakvijayan
ബേയ്‌റൂട്ട്: ഐറിഷ് സമാധാനപാലകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് വധശിക്ഷ. മുഹമ്മദ് അയ്യിബിനാണ് കോടതി ശിക്ഷവിധിച്ചത്. 2022 ൽ ആയിരുന്നു ഐറിഷ് സമാധാനപാലകനും ഡൊണഗൽ സ്വദേശിയുമായ സീൻ റൂണിയെ അയ്യിബ് വെടിവച്ച് കൊലപ്പെടുത്തിയത്. ലെബനീസ് ഗ്രാമമായ അൽ-അഖ്ബിയ ഗ്രാമത്തിൽ ആയിരുന്നു സംഭവം. 24 കാരനായ സീൻ റൂണി സൈനിക വാഹനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ അയ്യിബിന്റെ നേതൃത്വത്തിലുള്ള സംഘം വെടിയുതിർക്കുകയായിരുന്നു. സാരമായി പരിക്കേറ്റ റൂണി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുഹമ്മദ് അയ്യിബിന് വധശിക്ഷ വിധിച്ച വിവരം അയർലന്റ് വിദേശകാര്യമന്ത്രാലയമാണ് പുറത്തുവിട്ടത്.
ഫെർമനാഗ്: ഫെർമനാഗ് വെടിവയ്പ്പിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. 43 കാരനായ ഇയാൻ റട്ട്‌ലഡ്ജ് ആണ് മരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്നലെ വൈകീട്ടോടെയായിരുന്നു ഇയാൾ മരിച്ചത്. ഇതോടെ സംഭവത്തിൽ പരിക്കേറ്റ നാല് പേരും മരിച്ചു. ഭാര്യ വനേസയ്ക്കും മക്കൾക്കും നേരെ വെടിയുതിർത്ത ശേഷം ഇയാൾ സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. ഡ്രമ്മെർ റോഡ് മേഖലയിലാണ് ഇവർ താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ പോലീസിന് വിവരം ലഭിച്ചതിന് പിന്നാലെ ഇവരുടെ വീട്ടിൽ എത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് വെടിയേറ്റ നിലയിൽ നാല് പേരെ കണ്ടത്. ഇതിൽ വനേസയും മക്കളിൽ ഒരാളും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരു കുട്ടി ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിക്കുകയായിരുന്നു.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പങ്കാളിയെ ക്രൂരമായി ആക്രമിച്ച യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി. കില്ലിഗോർഡൻ സ്വദേശിയായ ക്രിസ്റ്റഫർ റൈസിനാണ് ശിക്ഷവിധിച്ചത്. നാല് വർഷം തടവാണ് ഇയാൾക്ക് കോടതി വിധിച്ചത്. ഫോറസ്റ്റ് പാർക്കിലുള്ള വീട്ടിൽ വച്ചായിരുന്നു ഇയാൾ യുവതിയെ ഉപദ്രവിച്ചത്. വളരെ ക്രൂരമായി ഇയാൾ യുവതിയെ മർദ്ദിക്കുകയായിരുന്നു. മുഖത്തുൾപ്പെടെ പരിക്കേറ്റ യുവതി പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് ക്രൂരമായ സംഭവം പുറത്തറിഞ്ഞത്.
ന്യൂറി: ന്യൂറിയിലെ യുവാവിന്റെ തിരോധാനത്തിൽ പൊതുജന സഹായം തേടി പോലീസ്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ന്യൂറി സ്വദേശിയായ റോണൻ ട്രെനറെന്ന 37 കാരനെയാണ് കാണാതെ ആയത്. ഇക്കഴിഞ്ഞ 19 ന് ആയിരുന്നു യുവാവിനെ കാണാതെ ആയത്. വൈകീട്ട് ആറ് മണിയോടെ യുവാവിനെ കുടുംബാംഗം ഡെയ്‌സി ഹിൽ ആശുപത്രിയ്ക്ക് സമീപം ഒരാവശ്യത്തിനായി ഇറക്കിവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ കാണാതെ ആയത്. വീട്ടിലേക്ക് തിരികെ എത്താത്തതിനെ തുടർന്ന് യുവാവുമായി കുടുംബം ബന്ധപ്പെടുകയായിരുന്നു. എന്നാൽ യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. ആറടി ഉയരവും, ഇടത്തരം തടിയുള്ള ശരീരവും, ഇളം നിറമുള്ള മുടിയും, മുഖത്ത് കറുത്ത കുറ്റി രോമങ്ങളും അദ്ദേഹത്തിനുണ്ട്. റോണനെ കണ്ടവരുണ്ടെങ്കിൽ ഉടനെ പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ചുവടുറപ്പിക്കാൻ പ്രമുഖ ഷൂ ബ്രാൻഡ് ആയ ലോക്. ബെൽഫാസ്റ്റ് സിറ്റി സെന്ററിലെ വിക്ടോറിയ സ്‌ക്വയറിൽ പുതിയ ഷോപ്പ് തുറക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. നോർതേൺ അയർലന്റിലെ കമ്പനിയുടെ ആദ്യ സ്റ്റോർ കൂടിയാണ് വിക്ടോറിയ സ്‌ക്വയറിലേത്. റീട്ടെയ്ൽ യൂണിറ്റാണ് ഇവിടെ ആരംഭിക്കുന്നത്. വില്യം സ്ട്രീറ്റിലെ ഗ്രൗണ്ട് ലെവലിലായിരിക്കും സ്‌റ്റോർ തുറക്കുന്നത്. ഈ സ്‌റ്റോറിലേക്ക് ജീവനക്കാരെ തേടി കമ്പനി പരസ്യവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1880 ൽ ഇംഗ്ലണ്ട് ആസ്ഥാനമാക്കി ആരംഭിച്ച കമ്പനിയാണ് ലോക്.
ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം രൂക്ഷം. തിങ്കളാഴ്ച രാവിലെവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 451 രോഗികൾക്കാണ് വിവിധ ആശുപത്രികളിലായി കിടക്കകൾ ആവശ്യമുള്ളത്. ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകിവരികയാണ്. ഐറിഷ് നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 451 പേരിൽ 296 പേർ എമർജൻസി വിഭാഗത്തിൽ ചികിത്സയിലാണ്. വാർഡുകളിൽ ചികിത്സയിലുള്ള 155 പേർക്ക് ബെഡുകൾ ആവശ്യമാണ്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ചികിത്സയിലുള്ള രോഗികൾക്കാണ് ഏറ്റവും കൂടുതൽ കിടക്കകൾ ആവശ്യമായുള്ളത്. ഇവിടെ 120 രോഗികൾക്കാണ് കിടക്കകൾ ആവശ്യം. ഇതിൽ 48 പേർ എമർജൻസി വിഭാഗത്തിലും 71 പേർ വാർഡുകളിലും ചികിത്സയിലാണ്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 70 രോഗികളും, കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 46 രോഗികളും കിടക്കകൾക്കായി കാത്തിരിക്കുന്നുണ്ട്.
ഡബ്ലിൻ: അയർലന്റിലെ പ്രമുഖ ഹോഴ്‌സ് ട്രെയിനറായ എഡ്വാർഡ് ഒ ഗ്രേഡി അന്തരിച്ചു. 75 വയസ്സായിരുന്നു. മരണവിവരം കുടുംബമാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഐറിഷ് നാഷണൽ ഹണ്ട് റേസിംഗ് മഹാരഥന്മാരിൽ ഒരാളാണ് അദ്ദേഹം. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ഹോഴ്‌സ് റേസിംഗ് അയർലന്റ് വഴിയായിരുന്നു കുടുംബം മരണ വിവരം പുറത്തറിയിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സെന്റ്. ജെയിംസ് ആശുപത്രിയിൽ ആയിരുന്നു അദ്ദേഹം മരിച്ചത് എന്ന് കുടുംബം വ്യക്തമാക്കി.
കോർക്ക്: കോർക്ക് തുറമുഖത്ത് വൻ ലഹരി വേട്ട. 2.1 മില്യൺ യൂറോയുടെ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റെവന്യൂവിഭാഗത്തിന്റെ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. ഇന്നലെയായിരുന്നു സംഭവം. റെവന്യൂവിഭാഗത്തിലെ ഡിക്ടേറ്റർ ഡോഗ് ആയ റുവയുടെ സഹായത്താലാണ് ലഹരിശേഖരം ഉദ്യോഗസ്ഥർ കണ്ടെത്തിയത്. 107 കിലോ ഹെർബൽ കഞ്ചാവാണ് പിടികൂടിയത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 50 കാരനെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡബ്ലിൻ: ഐറിഷ് സൂപ്പർമാർക്കറ്റുകളിൽ നിന്നും ചീരയും മറ്റ് ഇലക്കറികളും തിരിച്ച് വിളിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇലകളിൽ ലിസ്റ്റീരിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ലിസ്റ്റീരിയ ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ശക്തമായ പരിശോധനയാണ് ഭക്ഷ്യവകുപ്പ് നടത്തിവരുന്നത്. മക്കോർമാക്ക് ഫാമിലി ഫാംസിന്റെ ഉത്പന്നങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഏഴ് ഉത്പന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മക്കോർമാക്ക് ഫാമിലി ഫാംസ് എനർജൈസ് സൂപ്പർ മിക്‌സ് 100 ഗ്രാം, മക്കോർമാക്ക് ഫാമിലി ഫാംസ് ഐറിഷ് സ്പിനാച്ച് 100 ഗ്രാം, 200 ഗ്രാം & 250 ഗ്രാം, മക്കോർമാക്ക് ഫാമിലി ഫാംസ് മിക്‌സ്ഡ് ലീവ്‌സ് 75 ഗ്രാം, മക്കോർമാക്ക് ഫാമിലി ഫാംസ് ബേബി ലീവ്‌സ് 100 ഗ്രാം & 200 ഗ്രാം; ടെസ്‌കോ മൈൽഡ് സ്പിനാച്ച് 350 ഗ്രാം; ഈഗൻസ് ഐറിഷ് ബേബി സ്പിനാച്ച് 250 ഗ്രാം; സൂപ്പർവാലു സ്പിനാച്ച് ബാഗ് എന്നിവ തിരിച്ചുവിളിച്ച ഉത്പന്നങ്ങളാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഉത്പന്നങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാണ്. കഴിഞ്ഞ ആഴ്ച…
ഡബ്ലിൻ: ഡബ്ലിനിൽ വാഹാനാപകടത്തിൽ സൈക്കിൾ യാത്രികനായ കൗമാരക്കാരന് ഗുരുതര പരിക്ക്. ക്ലാണ്ടാൽക്കിനിലെ ഫോണ്ടിൽ റോഡ് സൗത്തിൽ ആയിരുന്നു സംഭവം. കൗമാരക്കാരൻ ബ്യൂമോണ്ട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു സംഭവം. കൗമാരക്കാരനെ മറ്റൊരു വാഹനം ഇടിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും അറിയുമെങ്കിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
