കോർക്ക്: അയർലൻഡിൽ ഫളൂ ബാധിതരുടെ എണ്ണത്തിൽ വർധനവ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടെന്നാണ് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോ. സീൻ അണ്ടർവുഡ് പറയുന്നത്. ആശുപത്രിയിൽ അടിയന്തിര വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ട്.
ഈ വർഷം ഇതുവരെ 62 പേരെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഫ്ളൂ ബാധയെ തുടർന്ന് 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ വർഷങ്ങളെ അപേക്ഷിച്ച് മുൻ കരുതൽ നടപടികൾ ഇക്കുറി ഏറെ ഫലപ്രദമാണ്. പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

