കെറി: കൗണ്ടി കെറിയിലെ കർഷകൻ മൈക്കിൾ ഗെയ്നിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തി പോലീസ് കസ്റ്റഡിയിൽ തുടരുന്നു. 50 വയസ്സുകാരനെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അറസ്റ്റിലായതിന് പിന്നാലെ ഇയാളിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. പിന്നീട് വിശദമായ ചോദ്യം ചെയ്യൽ ആരംഭിച്ചെങ്കിലും രാത്രിയോടെ അവസാനിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇയാളെ വിട്ടയക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
Discussion about this post

