- എല്ലാ സുഖസൗകര്യങ്ങളിലും വളർന്ന രാഹുൽ ഗാന്ധിയ്ക്ക് എങ്ങനെ ഇന്ത്യയെ മനസിലാക്കാൻ കഴിയും : അഖിൽ മാരാർ
- ജീവിതത്തിൽ സംതൃപ്തി നാലിലൊന്ന് പേർക്ക് മാത്രം; സിഎസ്ഒയുടെ സർവ്വേ പുറത്ത്
- എടയാറിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു
- അഭയാർത്ഥി അപേക്ഷകൾ; ഇയുവിലെ രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാമതായി അയർലൻഡ്
- സൺബെഡുകൾ നിരോധിക്കണം; ശുപാർശയുമായി വിദഗ്ധസംഘം
- ‘ കേരളത്തിൽ നിന്നുള്ള ജിഹാദികളും ക്രിസ്ത്യൻ മിഷനറിമാരും എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ‘ ; മൊണാലിസയുടെ ആരോപണങ്ങൾക്ക് സനോജ് മിശ്രയുടെ മറുപടി
- എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ ; ഒരു യുദ്ധവിമാനവും തകർന്നിട്ടില്ലെന്ന് യുഎസ്
- അനധികൃതമായി ഇന്ധനവില ഉയർത്തരുത്; മുന്നറിയിപ്പുമായി സർക്കാർ
Author: sreejithakvijayan
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ വിനോദ സഞ്ചാരികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ നാല് പേർ പിടിയിൽ. രണ്ട് യുവതികളും രണ്ട് യുവാക്കളുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 34 ഉം 28 ഉം വയസ്സുള്ള പുരുഷന്മാരും 22 ഉം 38 ഉം വയസ്സുള്ള യുവതികളുമാണ് പിടിയിലായത്. കരുതിക്കൂട്ടിയുള്ള ആക്രമണം എന്ന തരത്തിലാണ് കേസ് പരിഗണിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് റോയൽ അവന്യൂവിൽവച്ച് വിനോദസഞ്ചാരികളായ രണ്ട് പുരുഷന്മാർക്ക് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
ഡബ്ലിൻ: അയർലൻഡിൽ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ഗതാഗത നിയമ ലംഘനത്തിന് പിടിയിലായത് നിരവധി പേർ. വ്യാഴാഴ്ച രാവിലെ മുതൽ ചെവ്വാഴ്ച വരെ ആയിരക്കണക്കിന് പേരാണ് നടപടി നേരിട്ടത്. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിച്ചതിന് നാല് ദിവസത്തിനിടെ 153 പേർ അറസ്റ്റിലായി. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 300 പേർക്ക് മേൽ ഗാർഡയുടെ റോഡ് സുരക്ഷാ വിഭാഗം പിഴ ചുമത്തി. ഈ മാസത്തെ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ഗുരുതരമായ ഏഴ് വാഹനാപകടങ്ങൾ ആണ് ഉണ്ടായത്. ചെക്‌പോയിന്റുകളിൽ ആയിരക്കണക്കിന് പേരെ പരിശോധിച്ചു. 3,000 പേരാണ് അമിത വേഗതയിൽ വാഹനം ഓടിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടത്തിൽ ഒരു മരണം. 80 കാരിയാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ വൈകീട്ട് 3.50 ഓടെയായിരുന്നു അപകടം ഉണ്ടായത്. സിൽ റിനാനിനടത്തുള്ള ടുള്ളിനാഗ്ലാഗിനിലെ ആർ262 ൽ ആയിരുന്നു സംഭവം. അപകടത്തിൽ സാരമായി പരിക്കേറ്റ 80 കാരി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പരിശോധനകൾക്കായി റോഡ് അടച്ചു. സംഭവത്തിൽ 80 വയസ്സ് പ്രായമുള്ള മറ്റൊരാളെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വെസ്റ്റ്മീത്ത്: പീഡനക്കേസിൽ വിരമിച്ച പ്രതിരോധ സേനാംഗത്തിന് തടവ് ശിക്ഷ. 40 വർഷം മുൻപ് നടന്ന പീഡന കേസിലാണ് ഇപ്പോൾ പ്രതിയ്ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. 78 കാരനാണ് കേസിലെ പ്രതി. ഇയാൾക്ക് ആറ് വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. വെസ്റ്റ്മീത്തിൽ 1981 ലാണ് സംഭവം ഉണ്ടായത്. 78 കാരൻ ഉപദ്രവിക്കുമ്പോൾ ഏകദേശം 14 വയസ്സ് ആയിരുന്നു പെൺകുട്ടിയുടെ പ്രായം. വീട്ടിലെ കിടപ്പുമുറിയിൽ വച്ചായിരുന്നു പീഡനം. കുട്ടി ഈ വിവരം പുറത്തുപറഞ്ഞതോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ജയിലുകളിലേക്കുള്ള മയക്കുമരുന്ന് വിതരണം തടയുക ലക്ഷ്യമിട്ടായിരുന്നു മേഖലയിൽ പരിശോധന. ഇതിൽ 40,000 യൂറോ വിലമതിയ്ക്കുന്ന ലഹരി വസ്തുക്കൾ ആണ് പിടിച്ചെടുത്തത്. കൊക്കെയ്ൻ, ഹെറോയിൻ, കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ലഹരി വസ്തുക്കൾ കൈമാറാൻ ഉപയോഗിക്കുന്ന ഡ്രോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ ആഡംബര കാറുകൾ മോഷ്ടിക്കുന്ന ക്രിമിനൽ സംഘങ്ങൾ സജീവം. ഏറ്റവും സമ്പന്നമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ഇവരുടെ മോഷണം എന്നും പോലീസ് വിലയിരുത്തുന്നു. വിദേശ വിപണി ലക്ഷ്യമിട്ടാണ് ക്രിമിനൽ സംഘങ്ങളുടെ മോഷണം. മോഷ്ടിച്ച വാഹനം പൊളിച്ച ശേഷം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ഇവരുടെ രീതി. വാഹനങ്ങളുടെ കീലെസ് സംവിധാനത്തെ നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഇവർക്ക് അറിയാമെന്നും പോലീസ് പറയുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ശക്തമായ കാറ്റും മഴയും. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ വാണിംഗ് ഏർപ്പെടുത്തി. തുടർച്ചയായി പെയ്യുന്ന മഴ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശമുണ്ട്. കൗണ്ടികളിൽ മഴയെയും കാറ്റിനെയും തുടർന്നുള്ള വ്യത്യസ്ത മുന്നറിയിപ്പുകളാണ് പുറപ്പെടുവിച്ചത്. കോർക്ക്, കെറി കൗണ്ടികളിലാണ് മഴയെ തുടർന്നുള്ള മുന്നറിയിപ്പുള്ളത്. ഇന്ന് രാവിലെ 11 മണി മുതൽ രാത്രി 8 മണിവരെയാണ് മഴ മുന്നറിയിപ്പ്. കെറി, കോർക്ക്, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ് എന്നീ കൗണ്ടികളിൽ കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ആണ്. രാവിലെ 11 ന് ആരംഭിക്കുന്ന മുന്നറിയിപ്പ് രാത്രി 11 നാണ് അവസാനിക്കുക.
ഡബ്ലിൻ: അടുത്ത വർഷം മുതൽ അയർലൻഡിലെ ദേശീയ റോഡുകളിൽ ടോൾ നിരക്ക് വർധിക്കും. ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം ജനുവരി 1 മുതൽ എം 50, ഡബ്ലിൻ പോർട്ട് ടണൽ എന്നിവ ഉൾപ്പെടെ 10 ദേശീയ റോഡുകളിലെ ടോൾ നിരക്കാണ് ഉയരുന്നത്. പണപ്പെരുപ്പമാണ് ടോൾ നിരക്ക് വർധിപ്പിക്കാൻ ടിഐഐയെ നിർബന്ധിതരാക്കിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതലുള്ള 12 മാസങ്ങളിൽ 2 ശതമാനമാണ് പണപ്പെരുപ്പം ഉണ്ടായത്. ഇതേ തുടർന്നാണ് ടോൾ നിരക്ക് വർധിപ്പിക്കുന്നത്. ഡബ്ലിൻ പോർട്ട് ടണൽ വഴി തെക്ക് ദിശയിലേക്കുള്ള ഗതാഗതത്തിനുള്ള പീക്ക് മോണിംഗ് ചാർജുകൾ 1 യൂറോ വർധിക്കും. രാവിലെ 6 മുതൽ രാവിലെ 10 വരെയുള്ള നിരക്ക് ആഴ്ചയിൽ 14 യൂറോ എന്ന നിലയിൽ ഉയർത്തും. വടക്കോട്ടുള്ള പീക്ക് സമയത്തെ ടോൾ നിരക്കിൽ മാറ്റമില്ല. 12 യൂറോ ആയി തന്നെ തുടരും. അതേസമയം ഓഫ് പീക്ക് ചാർജുകൾ എല്ലാ വാഹനങ്ങൾക്കും 3.50 യൂറോ ആയി…
ഡബ്ലിൻ: ഓൾ അയർലൻഡ് രണ്ടാമത് കൃപാസനം സംഗമം നടന്നു. ഈ മാസം 25 ന് നോക്കിൽ ആയിരുന്നു കൃപാസനം അയർലൻഡ് ശാഖയുടെ നേതൃത്വത്തിൽ പരിപാടി നടന്നത്. രാവിലെ 11 മണി മുതൽ ആയിരുന്നു പരിപാടിയ്ക്ക് തുടക്കമായത്. അഖണ്ഡ ജപമാലയോടെയായിരുന്നു പരിപാടിയ്ക്ക് തുടക്കമായത്. ഇതിന് ശേഷം ഉച്ചതിരിഞ്ഞ് 3.15 ന് വിശുദ്ധ കുർബാനയർപ്പണവും നടന്നു. ഫാ.ബ്രിട്ടസ് കടവുങ്കൽ,ഫാ.ഡിക്‌സി,ഫാ.ജേക്കബ് മെൻഡസ് എന്നിവരുടെ കാർമ്മികത്വത്തിൽ ആയിരുന്നു പരിപാടി നടന്നത്. രാജ്യമെമ്പാട് നിന്നും ആയിരക്കണക്കിന് പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ അനധികൃതമായി ജോലി ചെയ്തതിനെ തുടർന്ന് അറസ്റ്റിലായത് 200 ലധികം പേർ. കഴിഞ്ഞ വർഷത്തെ കണക്കുകൾ ആഭ്യന്തര വകുപ്പിന്റെ ഓഫീസാണ് പുറത്തുവിട്ടത്. 2024 ഒക്ടോബർ മുതൽ ഈ വർഷം സെപ്തംബർവരെ 214 പേരാണ് അറസ്റ്റിലായിട്ടുള്ളത്. മുൻ വർഷത്തെക്കാൾ ഇത്തവണ അറസ്റ്റിലായവരുടെ എണ്ണം 168 ശതമാനം കൂടുതലാണ്. കഴിഞ്ഞ വർഷം അനധികൃതമായി ജോലി ചെയ്യുന്നവരുടെ എണ്ണം 80 ആയിരുന്നു. ഈ വർഷം ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റിന്റെ പരിശോധനകളുടെ എണ്ണവും വർധിച്ചു. കഴിഞ്ഞ വർഷം അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്താൻ 109 പരിശോധനകൾ ആയിരുന്നു ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് നടത്തിയത്. എന്നാൽ ഇത് ഇക്കുറി 168 ആണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
