Author: sreejithakvijayan

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ മലയാളി അന്തരിച്ചു. 42 വയസ്സുള്ള നിഷ നെൽസണാണ് മരിച്ചത്. യുകെ കെസിഎ നോർതേൺ അയർലൻഡ് യൂണിറ്റ് അംഗം കരിപ്പാടം തടത്തിൽ നെൽസൺ ജോണിന്റെ ഭാര്യയാണ് നിഷ. കഴിഞ്ഞ ദിവസം ആയിരുന്നു അപ്രതീക്ഷിത വിയോഗം. പുതുവേലി വെള്ളാംതടത്തിൽ കുടുംബാംഗമാണ് നിഷ. സംസ്‌കാരം പിന്നീട്.

Read More

ഡബ്ലിൻ: ബ്രസ്സൽസിന് പുറത്ത് നടക്കുന്ന അനൗപചാരിക യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മീഹോൾ മാർട്ടിനും. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. നിലവിലെ സങ്കീർണമായ ഭൗമരാഷ്ട്രീയ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഉച്ചകോടി. നൂതന വിദ്യകൾ വികസിപ്പിച്ചും യൂറോപ്യൻ കമ്പനികളെ കൂടുതലായി കളത്തിലിറക്കിയും ഏക വിപണിയിലെ തടസ്സങ്ങൾ എങ്ങനെ മറികടക്കാമെന്നതിലായിരിക്കും നേതാക്കൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.

Read More

ഡബ്ലിൻ: പുതിയ വാടക നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. ലെയ്ൻസ്റ്റർ ഹൗസിന് മുൻപിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പ്രകടനം നടത്തി. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു പ്രതിഷേധവുമായി ഇവർ എത്തിയത്. പീപ്പിൾ ബിഫോർ പ്രോഫിറ്റ്, സിൻ ഫെയ്ൻ, സോഷ്യൽ ഡെമോക്രാറ്റ്‌സ്, ലേബർ പാർട്ടി എന്നിവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. മാർച്ച് മുതലാണ് റെസിഡെൻഷ്യൽ ടെനൻസീസ് ബില്ലിലെ വ്യവസ്ഥകൾ നടപ്പിലാക്കാനൊരുങ്ങുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ഗ്രേറ്റ് സൗത്ത് വാളിന്റെ ഒരുഭാഗം ഭാഗീകമായി അടച്ചിടും. ബ്രാം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. അടച്ചിട്ട ഭാഗത്ത് കൂടി പണികൾ പൂർത്തിയാകുന്നതുവരെ പ്രവേശനം ഉണ്ടായിരിക്കില്ല. കടൽ ഭിത്തികൾക്കാണ് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. ഡബ്ലിൻ തുറമുഖത്തേക്ക് പ്രവേശിക്കുന്ന കപ്പലുകളെ സംരക്ഷിക്കുന്നതിൽ വലിയ പങ്കാണ് ഈ കടൽ ഭിത്തിയ്ക്കുള്ളത്. കാലാവസ്ഥാ വ്യതിയാനങ്ങൾ കടൽഭിത്തിയ്ക്ക് വലിയ ക്ഷതങ്ങൾ ഉണ്ടാക്കിയതായി തുറമുഖ അതോറിറ്റി വ്യക്തമാക്കുന്നു.

Read More

മീത്ത്: കൗണ്ടി മീത്തിലെ ബെറ്റിസ്ടൗൺ ബീച്ചിലും വിഷച്ചെടിയുടെ സാന്നിദ്ധ്യം. ഇതേ തുടർന്ന് പൊതുജനങ്ങൾക്ക് മീത്ത് കൗണ്ടി കൗൺസിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഹെംലോക്ക് വാട്ടർ ഡ്രോപ്പ്വോർട്ടിന്റെ സാന്നിദ്ധ്യം ആണ് കണ്ടെത്തിയത്. ഇവ വ്യാപകമായി തീരത്ത് അടിഞ്ഞ് കൂടുന്നുണ്ടെന്നാണ് കൗൺസിൽ വ്യക്തമാക്കുന്നത്. ഈ ചെടിയുടെ വേരുകൾ പാർസ്‌നിപ്പിന് സമാനമായിട്ടാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ കടൽ തീരത്ത് ഈ ചെടികൾ കണ്ടാൽ ആരും തൊടരുത്. കുട്ടികളും വളർത്തുമൃഗങ്ങളുമായി ബീച്ചിൽ എത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ ഇത് കയ്യിൽ എടുക്കുന്ന സാഹചര്യം ഒഴിവാക്കണം എന്നും കൗൺസിൽ നിർദ്ദേശം നൽകി.

Read More

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ യുവാവ് അറസ്റ്റിൽ. ഒരാളുടെ മരണവുമായി ബന്ധപ്പെട്ടാണ് 32 വയസ്സുള്ള യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ക്രോംവെൽ റോഡ് മേഖലയിൽ നിന്നും ഒരാളെ അവശനിലയിൽ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് അയാൾ മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.

Read More

ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. മണിമോർ സ്വദേശിനിയായ ആൻ മാർഷലാണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കുക്ക്‌സ്ടൗൺ പ്രദേശത്ത് ആയിരുന്നു അപകടം ഉണ്ടായത്. രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ആൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണം എന്നാണ് നിർദ്ദേശം.

Read More

ഡബ്ലിൻ: ഓർത്തോപീഡിക് ശസ്ത്രക്രിയയ്ക്ക് വിധേയരായതിന് ശേഷം ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളോട് തിരികെ ക്ലിനിക്കുകളിൽ പരിശോധനയ്ക്ക് എത്താൻ എച്ച്എസ്ഇയുടെ നിർദ്ദേശം. മുൻകരുതൽ നടപടിയെന്നോണമാണ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. 62 കുട്ടികളോടാണ് നിർദ്ദേശിച്ചിരിക്കുന്നത്. അടുത്തിടെ സേവനവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നിർദ്ദേശം. 

Read More

ഡബ്ലിൻ: അയർലൻഡിൽ മോർട്ട്‌ഗേജ് നിരക്കുകൾ ഏറ്റവും താഴ്ന്ന നിലയിൽ. സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് മോർട്ട്‌ഗേജ് നിരക്കുകൾ എന്നാണ് സെൻട്രൽ ബാങ്ക് പുറത്തുവിട്ട വിവരങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. ഈ മാസം 3.50 ശതമാനം ആണ് ശരാശരി മോർട്ട്‌ഗേജ് നിരക്ക്. നവംബറിൽ ഇത് 3.53 ശതമാനം ആയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 3.80 ശതമാനം ആയിരുന്നു മോർട്ട്‌ഗേജ് നിരക്കുകൾ. 2023 ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അന്തരീക്ഷ താപനില ഗണ്യമായി കുറയും. താപനില മൈനസ് നാല് ഡിഗ്രിവരെ താഴാൻ സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാത്രിയാകും കൊടും തണുപ്പ് അനുഭവപ്പെടുക. അന്നേ ദിവസം രാത്രി മൈനസ് നാല് ഡിഗ്രി സെൽഷ്യസ് ആയിരിക്കും അനുഭവപ്പെടുക. ഈ മണിക്കൂറുകളിൽ നല്ല തണുപ്പും മഞ്ഞ് മൂടിയ അന്തരീക്ഷവും ഉണ്ടാകും. വ്യാഴാഴ്ച ഈർപ്പമുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. നല്ല കാറ്റും ഉണ്ടാകും. രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ മഴ തുടരും.

Read More