- അഷ്ടമുടിക്കായലിന്റെ മണ്ണ് , കൊല്ലം നെഞ്ചേറ്റുന്നത് ആരെ ?
- ‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ
- ‘ രാംലല്ലയുടെ വിഗ്രഹം കാണാൻ ഞാൻ ആഗ്രഹിച്ചു, ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; അയോദ്ധ്യയിലെത്തിയ ജർമ്മൻ സ്വദേശിയായ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില് അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
- ചരിത്രം ആവർത്തിക്കുമോ, അതോ തിരുത്തപ്പെടുമോ?; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ പേരാവൂർ
- ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; ഗുരുവായൂർ പോലീസ് കേസെടുത്തു
- യുവതിയുടെ കൊലപാതകം; ഡെറിയിലെ വീട്ടിൽ പരിശോധന
- വർക്കലയിൽ അപ്രതീക്ഷിത നീക്കം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ , സ്ഥാനാർത്ഥിയായി പ്രഖ്യാപനം
Author: sreejithakvijayan
ഡബ്ലിൻ: ഐറിഷ് മലയാളി വിനോദ് പിള്ള അയർലൻഡിലെ പുതിയ പീസ് കമ്മീഷണർ. ഇന്നലെയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഐറിഷ് സമൂഹത്തിന് വേണ്ടിയുള്ള സമഗ്രമായ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ പദവിയ്ക്ക് അർഹനാക്കിയത്. കഴിഞ്ഞ 25 വർഷമായി അയർലൻഡിലാണ് വിനോദ് പിള്ളയുടെ താമസം. രണ്ട് പതിറ്റാണ്ടിലേറെയായി ഓസ്‌കർ ട്രാവൽസ് ആൻഡ് എംബസി കോൺസുലാർ സേവനങ്ങൾ അദ്ദേഹം നടത്തിവരുന്നുണ്ട്. സമൂഹങ്ങൾക്കിടയിൽ ഐക്യവും ധാരണയും വളർത്തുന്നതിൽ വലിയ പങ്കാണ് അദ്ദേഹത്തിനുള്ളത്. സാമൂഹിക സംഘടനകൾക്ക് പുറമേ കായിക സംഘടനകളായും വിനോദ് പിള്ള ബന്ധം പുലർത്തുന്നുണ്ട്. ഇന്ത്യൻ എംബസി സപ്പോർട്ട് ടീമിലെ അംഗമായും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നു.
ഡബ്ലിൻ: അയർലൻഡിന് പുതിയ ഇന്ത്യൻ അംബാസിഡർ. പുതിയ ഇന്ത്യൻ അംബാസിഡറായി മനീഷ് ഗുപ്ത നിയമിതനായി. നിലവിലെ അംബാസിഡറായ അഖിലേഷ് മിശ്രയുടെ സേവന കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് മനീഷ് ഗുപ്ത സ്ഥാനമേറ്റത്. 1998 ലെ ഐഎഫ്എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് മനീഷ് ഗുപ്ത. ഘാനയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാണ് നിലവിൽ അദ്ദേഹം.
ഡബ്ലിൻ: പ്രമുഖ സൂപ്പർമാർക്കറ്റ് ഭീമന്മാരായ ടെസ്‌കോയോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (ഡബ്ല്യുആർസി). പാരാലിമ്പിക് അത്‌ലറ്റിന് പ്രവേശനം നിഷേധിച്ച സംഭവത്തിലാണ് നടപടി. ആറായിരം യൂറോ അത്‌ലറ്റിന് നഷ്ടപരിഹാരമായി നൽകണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. അന്ധയായ പാരാലിമ്പിക് താരം നദീൻ ലാറ്റിമോറിനാണ് സൂപ്പർമാർക്കറ്റിൽ നിന്നും ദുരനുഭവം നേരിടേണ്ടിവന്നത്. സൂപ്പർമാർക്കറ്റിലേക്ക് നായയുമായി എത്തിയ ഇവർക്ക് ജീവനക്കാർ പ്രവേശനം നിഷേധിക്കുകയായിരുന്നു. ടെസ്‌കോയുടെ മൂന്ന് സൂപ്പർമാർക്കറ്റുകളിൽ നിന്നായിരുന്നു താരം പ്രവേശനത്തിന് വിലക്ക് നേരിട്ടത്. ഇതോടെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. 2024 ലെ സംഭവങ്ങളിലാണ് ഇപ്പോൾ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.
ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റിന്റെ ഓഫീസ് നടത്തിപ്പിനുള്ള ചിലവ് വർധിക്കും. അടുത്ത വർഷം മുതൽ ചിലവ് 674,000 യൂറോ മുതൽ 6.2 മില്യൺ യൂറോവരെ ഉയരുമെന്നാണ് വിലയിരുത്തൽ നിലവിലെ ചിലവിന്റെ 12 ശതമനം അധികമാണ് ഇത്. അധിക ജീവനക്കാർക്കുള്ള ശമ്പളവും മറ്റ് കാര്യങ്ങളിൽ കൂടുതൽ പണം ചിലവാക്കാനുള്ള തീരുമാനവുമാണ് ചിലവ് വർധനവിലേക്ക് നയിക്കുന്നത്. അടുത്ത വർഷം ഓഫീസിലേക്ക് കൂടുതൽ ജീവനക്കാരെ നിയമിക്കാനാണ് തീരുമാനം. ഇതോടെ ജീവനക്കാരുടെ എണ്ണം 31 ൽ നിന്നും 33 ആയി ഉയരും. ഇവർക്കുള്ള ശമ്പളം ആനുകൂല്യം എന്നിവയ്ക്കായി 2.8 മില്യൺ യൂറോയുടെ അധിക തുക വിനിയോഗിക്കേണ്ടിവരും. ഇതിൽ ഓഫീസിലെ പാചകക്കാർക്കുള്ള ശമ്പളവും മറ്റും ഉൾപ്പെടുന്നു. വീഡിയോഗ്രഫി, ഫോട്ടോഗ്രഫി എന്നിവയ്ക്ക് അടുത്ത വർഷം മുതൽ കൂടുതൽ പണം വിനിയോഗിക്കാനാണ് തീരുമാനം.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യത്തിൽ മഴ. ശനി മുതൽ തിങ്കൾവരെ രാജ്യത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. അതേസമയം മെറ്റ് ഐറാന്റെ പ്രവചനം ആളുകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിലാണ് മഴ പ്രവചിച്ചിരിക്കുന്നത്. ഇത് നേരത്തെ ആസൂത്രണം ചെയ്ത വിനോദപരിപാടികളിൽ മാറ്റമുണ്ടാക്കിയേക്കുമോയെന്നാണ് ഭയപ്പെടുന്നത്. ഇതിന് പുറമേ ഡബ്ലിൻ സിറ്റി മാരത്തോണും നടക്കുന്നുണ്ട്. ഞായറാഴ്ചയാണ് 22,000 പേർ പങ്കെടുക്കുന്ന ഡബ്ലിൻ സിറ്റി മാരത്തോൺ. ഞായറാഴ്ചയായിരിക്കും താരതമ്യേന ശക്തി കൂടുതലുള്ള മഴ ലഭിക്കുക. അന്നേ ദിവസം രാവിലെ മുതൽ രാത്രിവരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. 13 ഡിഗ്രി ആയിരിക്കും ഞായറാഴ്ചയിലെ ഏറ്റവും ഉയർന്ന താപനില.
ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിലെ സിറ്റി വെസ്റ്റിലെ അഭയാർത്ഥികൾക്കായുള്ള ഹോട്ടലിന് മുൻപിൽ നടത്തിയ പ്രതിഷേധത്തിൽ അറസ്റ്റിലായവർക്കെതിരെ കേസ് എടുത്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറിൽ അഞ്ച് പേർക്കെതിരെയാണ് കേസ് എടുത്തത്. ഇവർക്കെതിരെ ക്രമസമാധാനവുമായി ബന്ധപ്പെട്ടുള്ള വകുപ്പുകൾ ചുമത്തി. 50 വയസ്സുള്ള രണ്ട് പുരുഷന്മാരും 40 വയസ്സുള്ള മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റിലായത്. ഇവരെ ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കി. ഇവർക്കൊപ്പം 50 വയസ്സുള്ള സ്ത്രീയെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരെ കുറ്റം ചുമത്താതെ വിട്ടയക്കുകയായിരുന്നു. ഹോട്ടലിന് മുൻപിൽ പടക്കങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയവരാണ് അറസ്റ്റിലായവർ.
ഡബ്ലിൻ: അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണം ഇന്ന് അവസാനിക്കും. നാളെയാണ് വോട്ടെടുപ്പ്. അവസാന ദിനമായ ഇന്ന് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. രണ്ട് വനിതകളാണ് ഇക്കുറി പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി അങ്കത്തട്ടിൽ ഇറങ്ങുന്നത്. ഫിൻ ഗെയ്ൽ വനിതാ നേതാവ് ഹെതർ ഹംഫ്രീസ്, ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി എന്നിവരാണ് മത്സരിക്കുന്നത്. ഇതുവരെ പുറത്തുവന്ന അഭിപ്രായ സർവ്വേകൾ കനോലിയ്ക്കാണ് മുൻതൂക്കം.
ഡബ്ലിൻ: ആഷ്‌ലിംഗ് മർഫി കൊലക്കേസിൽ മുഖ്യ പ്രതി ജോസഫ് പുസ്‌കയുടെ കുടുംബാംഗങ്ങൾക്കും ശിക്ഷ വിധിച്ച് കോടതി. പുസ്‌കയുടെ സഹോദരങ്ങളായ മാരെക് പുസ്‌ക, ലുബോമിർ പുസ്‌ക, ജോസഫ് പുസ്‌കയുടെ ഭാര്യ ലൂസിയ ഇസ്റ്റോക്കോവ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. പോലീസിൽ നിന്നും കൊലപാതക വിവരം മറച്ചുവെച്ചുവെന്ന കുറ്റത്തിനാണ് ശിക്ഷ. സഹോദരങ്ങൾക്ക് രണ്ട് വർഷം തടവും ഭാര്യയ്ക്ക് 20 മാസം തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ 2023 ൽ തന്നെ ജോസഫിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ നൽകിയിരുന്നു. 2022 ലാണ് മർഫിയെ ജോസഫ് കൊലപ്പെടുത്തിയത്. പിന്നീട് തെളിവ് നശിപ്പിക്കുകയായിരുന്നു.
ഡബ്ലിൻ: ഡബ്ലിനിൽ തോക്കും ലഹരിയും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡബ്ലിനിലെ ബാലിമണിൽ ആയിരുന്നു സംഭം. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു ആയുധവും ലഹരിയും പിടികൂടിയത്. ബാലിമൺ ഡ്രഗ്‌സ് യൂണിറ്റ് 40 കാരന്റെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. 3 ഡി പ്രിന്റഡ് തോക്ക്, 300 യൂറോ വിലവരുന്ന ഡയാമോർഫീൻ, 1680 യൂറോ വിലവരുന്ന സോപിക്ലോൺ ടാബ്ലറ്റ്‌സ് എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അർമാഗ്: കൗണ്ടി അർമാഗിൽ കാറിൽ നിന്നും പൈപ്പ് ബോംബ് പിടിച്ചെടുത്തു. ബുധനാഴ്ച പുലർച്ചെ ലുർഗനിൽ ആയിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെയോടെയായിരുന്നു സംഭവം. ലുർഗൻ മേഖലയിൽപോലീസ് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് വെള്ള നിറത്തിലുള്ള ലാൻഡ് ക്രൂയിസർ കാർ അവിടെ എത്തിയത്. രേഖകൾ പരിശോധിച്ചപ്പോൾ വാഹനത്തിന് ഇൻഷൂറൻസ് ഇല്ലെന്ന് കണ്ടെത്തി. ഇതോടെ വാഹനം കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ശ്രമിച്ചു. എന്നാൽ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്തുടർന്ന പോലീസ് ഇവരെ പിടികൂടി. തുടർന്ന് വാഹനം പരിശോധിച്ചപ്പോൾ ബോംബുകൾ കണ്ടെടുക്കുകയായിരുന്നു. ഇവ പിന്നീട് നിർവ്വീര്യമാക്കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
