ബെൽഫാസ്റ്റ്: കാണാതായ യുവാവിനെ തേടി ഫ്രാൻസിലേക്ക് പോകാനൊരുങ്ങി കുടുംബം. ഈസ്റ്റ് ബെൽഫാസ്റ്റ് തുള്ളിക്കാർനെറ്റ് സ്വദേശിയായ റോബർട്ട് കിൻകെയ്ഡിനെ ആണ് കാണാതെ ആയത്. പാരിസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ വച്ചായിരുന്നു ഇയാൾ അവസനാമായി കുടുംബവുമായി ബന്ധപ്പെട്ടത്. റോബർട്ട് ഫ്രാൻസിൽ ഉണ്ടെന്ന നിഗമനത്തെ തുടർന്നാണ് കുടുംബം അവിടേയ്ക്ക് പോകുന്നത്.
ഈ മാസം 17 മുതലാണ് റോബർട്ടിനെ കാണാതായത്. സൗത്ത് ആഫ്രിക്കയിലെ ബെനിനിൽ ജോലി ചെയ്യുന്ന റോബർട്ട് അവധിയ്ക്ക് നാട്ടിലെത്തിയ ശേഷം തിരികെ മടങ്ങുകയായിരുന്നു. എന്നാൽ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ വച്ച് അദ്ദേഹത്തിന് കണക്ടിംഗ് ഫ്ളൈറ്റ് നഷ്ടമാകുകയായിരുന്നു. ഇതിനിടെ റോബർട്ടിന്റെ വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടു. ഈ വേളയിൽ മറ്റൊരു പുരുഷന്മാണ് ഫോൺ എടുത്തത് എന്നാണ് കുടുംബം പറയുന്നത്. വീണ്ടും വിളിച്ചപ്പോൾ ഫോൺ ഒരു സ്ത്രീയുടെ കൈവശം ആയിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു.

