- വീടിന് നേരെയുണ്ടായ വെടിവയ്പ്പ്; പ്രതികരിച്ച് പോൾ ഡൊഹാർട്ടി
- പ്രത്യാശയുടെയും കാത്തിരിപ്പിന്റെയും സമയം; ക്രിസ്തുമസ് ദിന സന്ദേശവുമായി കാതറിൻ കനോലി
- വെടിവയ്പ്പ്; വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്
- ആനി മാഡൻ അന്തരിച്ചു
- ഫളൂ ബാധിതർ കൂടുന്നു; ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 62 പേർ
- കാർ ഇടിച്ച് 90 കാരൻ മരിച്ചു
- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
Author: sreejithakvijayan
ലിമെറിക്ക്: കോർക്കിൽ നിന്നും ലിമെറിക്കിലേക്കുളള പാത അടച്ചു. വാഹനാപകടത്തിന് പിന്നാലെയാണ് പ്രധാന റോഡിന്റെ ഒരു ഭാഗം അടച്ചിട്ടത്. അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻ20ൽ ക്രൂമിനും പാട്രിക്‌സ്വെൽ – ഗാർഡയ്ക്കും ഇടയിലുള്ള ബാലിഫൂക്കൂണിൽ വെച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മോട്ടോർസൈക്കിൾ യാത്രികനാണ് അപകടത്തിൽപ്പെട്ടത്. ഇയാളെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ പ്രവേശിപ്പിച്ചു. റോഡ് അടച്ചതിനാൽ റോഡിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിലെ കാൽനട യാത്രികർക്കായുള്ള പാത അടച്ചിടും. വിക്ടോറിയ സ്‌ക്വയർ അപ്പാർട്ട്‌മെന്റിന്റെ സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്നാണ് മോണ്ട്‌ഗോമറി സ്ട്രീറ്റ് അടച്ചിടുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്ട്രീറ്റ് അടഞ്ഞുകിടക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം 25 നാണ് സുരക്ഷാ ആശങ്കകളെ തുടർന്ന് മോണ്ട്‌ഗോമറി സ്ട്രീറ്റ് അടച്ച് പൂട്ടിയത്. അടുത്തിടെ ബെൽഫാസ്റ്റ് സിറ്റി കൗൺസിൽ ഉദ്യോഗസ്ഥർ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ട്രീറ്റ് അടച്ചത്. 2008 ലാണ് വിക്ടോറിയ സ്‌ക്വയർ അപ്പാർട്ട്‌മെന്റ് നിർമ്മിച്ചത്. പിന്നീട് 2019 ൽ കെട്ടിടത്തിന്റെ തൂണിന്റെ ബലക്ഷയം സംബന്ധിച്ച ആശങ്ക ഉയർന്നു. ഇതേ തുടർന്ന് ഇവിടെയുള്ളവരെ മാറ്റി പാർപ്പിക്കുകയായിരുന്നു.
ഡബ്ലിൻ: മാരക ലഹരിവസ്തുവായ എച്ച്എച്ച്‌സി നിരോധിക്കാൻ അയർലന്റ് സർക്കാർ. എച്ച്എച്ച്‌സിയെ നിയമവിരുദ്ധമായ ലഹരിയുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇനി മുതൽ എച്ച്എച്ച്‌സിയുടെ കയറ്റുമതി, ഇറക്കുമതി, നിർമ്മാണം, കൈവശംവയ്ക്കൽ, വിൽപ്പന എന്നിവ നിയമവിരുദ്ധമാകും. കഞ്ചാവ് പോലെ അയർലന്റിൽ വ്യാപകമായി ഉപയോഗിക്കുന്ന ലഹരിവസ്തുവാണ് എച്ച്എച്ച്‌സി. ദീർഘമായ ഇതിന്റെ ഉപയോഗം ഗുരുതര മാനസിക പ്രശ്‌നങ്ങൾക്ക് കാരണമാകും. പ്രതിവർഷം എച്ച്എച്ച്‌സി ഉപയോഗിച്ച് മാനസിക ബുദ്ധിമുട്ട് നേരിട്ട് ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതോടെയാണ് എച്ച്എച്ച്‌സി നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഡബ്ലിൻ: യുവതിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഡബ്ലിൻ ബാലിഫെർമോട്ട് സ്വദേശി ജാക്ക് കമ്മിൻസിനാണ് കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചത്. 21 വയസ്സാണ് പ്രതിയുടെ പ്രായം. അലന്ന ക്വീൻ ഇൻദ്രിസ് ആണ് പരാതിക്കാരി. 2021 ൽ ആയിരുന്നു സംഭവം. കമ്മിൻസും കൂട്ടുകാരും ചേർന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു. ഇതിൽ യുവതിയ്ക്ക് വലത് കണ്ണിന്റെ കാഴ്ച നഷ്ടമായി. ഇതോടെ യുവതി നിയമ നടപടി സ്വീകരിക്കുകയായിരുന്നു. കമ്മിൻസിന് പുറമേ മറ്റ് മൂന്ന് പ്രതികൾ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ രണ്ട് പേർക്ക് കോടതി ശിക്ഷ വിധിച്ചു. ഒരാൾക്കായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.
ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും ഇന്ത്യക്കാരന് നേരെ ആക്രമണം. ഡബ്ലിനിൽ താമസിക്കുന്ന സന്തോഷ് യാദവ് എന്ന യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹം തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. അപ്പാർട്ട്‌മെന്റ് പരിസരത്തുവച്ച് ഐറിഷുകാരായ ഏതാനും കൗമാരക്കാർ ആക്രമിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. തലയിലും മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും പരിക്കേറ്റു. പിന്നാലെ പോലീസിന്റെ സഹായത്തോടെ ബ്ലാഞ്ചാർട്‌സ്ടൗണിലെ ആശുപത്രിയിൽ എത്തി ചികിത്സ തേടിയെന്നും യുവാവ് വ്യക്തമാക്കി. ഡബ്ലിനിൽ ഇന്ത്യക്കാർക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. കഴിഞ്ഞ ആഴ്ച താലയിൽ ഇന്ത്യക്കാരനായ യുവാവിനെ ഒരു സംഘം കൗമാരക്കാർ ക്രൂരമായി ആക്രമിച്ചിരുന്നു. ഇതിൽ പ്രതിഷേധം കെട്ടടങ്ങും മുൻപാണ് സമാന സംഭവം വീണ്ടും ഉണ്ടായിരിക്കുന്നത്.
ഡബ്ലിൻ: ജസ്റ്റിൻ കെല്ലി അയർലന്റിലെ പുതിയ ഗാർഡ കമ്മീഷണർ, സെപ്തംബർ 1 ന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും. നിലവിലെ ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസിന് പകരമായിട്ടാണ് കെല്ലി ചുമതലയേൽക്കുന്നത്. നിലവിൽ ഡെപ്യൂട്ടി കമ്മീഷണർ ആണ് അദ്ദേഹം. നിയമമന്ത്രി ജെയിംസ് ഒ കെല്ലഗനാണ് പുതിയ ഗാർഡ കമ്മീഷണറെ തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. ജസ്റ്റിൻ കെല്ലിയെ ഗാർഡ കമ്മീഷണറാക്കണമെന്ന തന്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ചതിൽ വലിയ സന്തോഷം. ഗാർഡ കമ്മീഷണർ ആകുക എന്നത് വലിയ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. ജസ്റ്റിൻ കെല്ലിയുടെ നിയമനത്തിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് വർഷത്തെ സേവനം അവസാനിപ്പിച്ചാണ് ഡ്രൂ ഹാരിസ് പദവി ഒഴിയുന്നത്.
കോർക്ക്: മാക്‌റൂമിൽ ജോലിസ്ഥലത്ത് ഉണ്ടായ അപകടത്തിൽ ഒരു മരണം. 60 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചയുടൻ അടിയന്തിര സേവനങ്ങൾ എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പനേരത്തിന് ശേഷം മരിക്കുകയായിരുന്നു. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ ഹെൽത്ത് ആന്റ് സേഫ്റ്റി അതോറിറ്റിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഡബ്ലിൻ: കനത്ത വരുമാന നഷ്ടം നേരിട്ട് ബാങ്ക് ഓഫ് അയർലന്റ്. വർഷത്തിന്റെ ആദ്യപകുതിയിൽ വരുമാനത്തിൽ 33 ശതമാനത്തിന്റെ ഇടിവാണ് ബാങ്കിന് ഉണ്ടായത്. ബാങ്കിന്റെ ഓഹരികളിലും കനത്ത നഷ്ടം ഉണ്ടായി. 2024 ൽ ബാങ്കിന്റെ ടാക്‌സിന് മുൻപുള്ള വരുമാനം എന്നത് 1.1 ബില്യൺ യൂറോ ആയിരുന്നു. എന്നാൽ ഇത് ഇക്കുറി 721 മില്യൺ ഡോളറായി കുറഞ്ഞു. യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശനിരക്ക് കുറച്ചതാണ് ബാങ്ക് ഓഫ് അയർലന്റിന്റെ വരുമാനത്തിന് തിരിച്ചടിയായതെന്നാണ് സൂചന.
കോർക്ക്: ബെസ്ബറോയിലെ മദർ ആന്റ് ബേബി ഹോമിന്റെ സ്ഥാനത്ത് അപ്പാർട്ട്‌മെന്റ് നിർമ്മിക്കാനുള്ള നീക്കത്തിന് തിരിച്ചടി. അപ്പാർട്ട്‌മെന്റിനായുള്ള അനുമതി ആസൂത്രണ കമ്മീഷൻ തള്ളി. ഇവിടെ അപ്പാർട്ട്‌മെന്റ് നിർമ്മിക്കുന്നതിനുള്ള രണ്ടാമത്തെ പദ്ധതിയാണ് തള്ളുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മേഖലയിലെ ഗ്രൗണ്ടിൽ വലിയ അപ്പാർട്ട്‌മെന്റ് സമുച്ചയം നിർമ്മിക്കാൻ പ്രമുഖ ഡവലപ്പർമാരായ എസ്റ്റുറി വ്യൂ എന്റർപ്രൈസസ് ആസൂത്രണ കമ്മീഷനോട് അനുമതി തേടിയിരുന്നു. എന്നാൽ ഇത് നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ പദ്ധതിയുമായി ഇവിഇ ആസൂത്രണ കമ്മീഷനെ സമീപിച്ചത്. പ്രദേശത്തെ കെട്ടിടങ്ങൾ പൊളിച്ച് നീക്കി 140 അപ്പാർട്ട്‌മെന്റുകൾ നിർമ്മിക്കുകയാണ് ഇവരുടെ പദ്ധതി.
ബെൽഫാസ്റ്റ്: അയർലന്റിൽ അതിശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് പ്രവചനം. ഗ്ലോബൽ ഫോർകാസ്റ്റ് സിസ്റ്റത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം രണ്ട് ന്യൂനമർദ്ദങ്ങൾ അയർലന്റിനെ ലക്ഷ്യമിട്ട് സഞ്ചരിക്കുന്നുണ്ട്. ഇത് ശക്തിപ്രാപിച്ച് കൊടുങ്കാറ്റായി മാറാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നത്. അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിട്ടാകും രാജ്യത്ത് കാറ്റ് ആഞ്ഞ് വീശുക. നിലവിൽ അയർലന്റിൽ നിന്നും അകലെയാണ് ന്യൂനമർദ്ദങ്ങളുടെ സ്ഥാനം. ഇവ സാവധാനമാണ് രാജ്യത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജെറ്റ് സ്ട്രീമിനൊപ്പം ഇവ എങ്ങനെ ശക്തമാകും എന്നതിന്റെ അടിസ്ഥാനത്തിലാകും കൊടുങ്കാറ്റിന്റെ സാദ്ധ്യത.
Subscribe to Updates
Get the latest creative news from FooBar about art, design and business.
