മലപ്പുറം: പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗിന്റെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇതോടെ, ആക്രമണത്തിനെതിരെ യുഡിഎഫ് പ്രഖ്യാപിച്ച 12 മണിക്കൂർ ഹർത്താൽ പിൻവലിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഹർത്താൽ പിൻവലിച്ചത്.
ഇന്നലെ രാത്രിയാണ് ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത് . ഞായറാഴ്ച വൈകുന്നേരം സിപിഎമ്മിന്റെ ഓഫീസിന് നേരെ കല്ലേറുമുണ്ടായി . ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയാണ് ലീഗ് ഓഫീസിന് നേരെ കല്ലെറിഞ്ഞത്.
തുടർന്ന് പെരിന്തൽമണ്ണയിൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ യുഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ലീഗ് ആരോപിച്ചിരുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിക്കുകയും ചെയ്തു .

