ഡബ്ലിൻ: കഴിഞ്ഞ വർഷം എച്ച്എസ്ഇ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് മൂവായിരത്തിലധികം വാപ്പുകൾ. ഡിസ്പോസിബിൾ വാപ്പുകൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 3500 വാപ്പുകളാണ് പിടിച്ചെടുത്തത് എന്നാണ് എച്ച്എസ്ഇ വ്യക്തമാക്കുന്നത്. വാപ്പുകളുടെ അനധികൃത വിൽപ്പന തടയുന്നതിന് വേണ്ടിയായിരുന്നു എച്ച്എസ്ഇ പരിശോധന നടത്തിയത്.
ഇ-ലിക്വിഡ്, നിക്കോട്ടിൻ എന്നിവ അമിതമായ അളവിൽ ഡിസ്പോസിബിൾ വാപ്പുകളിൽ ഉൾപ്പെടുത്തിയിരുന്നു. അത് മാത്രമല്ല നിർമ്മാണം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ ആയിരുന്നു പാക്കറ്റിൽ വിശദാംശങ്ങളായി നൽകിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ വാപ്പുകൾ പിടിച്ചെടുക്കുകയായിരുന്നു. നിക്കോട്ടിൻ ഫ്രീ എന്നെഴുതിയ വാപ്പുകളിൽ ഉൾപ്പെടെ മാരക ലഹരിമരുന്നിന്റെ സാന്നിദ്ധ്യം പരിശോധനയിൽ കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് പിന്നാലെ 26 കടകൾക്കെതിരെ എച്ച്എസ്ഇ നടപടി സ്വീകരിച്ചിരുന്നു.

