ഡബ്ലിൻ: മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയെ ഫ്രീഡം ഓഫ് സിറ്റി അവാർഡ് നൽകി ആദരിക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ. പുരസ്കാരം സ്വീകരിക്കാൻ ഡബ്ലിൻ സിറ്റി ലോർഡ് മേയർ റേ മക്ആഡം ഒബാമയെ ഔദ്യോഗികമായി ക്ഷണിച്ചു. ഡബ്ലിൻ സിറ്റി കൗൺസിൽ നൽകിവരുന്ന പരമോന്നത ബഹുമതിയാണ് ഫ്രീഡം ഓഫ് സിറ്റി അവാർഡ്.
കൗൺസിലിലാണ് ഒബാമയ്ക്ക് പുരസ്കാരം നൽകുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്. തീരുമാനത്തിന് അനുകൂലമായി 30 കൗൺസിലർമാർ വോട്ട് രേഖപ്പെടുത്തിയപ്പോൾ 23 പേർ എതിർത്തു. ഒബാമയ്ക്കൊപ്പം പ്രഥമ വനിതയായിരുന്ന മിഷേൽ ഒബാമയെയും ആദരിക്കും.
സെപ്തംബർ 26 ന് അഭിമുഖത്തിനായി ബറാക് ഒബാമ ഡബ്ലിനിൽ എത്തുന്നുണ്ട്. ഈ വേളയിൽ പുരസ്കാരം കൈമാറാനാണ് തീരുമാനം.
Discussion about this post

