ഡൊണഗൽ: അയർലന്റിൽ രണ്ട് സർജിക്കൽ ഹബ്ബുകൾ നിർമ്മിക്കാനുള്ള തീരുമാനവുമായി ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീലാണ് ഇതുമായി ഇക്കാര്യം വ്യക്തമാക്കിയത്. സ്ലിഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലും, ലെറ്റർകെന്നി യൂണിവഴ്സിറ്റി ഹോസ്പിറ്റലുമാണ് സർജിക്കൽ ഹബ്ബുകൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ ഓങ്കോളജി സേവനങ്ങളും വിപുലമാക്കിയിട്ടുണ്ട്.
നേരത്തെ സ്ലിഗോയിലെ ആശുപത്രിയിൽ മാത്രം സർജിക്കൽ ഹബ്ബ് നിർമ്മിക്കാൻ എച്ച്എസ്ഇ ആലോചിച്ചിരുന്നു. എന്നാൽ ഇതിനെ ഡൊണഗലിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ ശക്തമായി എതിർക്കുകയായിരുന്നു. ഇതോടെയാണ് രണ്ടിടങ്ങളിൽ സൗകര്യം ഒരുക്കാൻ തീരുമാനിച്ചത്. ഇതിനോട് ആരോഗ്യവകുപ്പും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു,
Discussion about this post

