കോർക്ക്: മനുഷ്യരെ പോലെ പൂർണമായി എഴുതാൻ എഐയ്ക്ക് കഴിയില്ലെന്ന് പഠനം. കോർക്ക് യൂണിവേഴ്സിറ്റിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. മനുഷ്യരുടെ രചനകളിൽ നിന്നും വേറിട്ട ശൈലിയാണ് എഐയ്ക്ക് ഉള്ളതെന്നും ഈ ശൈലി എല്ലാ എഴുത്തിലും ഒരുപോലെയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
വളരെ വഴക്കമുള്ളതും മികച്ചതുമായ എഴുത്തുകൾ നൽകാൻ എഐയ്ക്ക് കഴിയും. എന്നാൽ ഇവയ്ക്ക് മനുഷ്യരുടെ രചനയ്ക്ക് സമാനമായ വിശാലതയില്ല. മാത്രവുമല്ല ഒരേ മാതൃക സ്വീകരിക്കുന്നതുമാണ്. മനുഷ്യർ എഴുതുന്ന രചനകൾക്ക് പ്രത്യേക ശെെലിയുണ്ട്. സ്വന്തം ചിന്തകൾ കൊണ്ട് പാകപ്പെടുത്തിയ സന്ദേശങ്ങളാണ് അതിൽ ഉള്ളത്. സൃഷ്ടിപരമായ ഉദ്ദേശ്യം ലക്ഷ്യമിട്ടുള്ള കൃതികളിൽ വ്യക്തികളുടെ അനുഭവങ്ങൾ ഉൾക്കൊള്ളുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

