ഡബ്ലിൻ: കാലാവസ്ഥ സംബന്ധിച്ച ഏറ്റവും പുതിയ പ്രവചനവുമായി മെറ്റ് ഐറാൻ. വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ അസ്ഥിര കാലാവസ്ഥയ്ക്കാണ് സാദ്ധ്യതയുള്ളത് എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേമസമയം മഴ ലഭിക്കുമെങ്കിലും രാജ്യത്ത് പകൽ സമയങ്ങളിൽ താപനില ഉയരും.
വരും ദിവസങ്ങളിൽ താപനില 22 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരാനാണ് സാദ്ധ്യത. അതിനാൽ പകൽ സമയങ്ങളിൽ ചൂടേറിയ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഇതോടൊപ്പം വൈകുന്നേരങ്ങളിൽ നേരിയ ചാറ്റൽ മഴ അനുഭവപ്പെടാം.
ഇന്ന് 22 ഡിഗ്രി സെൽഷ്യസ് ആണ് രാജ്യത്തെ ഉയർന്ന താപനില. പടിഞ്ഞാറ് ഭാഗത്ത് തണുത്ത കാറ്റ് ഉണ്ടാകും. രാത്രി മേഘാവൃതമായ അന്തരീക്ഷം അനുഭവപ്പെടും. ഇതോടൊപ്പം നേരിയ ചാറ്റൽ മഴയും പ്രതീക്ഷിക്കുന്നുണ്ട്.
Discussion about this post

