ഡബ്ലിൻ: മാലോകർക്കായി ക്രിസ്തുമസ് ദിന സന്ദേശവുമായി അയർലൻഡ് പ്രസിഡന്റ് കാതറിൻ കനോലി. ദയയുടെയും സഹനത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് ഈ ദിനത്തിൽ ചിന്തിക്കാമെന്ന് കാതറിൻ കനോലി പറഞ്ഞു. ഇംഗ്ലീഷും ഐറിഷ് ഭാഷയിലും ആയിരുന്നു ക്രിസ്തുമസ് സന്ദേശം കനോലി പങ്കുവച്ചത്.
ക്രിസ്തുമസ് എന്നാൽ സഹാനുഭൂതിയുടെയും പ്രത്യാശയുടെയും സാധ്യതകൾ നിറഞ്ഞ പുതുവർഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന്റെയും സമയമാണ്. നിലവിൽ ഈ വർഷത്തെ ഇരുണ്ടകാലത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. എന്നാൽ ബുദ്ധിമുട്ടിന്റെ ദിനങ്ങൾ പോയി നല്ലകാലം വരുമെന്നും കനോലി പറഞ്ഞു.
Discussion about this post

