ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ വീടിന് നേരെയുണ്ടായ വെടിവയ്പ്പിൽ പ്രതികരിച്ച് ബെൽഫാസ്റ്റ് ഡെപ്യൂട്ടി ലോർഡ് മേയർ. സമൂഹത്തെ ഭയപ്പെടുത്താനും, അപായപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ആക്രമണം ആണ് ഇതെന്ന് വെസ്റ്റ് ബെൽഫാസ്റ്റ് കൗൺസിലർ കൂടിയായ പോൾ ഡോഹെർട്ടി പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു പ്രദേശത്ത് രണ്ടാമത്തെ ആക്രമണം ഉണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദികൾ ഈ നഗരത്തിൽ താമസിക്കാൻ അർഹരല്ല. ഇവർ നമ്മുടെ സമൂഹത്തെ പ്രതിനിധീകരിക്കുന്നവർ അല്ല. ആളുകളെ ഭയപ്പെടുത്താനും ഉപദ്രവിക്കാനും ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം. സാധാരണ കുടുംബങ്ങളാണ് ഇതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

