ഡബ്ലിൻ: ബധിരർക്കും കേൾവിക്കുറവ് ഉളളവർക്കുമായി പുതിയ ടെക്സ്റ്റ് മെസേജ് സേവനം ആരംഭിച്ച് വോഡഫോൺ അയർലന്റ്. ഇവരുടെ ആശയവിനിമയം കാര്യക്ഷമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ സേവനത്തിന് വോഡഫോൺ തുടക്കം കുറിച്ചിരിക്കുന്നത്. റിയൽ ടൈം ടെക്സ്റ്റ് സേവനമാണ് ഇവർക്കായി ഒരുക്കിയിരിക്കുന്നത്.
ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ഈ സേവനം ലഭിക്കും. അടിയന്തിര സാഹചര്യങ്ങളിൽ ഈ സേവനം ഉപഭോക്താക്കൾക്ക് വലിയ പ്രയോജനം ചെയ്യും. സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെയും സർക്കാരിന്റെയും പിന്തുണയും വോഡഫോണിനുണ്ട്.
Discussion about this post

