- വർക്കലയിൽ അപ്രതീക്ഷിത നീക്കം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ , സ്ഥാനാർത്ഥിയായി പ്രഖ്യാപനം
- ഓപ്പറേഷൻ സെർച്ച്ലൈറ്റിനിടെ നടന്ന അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : പ്രമേയം യുഎസ് പ്രതിനിധി സഭയിൽ
- സാവോയിർസ് റോണന് വീട് നിർമ്മിക്കാൻ അനുമതി
- ഓവർടൈം ഡ്യൂട്ടി; ശമ്പളത്തിന് പുറമേ നൽകിയത് 189 മില്യൺ യൂറോ
- മഞ്ഞും മഴയും തിരിച്ചെത്തുന്നു; അയർലൻഡിൽ ഇനി തണുപ്പ്
- സ്റ്റാമ്പ് 1 ജി എക്സ്റ്റൻഷൻ അപേക്ഷകൾ നിരസിക്കുന്നു; മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രതിസന്ധിയിൽ
- യുവതിയുടെ കൊലയിൽ നടുങ്ങി ഡെറി
- അനധികൃത പാർക്കിംഗ്; ഓരോ 48 മണിക്കൂറിലും പിഴ
Author: sreejithakvijayan
സ്ലൈഗോ: ഇനിഷ്മുറെ ദ്വീപിന് സമീപം വെള്ളത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കയാക്കിംഗിനിടെ വെള്ളത്തിൽ വീണ രണ്ട് പേരെയാണ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചത്. കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ ആർ118 ക്രൂ അംഗങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം. വിവരം ലഭിച്ചതിനെ തുടർന്ന് ഉടനെ തന്നെ കോസ്റ്റ്ഗാർഡ് അംഗങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഇവരെ സ്ലൈഗോ വിമാനത്താവളത്തിലാണ് ആദ്യം എത്തിച്ചത്. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നിലവിൽ രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ഡൗൺ: കൗണ്ടി ഡൗണിലെ പ്രളയ ദുരന്ത ബാധിതകർക്കുള്ള സഹായം സംബന്ധിച്ച സ്റ്റോർമോണ്ട് എക്‌സിക്യൂട്ടീവ് ചർച്ച നടത്തും. നോർതേൺ അയർലൻഡ് ഫസ്റ്റ് മിനിസ്റ്ററാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഡൗണിലെ ന്യൂകാസിലിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറിയിരുന്നു. ശക്തമായ മഴയെ തുടർന്ന് ടുള്ളിബ്രാന്നിഗൻ റോഡ് പൂർണമായി വെള്ളത്തിൽ മുങ്ങി. മോർൺ പർവ്വതനിരകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ കുത്തിയൊലിച്ച് എത്തിയത് ഇവരുടെ ബുദ്ധിമുട്ട് ഇരട്ടിയാക്കി. അവശിഷ്ടങ്ങൾ മുഴുവൻ വീടുകൾക്കുള്ളിലേക്ക് ആണ് ഒലിച്ചെത്തിയത്. 900 ലധികം മണൽചാക്കുകൾ ഉപയോഗിച്ചായിരുന്നു ഇത് പ്രതിരോധിച്ചത്.
ഡബ്ലിൻ: അയർലൻഡിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം വീണ്ടും വർധിച്ചു. ഈ മാസം വിലക്കയറ്റം ഏറ്റവും ഉയർന്ന നിലയിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023 ഡിസംബറിന് ശേഷം ആദ്യമായിട്ടാണ് വിലക്കയറ്റം ഇത്രയേറെ ഉയരത്തിൽ എത്തുന്നത്. കഴിഞ്ഞ 12 ആഴ്ചത്തെ പണപ്പെരുപ്പ കാലയളവിൽ 6.3 ശതമാനത്തിൽ നിന്നുള്ള വർധനവാണ് കാണിക്കുന്നത്. സെൻട്രൽ സ്റ്റാസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകൾ പ്രകാരം വിലക്കയറ്റം 18 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്. 2.7 ശതമാനമാണ് സെപ്തംബറിലെ വിലക്കയറ്റം. ഒക്ടോബർ 5 മുതലുള്ള നാല് ആഴ്ചകളിലായി 6.1 ശതമാനത്തിലേക്ക് അവശ്യസാധനങ്ങളുടെ വിൽപ്പന ഉയർന്നിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിലെ അവസാന വാൾപേപ്പർ ഷോപ്പും അടച്ചു പൂട്ടുന്നു. ഡബ്ലിനിലെ ടാൽബോട്ട് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ഗെറി കീൻ വാൾപേപ്പേഴ്‌സ് ആണ് അടച്ചുപൂട്ടുന്നത്. ഷോപ്പിന്റെ ഉടമയായ എമോൺ കീൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ടാൽബോട്ട് സ്ട്രീറ്റിലെ ഏഴ് വാൾപേപ്പർ ഷോപ്പുകളിൽ ഒന്നായിരുന്നു ഗെറി കീൻ വാൾപേപ്പേഴ്‌സ്. വിപണിയിൽ ഉണ്ടായ മാറ്റങ്ങളെ തുടർന്ന് മറ്റ് ആറ് കടകളും നേരത്തെ തന്നെ അടച്ചുപൂട്ടിയിരുന്നു. അപ്പോഴും ഗെറി കീൻ പിടിച്ചുനിന്നു. എന്നാൽ ഇപ്പോൾ കടകാലിയാക്കൽ സെയിലിനായുള്ള ബോർഡുകൾ ഗെറി കീനും സ്ഥാപിച്ചിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ ഒബ്‌സർവേഷൻ പോയിന്റ് നിർമ്മാണത്തിനായുള്ള അനുമതി നൽകി ആസൂത്രണ കമ്മീഷൻ. ഡിഎഎ മുന്നോട്ടുവച്ച പദ്ധതിയാണ് കമ്മീഷൻ അംഗീകരിച്ചത്. പഴയ എയർപോർട്ട് റോഡിലാണ് വ്യൂപോയിന്റ് നിർമ്മിക്കുന്നത്. എയർപോർട്ടിന് ഏറ്റവും അടുത്തായി നിന്ന് വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിംഗും കാണാൻ ആളുകൾക്ക് അവസരം ഒരുക്കുകയാണ് പുതിയ ഒബ്‌സർവേഷൻ പോയിന്റിന്റെ നിർമ്മാണം വഴി ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ മെയിൽ പദ്ധതിയുടെ നിർമ്മാണത്തിന് ഫിൻഗൽ കൗണ്ടി കൗൺസിൽ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആസൂത്രണ കമ്മീഷന്റെയും അനുമതി ലഭിക്കുന്നത്.
ഡബ്ലിൻ: പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഇന്നലെ സഗ്ഗാർട്ടിൽ ഉണ്ടായ സംഭവത്തിലാണ് അറസ്റ്റ്. പ്രതിയായ 30 കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ പ്രകാരമാണ് 30 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 24 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: സ്‌കൂൾ അടച്ചിടേണ്ട സാഹചര്യങ്ങൾ അറിയാൻ സംവിധാനം വേണമെന്ന് ആവശ്യം. സ്റ്റോം ഇയോവിനെ തുടർന്ന് സ്‌കൂളുകൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിദ്യാഭ്യാസ വകുപ്പിന്റെ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ചുഴലിക്കാറ്റിനെ തുടർന്ന് എത്ര സ്‌കൂളുകൾ അടച്ചിടേണ്ടിവന്നു എന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിന് യാതൊരു ധാരണയും ഇല്ല. ഇത് സംബന്ധിച്ച വിവരങ്ങളും ഇല്ല. ഇത് റിപ്പോർട്ട് ചെയ്യാൻ ആവശ്യമായ സംവിധാനം ഇല്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമായത് എന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ വകുപ്പ്. അതുകൊണ്ട് തന്നെ സ്‌കൂൾ അടച്ചിടൽ, വൈദ്യുതി തടസ്സം എന്നിവ തത്സമയം ട്രാക്ക് ചെയ്യുന്നതിനുള്ള പുതിയ സംവിധാനം വേണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്.
കെറി: കൗണ്ടി കെറിയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുക്രയ്ൻ പൗരൻ കുറ്റക്കാരനെന്ന് കോടതി. 49 കാരനായ ഹ്രിഹോരി ഷ്രിയോടെങ്കോയാണ് കേസിലെ പ്രതി. കഴിഞ്ഞ വർഷം ആയിരുന്നു കെറിയിലെ ഒരു അവധിക്കാല വസതിയിൽവച്ച് ഇയാൾ പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ലിമെറിക്കിലെ സെൻട്രൽ ക്രിമിനൽ കോടതിയാണ് കേസ് പരിഗണിച്ചത്. വിചാരണയ്ക്കിടെ താൻ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കാര്യം ഇയാൾ കോടതി മുൻപാകെ സമ്മതിച്ചു. ഇയാൾക്കുള്ള ശിക്ഷ പിന്നീട് കോടതി വിധിക്കും. അറസ്റ്റിലായതിന് ശേഷം ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. 2024 ജനുവരി 13 ന് ആയിരുന്നു ഹ്രിഹോരി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളെ കോസ്റ്റ് റെന്റൽ ഹോമുകളാക്കാൻ തീരുമാനം. ഡബ്ലിൻ സിറ്റി കൗൺസിലാണ് ഇത് സംബന്ധിച്ച പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ അവശ്യ തൊഴിലാളികൾക്കുള്ള കോസ്റ്റ് റെന്റൽ ഹോമുകാളായി പരിവർത്തനം ചെയ്യാനാണ് തീരുമാനം. ലോർഡ് മേയർ റേ മക് ആഡമാണ് പദ്ധതി പ്രഖ്യാപിച്ചത്. ഗാർഡകൾ, അദ്ധ്യാപകർ, നഴ്‌സുമാർ, സുപ്പർമാർക്കറ്റ് ജീവനക്കാരെപ്പോലുള്ള പ്രൊഫഷണൽസ് എന്നിവരെയാണ് കൗൺസിൽ അവശ്യതൊഴിലാളികളായി കണക്കാക്കുന്നത്. ഇവർക്ക് ആവശ്യമുള്ള താമസസൗകര്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് ഭവന, തദ്ദേശ സ്വയംഭരണ വകുപ്പുമായും ചർച്ചകൾ നടത്തും.
ഡബ്ലിൻ: അഫ്ഗാനിസ്ഥാൻകാരെ പുറത്താക്കാനുള്ള നടപടി വേണമെന്ന ആവശ്യവുമായി അയർലൻഡടക്കമുള്ള 20 യൂറോപ്യൻ രാജ്യങ്ങൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇയു കമ്മീഷന്റെ ആഭ്യന്തര കാര്യ, മൈഗ്രേഷൻ കമ്മീഷണർ മാഗ്നസ് ബ്രണ്ണർക്ക് രാജ്യങ്ങൾ ചേർന്ന് കത്ത് നൽകിയത്. 19 യൂറോപ്യൻ രാജ്യങ്ങളും നോർവേയുമാണ് കത്ത് നൽകിയിരിക്കുന്നത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവരെയും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയും രാജ്യത്ത് നിന്നും പുറത്താക്കണം എന്നാണ് ഇവരുടെ ആവശ്യം. നിലവിൽ രാജ്യത്ത് ഈ നിലയിൽ തങ്ങുന്നവർ സ്വമേധയാ രാജ്യം വിട്ട് പോകേണ്ടതാണ്. അല്ലാത്തപക്ഷം നടപടികളിലൂടെ ഇവരെ പുറത്താക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. 2021 ൽ താലിബാൻ അധികാരത്തിൽ വന്ന ശേഷം അഫ്ഗാനിസ്ഥാനുമായി ഫോർമൽ റിട്ടേൺ കരാർ നിലവിലില്ല. അതിനാൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ പേലും നാടുകടത്താൻ യൂറോപ്യൻ രാജ്യങ്ങൾക്ക് കഴിയുന്നില്ല.
Subscribe to Updates
Get the latest creative news from FooBar about art, design and business.
