ഡബ്ലിൻ: പ്രമുഖ ചിത്രകാരി ആനി മാഡൻ അന്തരിച്ചു. 93 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണം എന്നാണ് റിപ്പോർട്ടുകൾ. 20ാം നൂറ്റാണ്ടിലെ പ്രമുഖ ഐറിഷ് കലാകാരികളിൽ ഒരാളെയാണ് അയർലൻഡിന് നഷ്ടം ആയത്.
1932ൽ ലണ്ടനിൽ ഐറിഷ് ദമ്പതികളുടെ മകളായിട്ടായിരുന്നു ആനി ജനിച്ചത്. ബാല്യകാലം ചിലിയിൽ ആയിരുന്നു. ഇവിടെ നിന്നും കൗണ്ടി ക്ലെയറിലേക്ക് കുടുംബസമേതം മാറി താമസിക്കുകയായിരുന്നു.
Discussion about this post

