- നടി ആക്രമിക്കപ്പെട്ട കേസ് ; പൾസർ സുനിയടക്കം 6 പ്രതികൾക്കും 20 വർഷം തടവ്
- അന്താരാഷ്ട്ര കയറ്റുമതിയെ കൂടുതൽ ആശ്രയിക്കുന്നു ; ഐറിഷ് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയെന്ന് റിപ്പോർട്ട്
- കൊലപാതകക്കുറ്റം ചെയ്ത സമയത്ത് 18 വയസ്സിന് താഴെ മാത്രം പ്രായം ; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകരുതെന്ന് വാദം
- റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ കത്തി നശിച്ചു
- മൂന്ന് വയസുകാരൻ ഡാനിയേൽ അരൂബോസിന്റെ മരണം കൊലപാതകമെന്ന് റിപ്പോർട്ട് ; അന്വേഷണം ആരംഭിച്ചു
- ഡബ്ലിനിലെ ഇവാഗ് മാർക്കറ്റുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു ; പൈതൃകം കാത്തുസൂക്ഷിക്കുമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ
- അയർലൻഡിൽ ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ അടുത്ത വേനൽക്കാലത്തോടെ
- മുട്ടകളിൽ കാൻസറിന് കാരണമാകുന്ന മരുന്നുകളുടെ അംശം ; അന്വേഷണത്തിന് നിർദേശം
Author: sreejithakvijayan
വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വാഹനാപകടം. 30 കാരൻ മരിച്ചു. ഗ്രോടൗൺ അപ്പറിലെ ആർ 738 ൽ ആയിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം ഉണ്ടായത്. 30 കാരൻ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഡബ്ലിൻ: അയർലൻഡിലേക്ക് കൂടുതൽ വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സർക്കാർ. ഇതിനായി പുതിയ പദ്ധതി പ്രഖ്യാപിക്കും. അടുത്ത അഞ്ച് വർഷത്തേയ്ക്ക് അയർലൻഡ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം പ്രതിവർഷം 10 ലക്ഷം വീതം വർധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. 2024 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി അയർലൻഡ് സന്ദർശിച്ചവരുടെ എണ്ണത്തിൽ കുറവുണ്ട്. ഇതേ തുടർന്നാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ വർഷം ഒക്ടോബർ വരെയുള്ള പത്ത് മാസങ്ങളിൽ 5.4 ദശലക്ഷത്തിലധികം ആളുകൾ അയർലൻഡിൽ എത്തി. 2024-ൽ ഇത് 5.8 ദശലക്ഷമായിരുന്നു. അതായത് ഇക്കുറി 6.5% കുറവ്. പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതുവഴി വരുമാന വർധനവും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതോടെ റോഡ് സുരക്ഷാ ക്യാമ്പയ്ൻ ആരംഭിച്ച് പോലീസ്. ഇന്ന് മുതൽ ആരംഭിച്ച ക്യാമ്പയ്ൻ അടുത്ത മാസം 5 വരെ തുടരും. റോഡപകടങ്ങൾ ഉണ്ടാകുന്നത് പരമാവധി കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം. പോലീസിനൊപ്പം റോഡ് സുരക്ഷാ അതോറിറ്റിയും ക്യാമ്പയ്‌നിൽ പങ്കാളികളാകുന്നുണ്ട്. ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങളെ തുടർന്ന് റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. മുൻ വർഷങ്ങളിൽ നിരവധി പേരാണ് റോഡ് അപകടങ്ങളിൽ മരിച്ചിട്ടുള്ളത്. നിരവധി പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ റോഡ് അപകടങ്ങളിൽപ്പെട്ട് 166 പേർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്.
ഡബ്ലിൻ: അയർലൻഡിൽ ഗാർഹിക പീഡന ഉത്തരവുകൾ ലംഘിച്ചതിനെ തുടർന്ന് ജയിലിൽ അടയ്ക്കപ്പെട്ട ആളുകളുടെ എണ്ണത്തിൽ വർധന. ജയിലിൽ അടയ്ക്കപ്പെടുന്നവരുടെ എണ്ണത്തിൽ 69 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2020 മുതൽ 2024 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോഴാണ് വർധനവ് വ്യക്തമാകുന്നത്. അയർലൻഡ് സൗത്ത് എംഇപി സിന്തിയ നി മുർച്ചുവാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 2020 ൽ ഗാർഹിക പീഡന ഉത്തരവ് ലംഘിച്ചതിന് 99 പേർ ജയിലിൽ അടയ്ക്കപ്പെട്ടു. 2024 ൽ ഇതേ കുറ്റത്തിന് 167 പേർ ആയിരുന്നു ജയിലിൽ അടയ്ക്കപ്പെട്ടത്.
ഡബ്ലിൻ: അഭിഷേകാഗ്നി വചന ശുശ്രൂഷ ജനുവരിയിൽ ഡബ്ലിനിൽ നടക്കും. ജനുവരി 4 ന് ഡബ്ലിൻ 5ലെ സെന്റ് ലൂക്ക് ദേവാലയത്തിൽവച്ചാണ് നടക്കുക. ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് 5 മണിവരെയാണ് പരിപാടി നടക്കുക. Anointing Fire Catholic Ministry (AFCM) ആണ് അഭിഷേകാഗ്നി വചന ശുശ്രൂഷ ഒരുക്കുന്നത്. അയർലൻഡിലെ കേരളത്തിൽ നിന്നുള്ള വൈദികർ പരിപാടിയിൽ പങ്കെടുക്കും. ഇതിന് പുറമേ യുകെയിൽ നിന്നുള്ള വൈദികരും പരിപാടിയുടെ ഭാഗമാകും. മലയാളത്തിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ഡബ്ലിൻ: ഐറിഷ് ഇമിഗ്രേഷൻ സർവ്വീസ് ഡെലിവറി (ഐ എസ് ഡി) ഓൺലൈൻ അപേക്ഷാ പോർട്ടലിന്റെ സാങ്കേതിക തകരാർ പരിഹരിച്ചു. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്. കഴിഞ്ഞ അഞ്ച് ദിവസമായി ഐആർപി പുതുക്കൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ അവതാളത്തിൽ ആയിരുന്നു. ഫീസ് അടച്ചതിന് പിന്നാലെ അപേക്ഷകൾ ഡ്രാഫ്റ്റ് എന്ന തരത്തിലേക്ക് മാറുന്നതായിരുന്നു പ്രശ്‌നം. ഇതേ തുടർന്ന് അപേക്ഷകർക്ക് തുടർന്നുള്ള നടപടിക്രമങ്ങൾ പാലിക്കാൻ കഴിയാതെ വരികയായിരുന്നു. ഇതോടെ നോൺ -ഇഇഎ താമസക്കാർ ഉൾപ്പെടെ ആശങ്കയിലായി.
ഡബ്ലിൻ: കുട്ടികളുടെ തലച്ചോറിനുണ്ടാകുന്ന പരിക്കുകളുടെ പ്രധാന കാരണം ഇ – സ്‌കൂട്ടർ അപകടങ്ങൾ ആണെന്ന് കണ്ടെത്തൽ. കോളേജ് ഓഫ് ഫിസിഷ്യൻസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. ഇ-സ്‌കൂട്ടർ ഉപയോഗത്തിന് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ടെമ്പിൾമോർ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടികൾക്കിടയിൽ നടത്തിയ അന്വേഷണത്തിലാണ് നിർണായക കണ്ടെത്തൽ. നിലവിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പൊതുറോഡുകളിൽ ഇ- സ്‌കൂട്ടറുകൾ ഓടിയ്ക്കാൻ അനുമതിയില്ല. എന്നാൽ കുട്ടികൾക്കിടയിൽ നിയമ ലംഘനം വളരെ കൂടുതലാണ്. അപകടങ്ങളിൽപ്പെട്ട് നിരവധി കുട്ടികളാണ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുള്ളത്.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ബ്ലൂ ടങ്ക് വ്യാപനം എത്രയും വേഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് വെറ്റിനറി അയർലൻഡ് മെഡിസിൻസ് ചെയർ. അയർലൻഡിൽ ഈ രോഗ ബാധ അപൂർവ്വമാണ്. നിയന്ത്രിച്ചില്ലെങ്കിൽ അടുത്ത സീസണിൽ വലിയ പ്രത്യാഘാതം ഉണ്ടായേക്കാമെന്നും വെറ്റിനറി അയർലൻഡ് മെഡിസിൻസ് ചെയർ കോനർ ഗെരാറ്റി പറഞ്ഞു. നിലവിൽ ഡൗണിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ബംഗോറിനടുത്ത് രണ്ട് പശുക്കളിൽ രോഗം സ്ഥിരീകരിച്ചു. തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്ത് നിന്നും 20 മീറ്റർ ചുറ്റളവിൽ കന്നുകാലി നീക്കത്തിനും ഇറച്ചി വിൽപ്പനയ്ക്കും നിരോധനമുണ്ട്.
ഡബ്ലിൻ: മൈ ഫ്യൂച്ചർ ഫണ്ട് പദ്ധതിയുടെ ഭാഗമായി തൊഴിലുടമകൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. മൈ ഫ്യൂച്ചർ ഫണ്ട് വെബ്‌സൈറ്റ് വഴി അർഹർക്ക് അപേക്ഷിക്കാം. പുതിയ പെൻഷൻ ഓട്ടോ എൻറോൾമെന്റ് പദ്ധതിയാണ് മൈ ഫ്യൂച്ചർ ഫണ്ട്. ജനുവരി 1 മുതൽ പദ്ധതി ആരംഭിക്കും. വെബ്‌സൈറ്റ് വഴി എംപ്ലോയർക്ക് കമ്പനിയുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യാം. ഇതിന് പുറമേ പേയ്‌മെന്റ് രീതി സജ്ജീകരിക്കാനും ഇതുവഴി കഴിയും. 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലാണ് പോർട്ടൽ സജ്ജീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും പ്രൊഫൈൽ നിർമ്മിക്കാം.
ബെൽഫാസ്റ്റ്: ന്യൂടൗണാബ്ബിയിൽ ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു. മല്ലുസ്‌ക് പ്ലേയിംഗ് ഫീൽഡിൽ ശനിയാഴ്ച മൂന്ന് മണിയ്ക്ക് ആയിരുന്നു സംഭവം ഉണ്ടായത്. ബിഡിഎഫ്എൽ കപ്പ് മത്സരത്തിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നായിരുന്നു സംഭവത്തെക്കുറിച്ച് പുറം ലോകം അറിഞ്ഞത്. ഡ്രസിംഗ് റൂമിന് പുറത്തുവച്ച് ഒരാളെ ഒരു കൂട്ടം ആളുകൾ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. കെൽവിൻ ഓൾഡ് ബോയ്‌സ് യു21 ഉം വെസ്റ്റ്‌ലാൻഡ് യംഗ് മെൻ എഫ്‌സിയും തമ്മിൽ ആയിരുന്നു സംഭവ സമയം മത്സരം ഉണ്ടായത്.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
