Author: sreejithakvijayan

ഡെറി: കൗണ്ടി ഡെറിയിൽ പോലീസുകാരന് നേരെ ആക്രമണം. ഗില്ലാഗ് പാർക്ക് മേഖലയിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ 31 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. 31 വയസ്സുള്ളയാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുകയായിരുന്നു പോലീസ്. ഇതിനിടെ പ്രതി പോലീസുദ്യോഗസ്ഥനെ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ് തെറിച്ച് വീണ ഉദ്യോഗസ്ഥന്റെ കൈ കാറിൽ ഇടിച്ചു. കൈയ്ക്ക് സാരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: ഹെർസോഗ് പാർക്ക് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും. പുനർനാമകരണം സംബന്ധിച്ച നിർദ്ദേശം പിൻവലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തോട് ഇസ്രായേൽ പ്രസിഡന്റിന്റെ ഓഫീസ് നടത്തിയ പ്രതികരണത്തിന് പിന്നാലെയായിരുന്നു മീഹോൾ മാർട്ടിൻ രംഗത്ത് എത്തിയത്. എക്‌സിലൂടെ ആയിരുന്നു മീഹോൾ മാർട്ടിന്റെ പ്രതികരണം. ഹെർസോഗ് പാർക്കിന്റെ പേര് മാറ്റാനുള്ള നിർദ്ദേശം പൂർണമായും പിൻവലിക്കണം. മുന്നോട്ട് പോകരുത് എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

Read More

ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ ഹെർസോഗ് പാർക്കിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിനെതിരെ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. പേര് മാറ്റാനുള്ള നീക്കം വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. പാർക്കിന്റെ പേര് മാറ്റം സംബന്ധിച്ച പ്രമേയത്തിൽ ഡബ്ലിൻ സിറ്റി കൗൺസിൽ അംഗങ്ങൾ നാളെ വോട്ട് ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഐസകിന്റെ പിതാവും ഇസ്രായേലിന്റെ ആറാമത്തെ പ്രസിഡന്റുമായ ചൈം ഹെർസോഗിന്റെ പേരിലാണ് പാർക്ക് അറിയപ്പെടുന്നത്. എക്‌സിലൂടെയായിരുന്നു ഐസക് ഹെർസോഗ് രംഗത്ത് എത്തിയത്. പാർക്കിന്റെ പേര് മാറ്റാനുള്ള നീക്കങ്ങൾ വലിയ ആശങ്കയുളവാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പേര് മാറ്റം നാണക്കേടുണ്ടാക്കുന്നതും അപമാനകരവുമാണ്. ഐറിഷ് ജനതയ്ക്കായി നിരവധി സേവനങ്ങൾ തന്റെ കുടുംബം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ക്ലോണ്ടാൽക്കിൽ അജ്ഞാതൻ പൊള്ളലേൽപ്പിച്ച സ്ത്രീയുടെ നില ഗുരുതരമായി തുടരുന്നു. ഇവരുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം സംഭവത്തിൽ വധശ്രമത്തിന് കേസ് എടുത്താണ് പോലീസിന്റെ അന്വേഷണം. 43 വയസ്സുള്ള സ്ത്രീയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ മുഖത്തേയ്ക്ക് പെട്രോൾ ഒഴിച്ച ശേഷം അക്രമി തീയിടുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ ഇ- ബൈക്കിൽ കയറി രക്ഷപ്പെട്ടുവെന്നാണ് ദൃക്‌സാക്ഷി മൊഴി. അക്രമിയെ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്നും നാളെയും മഴ. ഇതേ തുടർന്ന് മെറ്റ് ഐറാൻ പുറപ്പെടുവിച്ച യെല്ലോ വാണിംഗ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നിലവിൽവരും. നാളെ രാവിലെ 9 മണിവരെയാണ് മുന്നറിയിപ്പ്. മൂന്ന് കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. കോർക്ക്, കെറി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. അതിശക്തമായ മഴ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ കാരണം ആയേക്കാം. ഇന്ന് മുഴുവനും അതിശക്തമായ മഴ തുടരും. പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നായിരിക്കും മഴ എത്തുക. മഴ നാളെ രാവിലെയും തുടരും.

Read More

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ വാഹനാപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. ശനിയാഴ്ച രാത്രി 10.40 ഓടെയായിരുന്നു സംഭവം. ഇയാളുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ന്യൂടൗണാർഡ് റോഡിൽ ഇന്നലെ രാത്രി 10.40 ഓടെയായിരുന്നു സംഭവം. ഇയാൾ സഞ്ചരിച്ചിരുന്ന മേഴ്‌സിഡസ് വിറ്റോ കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഇയാൾക്ക് സാരമായി പരിക്കേറ്റു. തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: ഹെർസോഗ് പാർക്ക് പുനർനാമകരണം ചെയ്യുന്നതിനെ എതിർത്ത് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. അത് തെറ്റായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു സൈമൺ ഹാരിസിന്റെ പ്രതികരണം. 1983 മുതൽ 1993 വരെ ഇസ്രായേലിന്റെ പ്രസിഡന്റ് ആയിരുന്ന ചൈം ഹെർസോഗിന്റെ പേരാണ് സൗത്ത് ഡബ്ലിനിലെ ഹെർസോഗ് പാർക്കിന് നൽകിയിരിക്കുന്നത്. ഹെർസോഗ് പാർക്ക് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തെ പൂർണമായും എതിർക്കുന്നു. അത് തെറ്റാണ്. നമ്മളുടേത് എല്ലാവരെയും ഉൾപ്പൊള്ളുന്ന റിപ്പബ്ലിക് ആണ്. ഈ നയത്തിന് എതിരാണ് ഇപ്പോഴത്തെ നിർദ്ദേശം. ഈ നിർദ്ദേശത്തെ എതിർക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു ലിമെറിക്കിലെ റാത്ത്കീലിൽ വീടിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ന്യൂ റോഡിലെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല. പ്രദേശത്തെ മറ്റൊരു വീട്ടുകാരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന. ഇരു വീട്ടുകാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വെടിവയ്പ്പിന് കാരണം എന്നാണ് റിപ്പോർട്ടുകൾ.

Read More

ഡബ്ലിൻ: അയർലൻഡിലെ ഹെൽത്ത് കെയർ വർക്കർമാർക്ക് ഇനി എച്ച്എസ്ഇയിലും പ്രവേശനം ലഭിക്കും. ഓവർസീസ് ഹെൽത്ത് ആൻഡ് ഹോം കെയേഴ്‌സ് ഇൻ അയർലൻഡിന്റെ (ഐ2ഐ) നിരന്തര ഇടപെടലിനെ തുടർന്നാണ് ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കും അവസരം ലഭിച്ചിരിക്കുന്നത്. നേരത്തെ ഇവർക്ക് സ്വകാര്യ മേഖലയിൽ മാത്രമായിരുന്നു അവസരം ലഭിച്ചിരുന്നത്. എച്ച്എസ്ഇയിൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് അവസരം നൽകാൻ ആരോഗ്യവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. ഐ2ഐ ക്യാമ്പയ്‌ന് നേതൃത്വം നൽകുന്ന അഡ്മിൻ ബിനീഷ് ജോസഫാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പും ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

ഫെർമനാഗ് : കൗണ്ടി ഫെർമനാഗിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. രണ്ട് യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേ മരിക്കുകയായിരുന്നു. എന്നിസ്‌കില്ലനിൽ ആണ് അപകടം ഉണ്ടായത്. യുവാക്കൾ സഞ്ചരിച്ച കാറും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ പോലീസ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Read More