ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാളെ സംസ്കരിക്കും. കഴിഞ്ഞ വ്യാഴാഴ്ച മരിച്ച സമ്മി മക്ഇനെർണിയുടെ സംസ്കാര ചടങ്ങുകളാണ് ചൊവ്വാഴ്ച നടക്കുക. വെസ്റ്റ് ലിമെറിക്കിൽവച്ചുണ്ടായ വാഹനാപകടത്തിൽ ആയിരുന്നു യുവാവിന് ജീവൻ നഷ്ടമായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ ലിമെറിക്ക് കോട്ടിയിലെ തോമസ് സ്ട്രീറ്റിലുള്ള തോംസന്റെ ഫ്യൂണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് റാത്ത്കീലിലെ സെന്റ് മേരീസ് പള്ളിയിലേക്ക് കൊണ്ടുപോകും. ഇവിടെ പ്രത്യേക ശുശ്രൂഷകൾ നടക്കും. ചൊവ്വാഴ്ച രാവിലെ 11:30-ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം റാത്ത്കീലിലെ സെന്റ് ജോസഫ്സ് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
Discussion about this post

