Author: sreejithakvijayan

ഡബ്ലിൻ: മാന്ത്രിക വിദ്യകൊണ്ട് അയർലൻഡിനെ അമ്പരപ്പിക്കാൻ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടും സംഘവും. എംക്യൂബ് (Mcube) മാജിക് ഷോ നാളെയും മറ്റെന്നാളും അരങ്ങേറും. ബുധനാഴ്ച ഡബ്ലിനിലും വ്യാഴാഴ്ച ലിമെറിക്കിലുമാണ് പരിപാടി. പരിപാടിയുടെ ഭാഗമായിട്ടുള്ള മുന്നൊരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതുകാടും സംഘവും അയർലൻഡിലെത്തി. യുകെയിലെ പരിപാടികൾക്ക് ശേഷമാണ് അദ്ദേഹം അയർലൻഡിൽ എത്തിയത്. അദ്ദേഹത്തിനൊപ്പം പ്രമുഖ ഗായകരായ അതുൽ നറുകര, ശ്വേതാ അശോക്, വയലിനിസ്റ്റ് വിഷ്ണു അശോക് എന്നിവരും വേദിയിലെത്തുന്നുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ പലചരക്ക് സാധനങ്ങളുടെ പണപ്പെരുപ്പം ഏറ്റവും ഉയരത്തിൽ. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന നിലയിലാണ് പണപ്പെരുപ്പം എന്നാണ് വേൾഡ്പാനൽ കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ മൊത്തം പണപ്പെരുപ്പ നിരക്കിന്റെ ഇരട്ടിയിലധികമാണ് ഇതെന്നും വേൾഡ്പാനലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നേരത്തെ ഒക്ടോബറിൽ പണപ്പെരുപ്പം വർധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് പണപ്പെരുപ്പം ഇത്രയും ഉയരത്തിൽ എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വലിയ വർധനവ് തുടരുകയാണ്. ഇത് അയർലൻഡിലെ സാധാരണക്കാരെ സാരമായി ബാധിക്കുന്നുണ്ട്.

Read More

ഡബ്ലിൻ: സിൻ ഫെയ്ൻ വനിതാ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ്‌സിനെതിരായ കയ്യേറ്റ ശ്രമത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഇന്നലെ വൈകീട്ട് ഡബ്ലിനിൽ  നോർത്ത് സ്ട്രാൻഡ് സ്ട്രീറ്റിൽവച്ചാണ് മേരിയ്ക്ക് നേരെ ആക്രമണ ശ്രമം ഉണ്ടായത്. അതേസമയം ഇവിടെ വച്ച് മറ്റ് രണ്ട് സ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിയ്ക്കുകയായിരുന്നു മേരി. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. പലസ്തീൻ പതാക വസ്ത്രത്തിൽ പ്രദർശിപ്പിച്ചായിരുന്നു ഇവർ വോട്ട് തേടിയിരുന്നത്. ഇതിൽ പ്രകോപിതനായ ഒരാൾ ആക്രമിക്കുകയായിരുന്നു. പ്രചാരണ സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കാണ് മർദ്ദനമേറ്റത്.

Read More

ഡബ്ലിൻ: അയർലൻഡിലെ തൊഴിൽ വിപണി കൂടുതൽ സജീവമാകുമെന്ന് റിപ്പോർട്ട്. വരും നാളുകളിൽ അയർലൻഡിനെ കാത്തിരിക്കുന്നത് നിരവധി തൊഴിലവസരങ്ങളാണെന്നാണ് അടുത്തിടെ പുറത്തുവന്ന പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം രാജ്യം പുരോഗതിയുടെ പാതയിൽ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത് എന്നാണ് ഇത് നൽകുന്ന സൂചന. അടുത്ത വർഷം നാലിൽ ഒന്ന് എന്ന ക്രമത്തിൽ തൊഴിലുടമകൾ പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് ഐറിഷ് ജോബ്‌സ് നിയമ പ്ലാറ്റ്‌ഫോം നടത്തിയ സർവ്വേയിൽ വ്യക്തമാക്കുന്നു. വൻകിട ബിസിനസ് സംരംഭങ്ങൾ ഉൾപ്പെടെ വരും മാസങ്ങളിൽ നിയമനം വർധിപ്പിക്കും. ഈ വർഷം ഏപ്രിൽ മുതൽ റിക്രൂട്ട്‌മെന്റുകൾ വർധിച്ചിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Read More

ഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് (എസ്എംവൈഎം) അയർലൻഡിന്റെ നാഷണൽ കോൺഫറൻസ് ആയ അവേക്ക് അയർലൻഡ് 2025 ന് ഇന്ന് തുടക്കം. ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റിയിലെ സെന്റ് പാട്രിക്‌സ് സ്‌പോർട്‌സ് ഹാളിൽവച്ചാണ് പരിപാടി. ഇന്ന് ആരംഭിച്ച കോൺഫറൻസ് തിങ്കളാഴ്ച അവസാനിക്കും. യുവ തലമുറയെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആത്മീയ സമ്മേളനമാണ് നടക്കുന്നത്. റിപ്പബ്ലിക് ഓഫ് അയർലൻഡിലേയും നോർത്തേൺ അയർലൻഡിലേയും 38 കുർബാന സെന്ററുകളിൽ നിന്നുള്ള 350-ത്തിലധികം യുവ ജനങ്ങളാണ് സമ്മേളനത്തിന്റെ ഭാഗമാകുക. സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്ററായ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, മോട്ടിവേഷൻ സ്പീക്കറും യുവജന പ്രഭാഷകനുമായ ജോസഫ് അന്നക്കുട്ടി ജോസഫ്, ഫാ. ബിനോജ് മുളവരിക്കൽ, അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാർ രൂപതയുടെ യൂത്ത് ഡയറക്ടർ ഫാ. മെൽവിൻ പോൾ, കത്തോലിക്കാ റാപ്പ് സംഗീത രംഗത്തെ ശ്രദ്ധേയനായ പ്രോഡിഗിൽ എന്നിവർ വിവിധ സെഷനുകൾ നയിക്കും.

Read More

ഡബ്ലിൻ: അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് (എഐസി) ഡബ്ലിൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് അടുത്ത മാസം. നവംബർ 29 ന് മീത്തിലെ സ്റ്റാമുല്ലനിലുള്ള സെന്റ് പാട്രിക് ജിഎഎയിൽവച്ചാണ് മത്സരങ്ങൾ. സഖാവ് ജയിൻ പൗലോസ് പുറമുഠത്തിന്റെ ഓർമ്മയ്ക്കായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും. ടൂർണമെന്റിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ 089 247 4743, 087 055 5906, 089 271 3944, 089 253 0800, 089 255 3944 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Read More

ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കാൻ ഇന്ത്യൻ എംബസി. ഈ മാസം 29 ന് വൈകീട്ട് മൂന്ന് മണിയ്ക്കാണ് വിദ്യാർത്ഥി സംഗമം. അയർലൻഡിലെ വിവിധ സർവ്വകലാശാലകളിലും കോളേജുകളിലും പഠിക്കുന്ന എല്ലാ ഇന്ത്യൻ വിദ്യാത്ഥികളും പരിപാടിയുടെ ഭാഗമാകണം. ഹൈബ്രിഡ് മോഡിൽ ഇന്ത്യൻ എംബസി പരിസരത്താണ് പരിപാടി. സ്ഥലപരിമിതിയുള്ളതിനാൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി എംബസിയുടെ യൂട്യൂബ് ഹാൻഡിൽ വഴി പരിപാടി തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. പരിപാടിയ്ക്ക് രജിസ്‌ട്രേഷൻ ഉണ്ട്. താത്പര്യമുള്ളവർ https://docs.google.com/forms/d/e/1FAIpQLSfo6v7W25sdLyCTSDzxYkoJ0jsHTnkK2KV_LMp5j4G3kY4WtA/viewform?pli=1 ഈ ലിങ്കുവഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.

Read More

ഡബ്ലിൻ: അയർലൻഡിലെ ശൈത്യകാല സമയമാറ്റം നാളെ മുതൽ. നാളെ പുലർച്ച മുതലായിരിക്കും നിലവിലെ സമയത്തിൽ മാറ്റം വരിക. നാളെ മുതൽ നിലവിലെ സമയത്തിൽ നിന്നും ഒരു മണിക്കൂർ പിന്നിലേക്ക് മാറ്റിയാണ് ശൈത്യസമയം ക്രമീകരിക്കുന്നത്. സൂര്യാസ്തമന സമയത്തിലും മാറ്റം ഉണ്ടാകും. ഞായറാഴ്ച മുതൽ സൂര്യോദയവും അസ്തമയും തലേദിവസത്തെക്കാൾ ഏകദേശം ഒരു മണിക്കൂർ മുൻപായിരിക്കും. അടുത്ത വർഷം മാർച്ചിലാകും ഈ സമയക്രമത്തിൽ മാറ്റം വരിക. യൂറോപ്പിലാകമാനം നാളെ മുതൽ പുതിയ സമയമാറ്റം നിലവിൽവരും.

Read More

ഡബ്ലിൻ: ടൈലക്‌സ് യൂറോപ് സ്റ്റാർ സിംഗർ 2025 നാളെ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഡബ്ലിനിലെ ചർച്ച് ഓഫ് സയന്റോളജി സെന്ററിലാണ് പരിപാടി നടക്കുക. അയർലൻഡിലെ മികച്ച ഗായകരെ കണ്ടെത്തുകയാണ് ഈ റിയാലിറ്റി ഷോയുടെ ലക്ഷ്യം. യൂറോപ്പിലെ തന്നെ ആദ്യത്തെ മ്യൂസിക്കൽ റിയാലിറ്റി ഷോയാണ് നാളെ നടക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ഗായകരായ മഞ്ജരി, അഖില ആനന്ദ്, അൽഫോൺസ് ജോസഫ് എന്നിവരാണ് ഷോയിലെ അതിഥികൾ. 1500 യൂറോ ആണ് മത്സരത്തിൽ ഒന്നാമത് എത്തുന്ന മത്സരാർത്ഥിയ്ക്ക് ലഭിക്കുക. 750 യൂറോയാണ് രണ്ടാം സമ്മാനം. 555 യൂറോയാണ് മൂന്നാം സമ്മാനം. ഷോയിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റുകൾ ലഭ്യമാണ്. നമ്മുടെ അയർലൻഡ് എഫ്എം, സൂപ്പർ ഡ്യൂപ്പർ ക്രിയേഷൻസ്, ഫ്രെയിമെക്‌സ് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Read More

ഡബ്ലിൻ: കീരൻ ക്വില്ലിഗന്റെ കൊലപാതകത്തിൽ രണ്ടാമത്തെ പ്രതിയും കുറ്റക്കാരൻ.  കോർക്കിലെ ബ്ലാക്ക്‌റോക്ക് സ്വദേശിയായ ലൂക്ക് ടെയ്‌ലറിനെയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഇയാൾക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. ഇന്നലെയും ഇന്നുമായി കേസിന്റെ വിചാരണ നടക്കുന്നുണ്ട്. ഇന്നലെ കൊലക്കേസിലെ മറ്റൊരു പ്രതിയായ നിയാൽ ലോംഗം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലൂക്ക് ടെയ്‌ലറും കുറ്റക്കാരനെന്ന് കോടതി വിധിച്ചിരിക്കുന്നത്. നിലവിൽ രണ്ട് പേരും ഇപ്പോൾ നിർബന്ധിത ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. ഈ മാസം 29 ന് ആകും ഇവർക്ക് ശിക്ഷ വിധിക്കുക. അതുവരെ ഇവരെ കസ്റ്റഡിയിൽ വിടാൻ കോടതി നിർദ്ദേശിച്ചു. 2023 സെപ്തംബർ 1 ന് ആയിരുന്നു ക്വില്ലിഗനെ കാണാതായത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ 2024 ജനുവരിയിൽ കോർക്കിലെ റോസ്റ്റെല്ലനിലെ വൈറ്റ്വെല്ലിലെ ഒരു മലയിടുക്കിൽ നിന്നും മൃതദേഹഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു.

Read More