Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡ് സർക്കാരിന് കഴിഞ്ഞ വർഷത്തെ മിച്ചമായി രേഖപ്പെടുത്തിയത് റെക്കോർഡ് തുക. 22. 6 ബില്യൺ യൂറോയുടെ മിച്ചമാണ് 2024 ൽ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ജിഡിപിയുടെ നാല് ശതമാനമാണ് ഇത്. ജനറൽ ഗവൺമെന്റ് ബാലൻസ് സംബന്ധിച്ച കണക്കുകൾ പുറത്തുവരുമ്പോൾ 22.6 ബില്യൺ യൂറോയുടെ മിച്ചമാണ് കാണിക്കുന്നത്. 2023 ലെ മിച്ചത്തെക്കാൾ മൂന്നിരട്ടി കൂടുതലാണ് ഇത്. 2023 ൽ 7.2 ബില്യൺ യൂറോയുടെ മിച്ചമാണ് ഉണ്ടായത്. കഴിഞ്ഞ വർഷം മൊത്തം സർക്കാർ വരുമാനം 148 ബില്യൺ യൂറോയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 24.8 ബില്യൺ യൂറോയുടെ വർധനവാണ് കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്നത്.

Read More

ഡബ്ലിൻ: ലൈംഗിക പീഡന കേസിൽ മുൻ ഡിയുപി ലീഡർ ജെഫ്രി ഡൊണാൾഡ്‌സണിന്റെയും ഭാര്യ എലേനർ ഡൊണാൾഡ്‌സണിന്റെയും വിചാരണ തിയതി വീണ്ടും നീട്ടി. ന്യൂറി ക്രൗൺ കോടതി ഇക്കാര്യം സ്ഥിരീകരിച്ചു. എലേനറിന്റെ ആരോഗ്യം സംബന്ധിച്ച് ആശങ്കകൾ ഉയർന്നതിന് പിന്നാലെയാണ് നടപടി. കേസിൽ ഇന്ന് കോടതി വാദം കേട്ടിരുന്നു. ഇതിനിടെ എലേനറുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് പുതിയ വിവരങ്ങൾ കോടതിയ്ക്ക് മുൻപാകെ ലഭിക്കുകയായിരുന്നു. ഇത് പരിഗണിച്ചാണ് ജഡ്ജി പോൾ റാംസി വിചാരണ നീട്ടിയത്. കേസിൽ വിചാരണ അടുത്ത മാസം മൂന്നിന് ആരംഭിക്കുമെന്നതാണ് പുതിയ വിവരം. കേസിൽ ഈ വർഷം മാർച്ചിൽ വിചാരണ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ എലേനറുടെ ആരോഗ്യസ്ഥിതി കാരണം വിചാരണ നീട്ടുകയായിരുന്നു.

Read More

മീത്ത്: കൗണ്ടി മീത്തിൽ മാൻ കുറുകെ ചാടി അപകടം. സംഭവത്തിൽ 49 വയസ്സുള്ള ഇരുചക്രവാഹന യാത്രികന് പരിക്കേറ്റു. അതേസമയം വളരെ അത്ഭുതകരമായിട്ടാണ് അദ്ദേഹത്തിന് ജീവൻ തിരിച്ചുകിട്ടിയത്. നാവൻ സ്വദേശി കേതൽ ഫിനെഗൻ ആണ് അപകടത്തിൽപ്പെട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറ് മണിയ്ക്കായിരുന്നു സംഭവം. നാവനിൽ നന്നും ഡൺഷോഫ്‌ലിനിലേക്ക് പോകുകയായിരുന്നു കേതൽ. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ സാരമായ പരിക്കുകൾ ഒന്നും ഉണ്ടാകാതിരുന്നത് ഭാഗ്യമായി.

Read More

ലിമെറിക്ക്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യുവാവിന് തടവ് ശിക്ഷ. 37 കാരനായ റിച്ചാർഡ് ട്രെസിയാണ് പ്രതി. രണ്ട് വർഷവും എട്ട് മാസവുമാണ് യുവാവിന് തടവ് ശിക്ഷയായി വിധിച്ചത്. പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലാത്ത വ്യക്തിയാണ് റിച്ചാർഡ്. എന്നാൽ ഇയാൾ 1 ലക്ഷം യൂറോയ്ക്ക് പങ്കാളിയുമൊത്ത് താമസിക്കുന്ന വീട് പുതുക്കിപ്പണിഞ്ഞിരുന്നു. ഇതിന് പിന്നാലെ പണം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കള്ളപ്പണം വെളുപ്പിച്ചതായി വ്യക്തമായത്.

Read More

ഡബ്ലിൻ: യൂറോപ്പിലെ ഏറ്റവും കുറ്റകൃത്യങ്ങൾ നിറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ ഐറിഷ് നഗരവും. ദ്രോഗെഡയാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. യൂറോപ്യൻ നഗരങ്ങളുടെ പട്ടികയിൽ 31ാം സ്ഥാനമാണ് ദ്രോഗെഡയ്ക്ക്. കുറ്റകൃത്യഭീതി ഏറ്റവും കൂടുതലുള്ള നഗരമാണ് ദ്രോഗെഡയെന്നാണ് പട്ടികയിൽ നിന്നും വ്യക്തമാകുന്നത്. നംബിയോ യൂറോപ്യൻ ക്രൈം ഇൻഡക്‌സ് പ്രകാരം ഉള്ള റാങ്കിംഗിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യൂറോപ്പിലെ മറ്റ് പ്രധാന നഗരങ്ങൾ ദ്രോഗെഡയ്ക്ക് പിന്നിൽ ആണെന്ന് പട്ടികയിൽ നിന്നും വ്യക്തമാണ്. അയർലൻഡിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാണ് ദ്രോഗെഡ. ഈ നഗരത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചത് വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്.

Read More

ബെൽഫാസ്റ്റ്: പുതുതായി രൂപീകരിച്ച നോർതേൺ അയർലൻഡ് ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നാളെ. വൈകീട്ട് അഞ്ച് മണിയ്ക്ക് ബാലി ഹാക്കമോർ സെന്റ് കോൾമിസിൽ ഇടവക ഹാളിലാണ് പരിപാടി. വേൾഡ് മലയാളി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച പ്രവർത്തന സമിതിയാണ് നോർതേൺ അയർലൻഡ് ബെൽഫാസ്റ്റ് പ്രൊവിൻസ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവിധ കലാ മേളകൾ സംഘടിപ്പിക്കുന്നുണ്ട്. കലാഭവൻ ദിലീപ് അവതരിപ്പിക്കുന്ന കോമഡി ഷോ, നന്ദന സന്തോഷിന്റെ നൃത്തം, ഡിജെ എന്നിവ ഉണ്ടാകും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും ഉണ്ടാകും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

ഡെറി: കൗണ്ടി ഡെറിയിലെ മാഗരഫെൽറ്റ് റോഡ് അടച്ചു. വാഹനാപകടത്തിന് പിന്നാലെയാണ് റോഡ് അടച്ചത്. വാഹനായാത്രികർ നടപടിയോട് സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്. വിവരം അറിഞ്ഞയുടൻ പോലീസ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. ടൂംബ്രിഡ്ജിൽ നിന്നുള്ള കാസിൽഡോസൺ റൗണ്ട്എബൗട്ടിന് സമീപമാണ് അടച്ചിടൽ എന്ന് പിഎസ്എൻഐ പ്രസ്താവനയിൽ പറയുന്നു. അപകടത്തിൽ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

ബെൽഫാസ്റ്റ്: പ്രമുഖ പത്രപ്രവർത്തകൻ എഡ് മോളോണി അന്തരിച്ചു. 77 വയസ്സായിരുന്നു. വെള്ളയാഴ്ച രാത്രിയോടെയായിരുന്നു അപ്രതീക്ഷിത വിയോഗം. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നായിരുന്നു മരണം സംഭവിച്ചത് എന്നാണ് വിവരം. ബോസ്റ്റൺ കോളേജിലെ ബെൽഫാസ്റ്റ് പ്രോജക്ടിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം. സംഘർഷ സമയത്ത് പോരാളികളുമായി അദ്ദേഹം നടത്തിയ അഭിമുഖം ഏറെ ശ്രദ്ധേയം ആയിരുന്നു. എഴുത്തുകാരൻ, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ എൽ നിനോ പ്രതിഭാസം ശൈത്യകാലം കൂടുതൽ സൗമ്യമുള്ളതാക്കിയേക്കുമെന്ന് പുതിയ ഗവേഷണത്തിലെ കണ്ടെത്തൽ. ഇത് വലിയ കാലാവസ്ഥാ ആഘാതത്തിന് കാരണമാകാൻ സാധ്യതയുണ്ടെന്നും പുതിയ ഗവേഷണം സൂചിപ്പിക്കുന്നു. പസഫിക് സമുദ്രത്തിലെ ഉഷ്ണമേഖലാ പ്രദേശത്ത് ഉപരിതല ജലത്തിന് അസാധാരണമായ ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽനിനോ. മെറ്റ് ഐറാനിലെ ശാസ്ത്രജ്ഞനായ ഡോ. ടിഡോ സെംലറും സഹപ്രവർത്തകരും ചേർന്ന് നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എൽനിനോ പ്രതിഭാസത്തിലെ മാറ്റങ്ങൾ ആഗോള താപനിലയിൽ വലിയ മാറ്റത്തിന് കാരണമായേക്കാമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Read More

ഡബ്ലിൻ: മകന്റെ മരണത്തിൽ നീതി തേടി ഒരമ്മ. 18 വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട പോൾ ഖ്വിന്നിന്റെ മാതാവ് ബ്രീഗ് ക്വിന്നാണ് പോലീസ് അന്വേഷണത്തിലെ മെല്ലെപ്പോക്കിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. അന്വേഷണത്തിന് പോലീസ് പ്രാധാന്യം നൽകുന്നില്ലെന്നും അമ്മ ആരോപിച്ചു. 2007 ൽ ആയിരുന്നു 21 കാരനും അർമാഗിലെ ചുള്ളിഹന്ന സ്വദേശിയുമായ പോൾ ഖ്വിൻ കൊല്ലപ്പെട്ടത്. മരിക്കുമ്പോൾ 21 വയസ്സ് മാത്രം ആയിരുന്നു പോളിന്റെ പ്രായം. മൊനാഘനിലെ കാസിൽബ്ലേനിയിൽവച്ച് ഒരു സംഘം ആളുകൾ പോളിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കേസ് എടുത്ത പോലീസ് 14 പേരെയും പോലീസ് സർവ്വീസ് ഓഫ് നോർതേൺ അയർലൻഡ് 9 പേരെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർക്ക് ശിക്ഷ വാങ്ങി നൽകാൻ പോലീസ് തയ്യാറായിട്ടില്ല. 18 വർഷമായി അന്വേഷണം തുടരുകയാണെന്നാണ് പോലീസിന്റെ വാദം.

Read More