കൊൽക്കത്ത ; ഇന്ത്യ “ഹിന്ദു രാഷ്ട്രം” തന്നെയാണെന്നും , അതിന് ഭരണഘടനാ അംഗീകാരം ആവശ്യമില്ലെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് . ആർഎസ്എസിന്റെ 100 വാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘ ഇന്ത്യൻ സംസ്കാരം രാജ്യത്ത് വിലമതിക്കപ്പെടുന്നതുവരെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. അത് തുടരുകയും ചെയ്യും . കിഴക്ക് സൂര്യൻ ഉദിക്കുന്നു; ഇത് എന്ന് മുതൽ സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്ന് നമുക്കറിയില്ല. അപ്പോൾ, അതിനും ഭരണഘടനാ അംഗീകാരം ആവശ്യമുണ്ടോ? ഹിന്ദുസ്ഥാൻ ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ തങ്ങളുടെ മാതൃരാജ്യമായി കരുതുന്നവർ ഇന്ത്യൻ സംസ്കാരത്തെ വിലമതിക്കുന്നു, ഇന്ത്യൻ പൂർവ്വികരുടെ മഹത്വത്തിൽ വിശ്വസിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരാൾ ഹിന്ദുസ്ഥാനിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം, ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്. ഇതാണ് സംഘത്തിന്റെ പ്രത്യയശാസ്ത്രം ‘ അദ്ദേഹം പറഞ്ഞു.
പാർലമെന്റ് എപ്പോഴെങ്കിലും ഭരണഘടന ഭേദഗതി ചെയ്ത് ആ വാക്ക് ചേർക്കാൻ തീരുമാനിച്ചാൽ, അവർ അത് ചെയ്താലും ഇല്ലെങ്കിലും, അത് കുഴപ്പമില്ല. ഞങ്ങൾ ഹിന്ദുക്കളാണ്, നമ്മുടെ രാഷ്ട്രം ഒരു ഹിന്ദു രാഷ്ട്രമാണ് എന്നതിനാൽ ഞങ്ങൾക്ക് ആ വാക്ക് പ്രശ്നമല്ല. അതാണ് സത്യം. ജനനത്തെ അടിസ്ഥാനമാക്കിയുള്ള ജാതിവ്യവസ്ഥ ഹിന്ദുത്വത്തിന്റെ മുഖമുദ്രയല്ല,” അദ്ദേഹം വ്യക്തമാക്കി.
ആർ എസ് എസിന്റെ പ്രവർത്തനം മനസ്സിലാക്കാൻ അതിന്റെ ഓഫീസുകളും ‘ശാഖകളും’ സന്ദർശിക്കണമെന്നും, അങ്ങനെ സംഘം മുസ്ലീം വിരുദ്ധമാണെന്ന എന്ന തെറ്റായ ധാരണ ഇല്ലാതാക്കാൻ കഴിയും. ഹിന്ദുക്കളുടെ സംരക്ഷണത്തിനായി വാദിക്കുന്ന സംഘടനയാണ് ആർ എസ് എസ്, ദേശീയവാദികളുമാണ് , പക്ഷേ അതിനർത്ഥം ആർ എസ് എസ് മുസ്ലീം വിരുദ്ധരാണ് എന്നല്ല .
സംഘപ്രവർത്തകർ മുസ്ലീം വിരുദ്ധരാണെന്ന ധാരണയുണ്ടെങ്കില്‍, ഞാന്‍ പറഞ്ഞതുപോലെ, ആര്.എസ്.എസ് പ്രവര്‍ത്തനം സുതാര്യമാണ്. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വന്ന് കാണാന്‍ കഴിയും, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങള്‍ കണ്ടാല്‍, നിങ്ങള്‍ നിങ്ങളുടെ കാഴ്ചപ്പാടുകളുമായി മുന്നോട്ട് പോകുക. അങ്ങനെ അല്ലെങ്കിൽ നിങ്ങളുടെ കാഴ്ചപ്പാടുകള്‍ മാറ്റുക. ആര്.എസ്.എസിനെക്കുറിച്ച് മനസ്സിലാക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്, പക്ഷേ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, ആര്‍ക്കും നിങ്ങളുടെ മനസ്സ് മാറ്റാന്‍ കഴിയില്ല,” അദ്ദേഹം പറഞ്ഞു.

