ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്. വീടിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി. വെള്ളിയാഴ്ച വൈകീട്ട് 7.45 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
രാത്രി വുഡ്വെയ്ൽ അവന്യൂവിലെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവ സമയം വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു. എന്നാൽ ഇവർക്ക് പരിക്കേറ്റില്ല. ഈ സംഭവവും ഇതിന് മുൻപ് ഉണ്ടായിരുന്ന വെടിവയ്പ്പും തമ്മിൽ ബന്ധം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
Discussion about this post

