ഡബ്ലിൻ: പട്രോളിംഗിനിടെ ഡബ്ലിൻ നഗരത്തിൽവച്ച് പോലീസുകാരന് കുത്തേറ്റ സംഭവത്തെ അപലപിച്ച് രാഷ്ട്രീയ നേതാക്കൾ. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് എന്നിവരുൾപ്പെടെയാണ് അപലപിച്ച് രംഗത്ത് എത്തിയത്. എക്സിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് ഡബ്ലിനിൽ സംഭവിച്ചിരിക്കുന്നത് എന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. പരിക്കേറ്റ പോലീസുകാർക്കും സഹപ്രവർത്തകർക്കും ഒപ്പമാണ് തന്റെ ചിന്ത. എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടെ. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടനെ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ആക്രമണങ്ങളോട് ക്ഷമിക്കാൻ കഴിയില്ലെന്ന് ആയിരുന്നു സൈമൺ ഹാരിസ് വ്യക്തമാക്കിയത്. പോലീസുകാരെ ആക്രമിക്കുന്ന സംഭവങ്ങളോട് ക്ഷമിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

